സൈക്കിളില്‍ 6500 കിലോമീറ്റര്‍ ദൂരം താണ്ടി അവരെത്തി: പരിശുദ്ധ ഹജ്ജ് കര്‍മ്മത്തിനായി

പതിനേഴു രാജ്യങ്ങളിലൂടെ 6500 കിലോമീറ്റര്‍ ദൂരം സൈക്കിളില്‍ താണ്ടിയാണ് സംഘം പുണ്യ ഭൂമിയിലെത്തിച്ചേര്‍ന്നത്

സൈക്കിളില്‍ 6500 കിലോമീറ്റര്‍ ദൂരം താണ്ടി അവരെത്തി: പരിശുദ്ധ ഹജ്ജ് കര്‍മ്മത്തിനായി

മദീന: നാല്‍പത്തി രണ്ടു ദിവസത്തെ നീണ്ട യാത്രക്കൊടുവില്‍ ബ്രിട്ടനില്‍ നിന്നുള്ള സൈക്കിള്‍ ഹജ്ജ് സംഘം മദീനയിലെത്തി. പതിനേഴു രാജ്യങ്ങളിലൂടെ 6500 കിലോമീറ്റര്‍ ദൂരം സൈക്കിളില്‍ താണ്ടിയാണ് സംഘം പുണ്യ ഭൂമിയിലെത്തിച്ചേര്‍ന്നത്. മദീനയിലെത്തിയ സംഘത്തെ സഊദി അധികൃതരും മദീന നിവാസികളും ഊഷ്മള സ്വീകരണം നല്‍കി. ദഫുകളുടെ അകമ്പടിയോടെയും റോസാ പുഷ്പങ്ങള്‍ വിതറിയും അറേബ്യന്‍ ഖഹ്വയും സംസം വെള്ളം നല്‍കിയുമാണ് ഇവരെ സ്വീകരിച്ചത്. ഹജ്ജിനെത്തിയ സംഘം മദീന സന്ദര്‍ശനത്തിന് ശേഷം മക്കയിലേക്ക് തിരിക്കും.

സൗദി അധികൃതര്‍ ഹജ്ജിനെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് ഒരുക്കുന്ന സൗകര്യങ്ങളില്‍ സംഘം അതീവ സംതൃപ്തി പ്രകടിപ്പിച്ചു. തീര്‍ത്ഥാടകര്‍ക്കായി മികച്ച സൗകര്യങ്ങള്‍ ഒരുക്കിയതിലൂടെ നല്ല രീതിയില്‍ ഹജ്ജ് നിര്‍വ്വഹിക്കാന്‍ അവസരമൊരുക്കുകയാണ് സൗദി അധികൃതരെന്നു സംഘം വ്യക്തമാക്കി.

മദീന കള്‍ച്ചറല്‍ സൊസൈറ്റി ആന്‍ഡ് ആര്‍ട്‌സ് ചെയര്‍മാന്‍ മിസ്ഹല്‍ അല്‍ തൗഹമിയുടെ നേതൃത്വത്തിലുള്ള സംഘമാണ് സ്വീകരണ ചടങ്ങുള്‍ സംഘടിപ്പിച്ചത്. ഇവര്‍ സഞ്ചരിച്ച രാജ്യങ്ങളില്‍ ഇസ്ലാമിന്റെ സമാധാന സന്ദേശം പ്രചരിപ്പിക്കാന്‍ സംഘം ശ്രദ്ധ പുലര്‍ത്തിയിട്ടുണ്ട്.

ഹജ്ജിനും ഉംറയ്ക്കും അവസരം ലഭിക്കാത്തവര്‍ക്കായി രാജാവിന്റെ പ്രത്യേക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വിശ്വാസികള്‍ ഹജ്ജിനെത്തുന്നുണ്ട്. അതില്‍ ഇന്തൊനീഷ്യയില്‍ നിന്നുള്ള വന്ദ്യ വയോധികന്‍ ഓഹി ഐദ്രൂസ് സാമ്രിക്ക് രാജകീയ രീതിയില്‍ ഹജ്ജ് ചെയ്യാന്‍ അവസരം ഒരുക്കിയിട്ടുണ്ട്. ആറംഗ കുടുംബത്തിനുമാണ് രാജ കാരുണ്യത്തില്‍ ഹജ്ജിന് അവസരം ലഭിച്ചത്. ഹജിന് വരാനുള്ള തന്റെ ആഗ്രഹം പ്രകടിപ്പിച്ച സമൂഹ മാധ്യമങ്ങളില്‍ ഇദ്ദേഹം ഇട്ട വീഡിയോ വൈറല്‍ ആയതിന്റെ അടിസ്ഥാനത്തില്‍ അധികൃതരുടെ ശ്രദ്ധയില്‍ പെട്ടതോടെയാണ് ഓഹിയ്ക്ക് ഇങ്ങനെ ഒരു അവസരം ലഭിച്ചത്. രാജാവിന്റെ അതിഥികളായി ന്യുസ്‌ലാന്റില്‍ നിന്നും യെമനില്‍ നിന്നുമെല്ലാം ആളുകള്‍ എത്തിയിട്ടുണ്ട്.6500 കിലോമീറ്റര്‍ ദൂരം സൈക്കിളില്‍ താണ്ടി അവരെത്തി: പരിശുദ്ധ ഹജ്ജ് കര്‍മ്മത്തിനായി

Read More >>