അറഫാ സംഗമം ഓഗസ്റ്റ് 10ന്; ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാഷ്ട്രങ്ങളില്‍ 11ന് ബലി പെരുന്നാള്‍

ലോകത്തെ ഇരുപത് ലക്ഷത്തിലധികം ഹജ്ജ് തീര്‍ഥാടകരാണ് ഇത്തവണ അറഫയില്‍ സംഗമിക്കുന്നത്

അറഫാ സംഗമം ഓഗസ്റ്റ് 10ന്; ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാഷ്ട്രങ്ങളില്‍ 11ന് ബലി പെരുന്നാള്‍

ദുബൈ: ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാഷ്ട്രങ്ങളില്‍ ഓഗസ്റ്റ് 11ന് ബലി പെരുന്നാള്‍. ഇന്നലെ മാസപ്പിറവി കണ്ടതായി സൗദി സുപ്രിം കോടതി പ്രഖ്യാപിച്ചു. ഇതോടെ, ഹജ്ജിന്റെ സുപ്രധാന ചടങ്ങായ അറഫാ സംഗമം ആഗസ്ത് 10ന് നടക്കും.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചന്ദ്രന്‍ ദൃശ്യമായതായി വിവിധ പ്രാദേശിക കോടതികളെ ഉദ്ധരിച്ച് സൗദി കോടതി വ്യക്തമാക്കി.

സൗദിയില്‍ മാസപ്പിറവി ദൃശ്യമായതിനാല്‍ യു.എ.ഇ, ബഹ്റൈന്‍, കുവൈത്ത്, ഖത്തര്‍ തുടങ്ങിയ രാഷ്ട്രങ്ങളും ഞായറാഴ്ച ബലി പെരുന്നാള്‍ ആഘോഷിക്കും. ഒമാനില്‍ ആഗസ്ത് 12ന് തിങ്കളാഴ്ചയായിരിക്കും ബലിപെരുന്നാള്‍.

ലോകത്തെ ഇരുപത് ലക്ഷത്തിലധികം ഹജ്ജ് തീര്‍ഥാടകരാണ് ഇത്തവണ അറഫയില്‍ സംഗമിക്കുന്നത്.

Read More >>