യു.എ.ഇയില്‍ നിന്ന് കടം തിരിച്ചടക്കാതെ മുങ്ങേണ്ട; മുന്നറിയിപ്പുമായി നിയമ വിദഗ്ധര്‍

അബൂദാബി: രാജ്യം വിടാനൊരുങ്ങുന്നവര്‍ തങ്ങളുടെ കടമെല്ലാം തീര്‍ത്തിട്ടുണ്ടാകണമെന്ന് നിയമവിദഗ്ദ്ധര്‍. വണ്ടിച്ചെക്കുകള്‍ നല്‍കി രക്ഷപ്പെടുന്നവരുടെ എണ്ണം...

യു.എ.ഇയില്‍ നിന്ന് കടം തിരിച്ചടക്കാതെ മുങ്ങേണ്ട; മുന്നറിയിപ്പുമായി നിയമ വിദഗ്ധര്‍

അബൂദാബി: രാജ്യം വിടാനൊരുങ്ങുന്നവര്‍ തങ്ങളുടെ കടമെല്ലാം തീര്‍ത്തിട്ടുണ്ടാകണമെന്ന് നിയമവിദഗ്ദ്ധര്‍. വണ്ടിച്ചെക്കുകള്‍ നല്‍കി രക്ഷപ്പെടുന്നവരുടെ എണ്ണം കൂടിയ സാഹചര്യത്തിലാണ് ഈ നിര്‍ദ്ദേശം. ഇതിന് പുറമെ തിരിച്ചടയ്ക്കപ്പെടാതെ പോകുന്ന ബാങ്ക് വായ്പുകളും വര്‍ദ്ധിച്ചിട്ടുണ്ട്. കടം വാങ്ങുന്നവരില്‍ നിന്ന് സാധാരണയായി ഉറപ്പെന്ന നിലയില്‍ ചെക്ക് വാങ്ങാറുണ്ട്. കടം തിരിച്ച് നല്‍കാതെ വരുമ്പോള്‍ കടം കൊടുത്തയാള്‍ ചെക്ക് നല്‍കുന്നു. എന്നാല്‍ മതിയായ പണമില്ലാതെ ചെക്ക് മടങ്ങുന്ന അവസ്ഥയാണ് പലപ്പോഴും. ഇതോടെ കടം നല്‍കിയ ആളിന് കോടതിയെ സമീപിക്കാം.

ഇത്തരത്തിലുളള നിരവധി കേസുകളാണ് പ്രതിമാസം എത്തുന്നത്. കടം വീട്ടാതെ രാജ്യം വിട്ടവര്‍ക്ക് പലര്‍ക്കും തങ്ങള്‍ക്കെതിരെ ഇവിടെ കേസുളള കാര്യം അറിയില്ല. അതിനാല്‍ തന്നെ ഇവര്‍ തിരിച്ച് വരുമ്പോള്‍ പൊലീസ് പിടിയിലാകുകയും ജയിലില്‍ പോകേണ്ടി വരികയും ചെയ്യുന്നു. ഇത് ദൗര്‍ഭാഗ്യകരമായ സംഭവമാണ്. ഇത്തരത്തില്‍ സംഭവിക്കുന്നതോടെ യാത്ര കരാറുകള്‍ പോലും ഇല്ലാതാകുകയാണ്.

ഒരാള്‍ക്കെതിരെ ചെക്ക് കേസുണ്ടായാല്‍ നേരിട്ട് പണം നല്‍കി പ്രശ്നം പരിഹരിക്കാവുന്നതാണ്. കേസ് തളളാന്‍ കോടതിയോട് അഭ്യര്‍ത്ഥിക്കാനും അവസരമുണ്ട്. കടം തീര്‍ത്ത ശേഷം കേസ് തീര്‍പ്പാക്കാന്‍ അപേക്ഷിക്കുന്നതാണ് ഉചിതം. കടം തീര്‍ക്കാനാകുന്നില്ലെങ്കില്‍ നേരിട്ട് കോടതിയിലെത്തി അക്കാര്യം ബോധിപ്പിക്കാനും അവസരമുണ്ടെന്ന് നിയമ വിദഗ്ധര്‍ പറയുന്നു.

Story by
Read More >>