ആയിഷയെ കാണാന്‍ അബുദാബി കിരീടാവകാശി വീട്ടിലെത്തി; സ്നേഹമുത്തം നല്‍കി ആശിര്‍വാദം

എല്ലാ കുട്ടികൾക്കും ഹസ്തദാനം നൽകി വരികയായിരുന്ന ശൈഖ് മുഹമ്മദ് ആയിഷയുടെ അടുത്തെത്തിയതും ശ്രദ്ധ തെറ്റി മറുവശത്തേക്ക് പോയി. ഹസ്ത ദാനം നൽകാൻ കൈ നീട്ടിയ ആയിഷ നിരാശയിലുമായി

ആയിഷയെ കാണാന്‍ അബുദാബി കിരീടാവകാശി വീട്ടിലെത്തി; സ്നേഹമുത്തം നല്‍കി ആശിര്‍വാദം

പൊതു പരിപാടിക്കിടെ ഹസ്തദാനം നൽകാൻ കഴിയാതിരുന്ന ആയിഷയെന്ന പെൺകുട്ടിയുടെ വീട്ടിലെത്തി അബുദാബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്‌യാൻ.

കഴിഞ്ഞ ആഴ്ച സൗദി കിരിടവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ യുഎഇ സന്ദർശന സമയത്ത് അദ്ദേഹത്തെ സ്വീകരിക്കുന്നതിനായി കുട്ടികളെ അണിനിരത്തിയിരുന്നു. എല്ലാ കുട്ടികൾക്കും ഹസ്തദാനം നൽകി വരികയായിരുന്ന ശൈഖ് മുഹമ്മദ് ആയിഷയുടെ അടുത്തെത്തിയതും ശ്രദ്ധ തെറ്റി മറുവശത്തേക്ക് പോയി. ഹസ്ത ദാനം നൽകാൻ കൈ നീട്ടിയ ആയിഷ നിരാശയിലുമായി. ഇതിന്റെ വീഡിയോ ദൃശ്യം സോഷ്യൽ മിഡിയയിൽ വൈറലായി.

ഇതോടെയാണ് ആയിഷ മുഹമ്മദ് മുശൈത്ത് അൽ മസ്‌റൂഇ എന്ന പെൺകുട്ടിയെ ശൈഖ് മുഹമ്മദ് വീട്ടിലെത്തി സന്ദർശിച്ചത്. ആയിഷയ്‌ക്കൊപ്പമുള്ള ചിത്രവും ശൈഖ് മുഹമ്മദ് ട്വിറ്റ് ചെയ്തു.അയിഷയുടെ നെറ്റിയിൽ സ്‌നേഹ ചുംബനം നൽകിയ അദ്ദേഹം ആയിഷയെ സന്ദർശിക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്നും കുറിച്ചു.

ആയിഷയുടെ കുടുംബവുമായി ദീർഘനേരം സംസാരിച്ചു.

Read More >>