റിയാദില്‍ മലയാളികള്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു; രണ്ടു മരണം

ഉംറ കഴിഞ്ഞ് മടങ്ങിയ മലയാളികളാണ് അപകടത്തില്‍പ്പെട്ടത്.

റിയാദില്‍ മലയാളികള്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു; രണ്ടു മരണം

റിയാദ്:ഉംറ കഴിഞ്ഞ് മടങ്ങിയ മലയാളികള്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ട് മാഹി സ്വദേശികള്‍ മരിച്ചു. ഷമീം മുസ്തഫ (40), ഷമീമിന്‍റെ സുഹൃത്ത് അമീനിന്‍റെ മകൻ അർഹാം (4) എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങൾ ഹുമയാത്തിന് സമീപം അൽഖസ്റ ആശുപത്രി മോർച്ചറിയിലാണ്.

ഷമീമിന്‍റെ ഭാര്യ അഷ്മില, അമീനിന്‍റെ ഭാര്യ ഷാനിബ എന്നിവർക്ക് പരിക്കേറ്റു ഇവരെ അൽഖുവയ്യ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഷമീമിന്‍റെ മക്കളായ അയാൻ, സാറ എന്നിവർക്ക് നിസാര പരിക്കുണ്ട് കുട്ടികൾ അൽഖസ്റ ആശുപത്രിയിൽ ചികിത്സയിലാണ്.

റിയാദിൽ ജോലി ചെയ്യുന്ന ഷമീം മുസ്തഫയും അമീനും കുടുംബവുമൊത്ത് മക്കയിൽ ഉംറയ്ക്ക് പോയി മടങ്ങുകയായിരുന്നു. റിയാദ്-ജിദ്ദ ഹൈവേയിൽ റിയാദിൽ നിന്ന് 300 കിലോമീറ്റർ അകലെ ഹുമയാത്ത് പൊലീസ് പരിധിയിലായിരുന്നു അപകടം. തിങ്കളാഴ്ച പുലർച്ചെ രണ്ടിന് ഇവർ സഞ്ചരിച്ച കാർ മറിഞ്ഞാണ് അപകടം ഉണ്ടായത്.

Next Story
Read More >>