കളിക്കളത്തിലേക്ക് അതിശക്തമായി തിരിച്ചുവരും; എക്കാലത്തേയും മികച്ച ഫോമിൽ: സന്ദേശ് ജിങ്കൻ

ഈ മാസം 15ന് ബംഗ്ലാദേശിനെതിരെ നടക്കുന്ന ലോകകപ്പ് യോഗ്യത മത്സരത്തിൽ ജിങ്കൻ കളിക്കില്ലെന്ന് ഇന്ത്യൻ ടീം വ്യക്തമാക്കിയിട്ടുണ്ട്.

കളിക്കളത്തിലേക്ക് അതിശക്തമായി തിരിച്ചുവരും; എക്കാലത്തേയും മികച്ച ഫോമിൽ: സന്ദേശ് ജിങ്കൻ

കന്നി ഐഎസ്എൽ കിരീടം ലക്ഷ്യംവച്ച് പുതിയ സീസണിന് തയ്യാറെടുക്കുന്ന കേരള ബ്ലാസ്റ്റേഴ്സിന് തുടക്കത്തിൽ തന്നെ തിരിച്ചടി നൽകുന്നതായിരുന്നു പ്രതിരോധക്കാരനും മുൻ ക്യാപ്റ്റനുമായ സന്ദേശ് ജിങ്കനേറ്റ പരിക്ക്. ഐഎസ്എല്ലിന് പുറമേ ഇന്ത്യയുടെ ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ ഇനിയും നടക്കാനിരിക്കുന്നതോടെ ആരാധകർക്ക് കടുത്ത ആശങ്കയാണുള്ളത്.

ഇപ്പോഴിതാ ആരാധകർക്ക് ആശ്വാസം പകർന്ന് സാക്ഷാൽ ജിങ്കന്‍ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. കളിക്കളത്തിലേക്ക് അതിശക്തമായി തന്നെ തിരിച്ചുവരും എന്നാണ് ആരാധകര്‍ക്ക് ജിങ്കന്‍ ഉറപ്പ് നല്‍കിയിരിക്കുന്നത്. തിരികെ കളിക്കളത്തിലെത്തുകയെന്നത് വലിയ യാത്രയാണ്. വിഷമഘട്ടവുമാണ്. എന്നാല്‍ എക്കാലെത്തെയും മികച്ച ഫോമിൽ താന്‍ തിരിച്ചെത്തും ജിങ്കന്‍ പറഞ്ഞു.

തന്നെക്കാള്‍ സഹിക്കുന്നവര്‍ ലോകത്തിലുണ്ടെന്നു പറഞ്ഞ ജിങ്കൻ തനിക്ക് ഇപ്പോളും പിന്തുണ നല്‍കുന്ന ആരാധകര്‍ക്ക് നന്ദിയറിയിക്കുകയും ചെയ്തു. അടുത്തിടെ ഇന്ത്യന്‍ ടീമും നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡും തമ്മിലുള്ള സൗഹൃദമത്സരത്തിനിടെയായിരുന്നു ജിങ്കന് പരിക്കേറ്റത്. താരത്തിന്റെ കാൽമുട്ടിനേറ്റ പരുക്ക് ഗുരുതരമാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

Read More >>