മോഷ്ടാക്കൾക്കിഷ്ടം വാഹനത്തിന്റെ എൻജിൻ ഓഫ് ചെയ്യാത്തത്; മുന്നറിയിപ്പും പിഴയുമായി ദുബായ് പൊലീസ്

പൊലീസ് നടത്തിയ പഠനത്തിൽ എമിറേറ്റിൽ ഏറ്റവും അധികം വാഹനമോഷണങ്ങളും നടന്നത് എൻജിൻ ഓൺ ചെയ്തിട്ടിരുന്ന സന്ദർഭങ്ങളിലാണ്.

മോഷ്ടാക്കൾക്കിഷ്ടം വാഹനത്തിന്റെ എൻജിൻ ഓഫ് ചെയ്യാത്തത്; മുന്നറിയിപ്പും പിഴയുമായി ദുബായ് പൊലീസ്

ദുബായ്: വാഹനങ്ങളുടെ എൻജിനുകൾ ഓഫാക്കാതെ റോഡരികിൽ നിർത്തിയിട്ടാൽ 300 ദിർഹം വരെ പിഴ കിട്ടുമെന്ന് ദുബായ് പൊലീസ്. പൊലീസ് നടത്തിയ പഠനത്തിൽ എമിറേറ്റിൽ ഏറ്റവും അധികം വാഹനമോഷണങ്ങളും നടന്നത് എൻജിൻ ഓൺ ചെയ്തിട്ടിരുന്ന സന്ദർഭങ്ങളിലാണ്. എൻജിൻ ഓഫ് ചെയ്ത് വാഹനം ലോക്കുചെയ്തുവേണം വാഹനമോടിക്കുന്നവർ പുറത്തേക്കിറങ്ങാനെന്നും മുന്നറിയിപ്പുണ്ട്.

വൈകുന്നേരങ്ങളിൽ കൂടുതൽ ഇരുട്ട് നിറഞ്ഞ പ്രദേശങ്ങളിൽ വാഹനങ്ങൾ നിർത്തിയിടരുത്. ആളൊഴിഞ്ഞ ഉൾപ്രദേശങ്ങളിലോ മണൽപ്രദേശങ്ങളിലോ ദീർഘനേരം വാഹനങ്ങൾ നിർത്തിയിടുന്നത് ഒഴിവാക്കണം. സി.സി.ടി.വി ക്യാമറകളാൽ നിരീക്ഷണത്തിലുള്ള വെളിച്ചമുള്ള സുരക്ഷിതമായ പാർക്കിങ് സ്ഥലങ്ങളിൽവേണം കാറുകൾ നിർത്തിയിടാൻ. മാത്രമല്ല, വാഹനങ്ങളിൽ വിലപിടിപ്പുള്ള വസ്തുക്കൾ മറ്റുള്ളവർക്ക് കാണുന്ന തരത്തിൽ പ്രദർശിപ്പിക്കരുതെന്നും ദുബായ് പൊലീസ് നിർദേശിക്കുന്നു.

ഗ്രോസറികളിൽനിന്ന്‌ സാധനങ്ങൾ വാങ്ങുന്നതിനോ എ.ടി.എം മെഷീനിൽ പോകുമ്പോഴോ റസ്‌റ്റോറന്റുകളിൽനിന്ന്‌ പാഴ്‌സൽ വാങ്ങുന്നതിനോ ആളുകൾ വാഹനങ്ങൾ താത്കാലികമായി നിർത്തിയിട്ട് ഇറങ്ങിപ്പോവുക പതിവാണ്. വേനൽക്കാലത്ത് പ്രത്യേകിച്ചും, വാഹനം ചൂടാകുന്നത് ഒഴിവാക്കാൻ എൻജിൻ ഓൺ ചെയ്തിടുക പതിവാണ്. ഇത്തരത്തിൽ കാർ ഓഫ്ചെയ്യാതെ പുറത്തിറങ്ങുമ്പോൾ മോഷണം നടത്താൻ എളുപ്പമാണ്.

Read More >>