ദുബൈയില്‍ പുതുതായി സൃഷ്ടിക്കപ്പെട്ടത് 7600 തൊഴിലവസരങ്ങള്‍; കൂടുതലും ഇന്ത്യക്കാര്‍

ലൈസന്‍സ് ലഭിച്ചവരിലും ഇന്ത്യക്കാരാണ് മുന്നില്‍. ബംഗ്ലാദേശ്, പാക്കിസ്ഥാന്‍, ഈജിപ്ത് എന്നിവയും ഒപ്പമുണ്ട്

ദുബൈയില്‍ പുതുതായി സൃഷ്ടിക്കപ്പെട്ടത് 7600 തൊഴിലവസരങ്ങള്‍; കൂടുതലും ഇന്ത്യക്കാര്‍

ദുബൈ: കഴിഞ്ഞ മാസം മാത്രം ദുബൈയില്‍ പുതുതായി സൃഷ്ടിക്കപ്പെട്ടത് 7600 തൊഴിലവസരങ്ങള്‍. ഇതില്‍ കൂടുതലും കയറിപ്പറ്റിയത് ഇന്ത്യക്കാരും ബംഗ്ലാദേശികളും പാകിസ്താനികളുമാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

2394 പുതിയ ലൈസന്‍സുകളാണ് കഴിഞ്ഞ മാസം ദുബൈയില്‍ ഇഷ്യൂ ചെയ്തത്. ചെറുതും ഇടത്തരത്തില്‍പെട്ടതുമായ പുതിയ ബിസിനസ് കമ്പനികള്‍ക്കാണ് ഈ ലൈസന്‍സ് നല്‍കിയത്. ഇതിലൂടെയാണ് 7600 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടത്. ദുബൈയില്‍ ബിസിനസ് നിക്ഷേപങ്ങള്‍ വര്‍ദ്ധിക്കുന്നതിന്റെ സൂചനയും ഇത് നല്‍കുന്നു.

58.5 ശതമാനം ലൈസന്‍സുകളും പ്രൊഫഷണല്‍ രംഗവുമായി ബന്ധപ്പെട്ടതാണ്. 8.9 ശതമാനം വാണിജ്യരംഗത്തും 1.9 ശതമാനം ടൂറിസം രംഗത്തും 0.7 ശതമാനം വ്യവസായ രംഗത്തുമാണ്.

ലൈസന്‍സ് ലഭിച്ചവരിലും ഇന്ത്യക്കാരാണ് മുന്നില്‍. ബംഗ്ലാദേശ്, പാക്കിസ്ഥാന്‍, ഈജിപ്ത് എന്നിവയും ഒപ്പമുണ്ട്. സാമ്പത്തിക വികസന വകുപ്പാണ് ഈ കണക്കുകള്‍ പുറത്തുവിട്ടത്. തൊഴില്‍ തേടുന്നവര്‍ക്ക് ഈ വര്‍ഷം 1,000 പുതിയ ജോലികള്‍ ഷാര്‍ജ സര്‍ക്കാര്‍ നല്‍കുമെന്ന് സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി പറഞ്ഞു. ഇന്‍സ്റ്റാഗ്രാമില്‍ ഷാര്‍ജ ന്യൂസ് പോസ്റ്റ് ചെയ്ത ഓഡിയോ ഇന്റര്‍വ്യൂ ക്ലിപ്പുകളില്‍, ദേശീയ സേവന പരിപാടി പൂര്‍ത്തിയാക്കിയ നൂറുകണക്കിന് പേര്‍ ഉള്‍പ്പെടെ പുരുഷന്മാരില്‍ നിന്നും സ്ത്രീകളില്‍ നിന്നും ഈ വര്‍ഷം 12,000 തൊഴില്‍ അപേക്ഷകള്‍ സര്‍ക്കാരിന് ലഭിച്ചിട്ടുണ്ടെന്ന് ഷെയ്ഖ് സുല്‍ത്താന്‍ പറഞ്ഞു.

സൈനിക സേവനം പൂര്‍ത്തിയാക്കിയ 400 യുവതീ യുവാക്കളില്‍ നിന്നും അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട്. വേനല്‍ക്കാല അവധിക്ക് ശേഷം അപേക്ഷകള്‍ കൂടുമെന്നും പ്രതീക്ഷിക്കുന്നുണ്ട്.

Read More >>