അലിഷ മൂപ്പന് യു.എ.ഇയുടെ ഗോള്‍ഡ് കാര്‍ഡ് വിസ

യു.എ.ഇ ആദ്യമായാണ് ഒരു ഇന്ത്യന്‍ വനിതാ വ്യവസായിക്ക് ദീര്‍ഘകാല വിസ നല്‍കുന്നത്.

അലിഷ മൂപ്പന് യു.എ.ഇയുടെ ഗോള്‍ഡ് കാര്‍ഡ് വിസ

ദുബായ്: ഇന്ത്യയില്‍ നിന്നുള്ള വനിതാ വ്യവസായി അലിഷ മൂപ്പന് യു.എ.ഇയുടെ ദീര്‍ഘകാല റെസിഡന്‍സി വിസ. പത്തു വര്‍ഷത്തേക്കാണ് വിസ. മദ്ധ്യേഷ്യയിലെ ആരോഗ്യമേഖലയില്‍ ഏറ്റവും വലിയ പേരുകളില്‍ ഒന്നാണ് അലിഷ. ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയറിന്റെ ഡപ്യൂട്ടി ജനറല്‍ ഡയറക്ടര്‍ ആണ്.

യു.എ.ഇ ആദ്യമായാണ് ഒരു ഇന്ത്യന്‍ വനിതാ വ്യവസായിക്ക് ദീര്‍ഘകാല വിസ നല്‍കുന്നത്. താന്‍ ഏറെ ആദരിക്കപ്പെട്ടതായി തോന്നുന്നുവെന്നും യു.എ.ഇയുടെ പുരോഗതിക്കായി കൂടുതല്‍ യത്‌നിക്കുമെന്നും അവര്‍ പറഞ്ഞു.

നിലവില്‍ ആസ്റ്ററിന് കീഴില്‍ ഇരുപതിനായിരത്തിലേറെ പേര്‍ ജോലി ചെയ്യുന്നുണ്ട്. ഇതില്‍ 2913 പേര്‍ ഡോക്ടര്‍മാരും 6475 പേര്‍ നഴ്‌സുമാരുമാണ്.


Next Story
Read More >>