മിനായിൽ നിയന്ത്രണം വിട്ട ബസ് ഹാജിമാർക്കിടയിലേക്ക് പാഞ്ഞുകയറി; മൂന്ന് മരണം

യു.പി, ജാർഖണ്ഡ് എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് മരിച്ച ഇന്ത്യൻ ഹാജിമാർ.

മിനായിൽ നിയന്ത്രണം വിട്ട ബസ് ഹാജിമാർക്കിടയിലേക്ക് പാഞ്ഞുകയറി; മൂന്ന് മരണം

മക്ക: മിനയിൽ നിയന്ത്രണം വിട്ട ബസ് ഹാജിമാർക്കിടയിലേക്ക് പാഞ്ഞുകയറി മൂന്ന് ഹാജിമാർ മരിച്ചു. ഏതാനും പേർക്ക് പരിക്കേറ്റു. മരിച്ച ഹാജിമാരിൽ രണ്ടു പേർ ഇന്ത്യക്കാരാണ്. മരിച്ച ഒരാളുടെ പേര് വാസിയുൽ ഹസൻ എന്നാണ്.

യു.പി, ജാർഖണ്ഡ് എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് മരിച്ച ഇന്ത്യൻ ഹാജിമാർ. ഒരാൾ ഈജിപ്തിൽ നിന്നുള്ള ഹാജിയാണ്. പരിക്കേറ്റവരിൽ ഒരു മലയാളി ഹാജിയും ഒരു കെ.എം.സി.സി വണ്ടിയറും ഉൾപ്പെടും.

മക്ക ഹാളിനു സമീപമാണ് അപകടം. ഹാജിമാരുമായി പോയ ബസാണ് അപകടത്തിൽ പെട്ടത്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

Next Story
Read More >>