പ്രതിസന്ധി മറികടക്കാന്‍ യു.എ.ഇ ബാങ്കുകള്‍; പൂട്ടിയത് 49 ബ്രാഞ്ചുകള്‍, പിരിച്ചുവിട്ടത് 930 പേരെ

ബാങ്കിങ് മേഖലയിലെ തദ്ദേശിവല്‍ക്കരണവും നടന്നു കൊണ്ടിരിക്കുകയാണ്. മൂന്നു വര്‍ഷത്തിനകം നാല്‍പ്പതു ശതമാനം തദ്ദേശിവല്‍ക്കണം നടപ്പാക്കണമെന്നാണ് നിര്‍ദ്ദേശം.

പ്രതിസന്ധി മറികടക്കാന്‍ യു.എ.ഇ ബാങ്കുകള്‍; പൂട്ടിയത് 49 ബ്രാഞ്ചുകള്‍, പിരിച്ചുവിട്ടത് 930 പേരെ

ദുബായ്: യു.എ.ഇയില്‍ ബാങ്കുകള്‍ പ്രതിസന്ധിയിലെന്ന സൂചന നല്‍കി കൂട്ടപ്പിരിച്ചുവിടലുകള്‍. 2019 മൂന്നാം പാദത്തില്‍ മാത്രം 45 ബാങ്ക് ബ്രാഞ്ചുകള്‍ പൂട്ടിയതായും 930 ജീവനക്കാരെ പിരിച്ചുവിട്ടതായും ദ സെന്‍ട്രല്‍ ബാങ്ക് ഓഫ് യു.എ.ഇ രേഖകള്‍ പറയുന്നു.

ചെലവു ചുരുക്കലിന്റെ ഭാഗമായാണ് ഇത്രയും പേര്‍ക്ക് ജോലി നഷ്ടമായത്. ഈ പാദത്തില്‍ മൊത്തം ബാങ്ക് ജീവനക്കാര്‍ 36,448 ല്‍ നിന്ന് 35,518 ആയി ചുരുങ്ങി. ബാങ്ക് ബ്രാഞ്ചുകള്‍ 2019 ജൂണിലെ 713ല്‍ നിന്ന് 2019 സെപ്തംബറില്‍ 664 ആയി ചുരുങ്ങുകയും ചെയ്തു.

ഇതേകാലയളവില്‍ അബൂദാബി കമേഴ്‌സ്യല്‍ ബാങ്ക് യൂണിയന്‍ നാഷണല്‍ ബാങ്കുമായി ലയിച്ചിട്ടുണ്ട്. 2019 മെയില്‍ നടന്ന ലയനത്തോടെ ചില ജീവനക്കാര്‍ക്ക് തൊഴില്‍ നഷ്ടമായി. ചെലവു ചുരുക്കലിന്റെ ഭാഗമായി നിലവിലെ തൊഴില്‍ മേഖലകള്‍ ചുരുക്കാനും ബാങ്കുകള്‍ക്ക് പദ്ധതിയുണ്ട്.

ലാഭത്തില്‍ ഇടിവു രേഖപ്പെടുത്തിയതിന് പിന്നാലെ 35000 തൊഴിലുകള്‍ ഇല്ലാതാക്കുമെന്ന് പ്രമുഖ ബാങ്കായ എച്ച്.എസ്.ബി.സി പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റൊരു പ്രധാന ബാങ്കായ കമേഴ്‌സ്യല്‍ ബാങ്ക് ഇന്റര്‍നാഷണല്‍ ജീവനക്കാര്‍ക്ക് വോളണ്ടറി റിട്ടയര്‍മെന്റ് (വി.ആര്‍.എസ്) പ്രഖ്യാപിച്ചിട്ടുണ്ട്. അബൂദാബി ബാങ്കും ദുബൈയിലെ ഏറ്റവും വലിയ ബാങ്കായ എമിറേറ്റ് എന്‍.ബി.ഡിയും തൊഴിലുകള്‍ വെട്ടിച്ചുരുക്കിയിട്ടുണ്ട്.

ബാങ്കിങ് മേഖലയിലെ തദ്ദേശിവല്‍ക്കരണവും നടന്നു കൊണ്ടിരിക്കുകയാണ്. മൂന്നു വര്‍ഷത്തിനകം നാല്‍പ്പതു ശതമാനം തദ്ദേശിവല്‍ക്കണം നടപ്പാക്കണമെന്നാണ് നിര്‍ദ്ദേശം.

Next Story
Read More >>