പാസ്‌പോര്‍ട്ട് റാങ്കിങ്; കുതിച്ചു കയറി യു.എ.ഇ

പാസ്‌പോര്‍ട്ട് ഇന്‍ഡക്‌സിന്റെ പഠനപ്രകാരം ലോകത്തെ ഏറ്റവും കരുത്തുള്ള പാസ്‌പോര്‍ട്ടാണ് യു.എ.ഇയുടേത്

പാസ്‌പോര്‍ട്ട് റാങ്കിങ്; കുതിച്ചു കയറി യു.എ.ഇ

ദുബൈ: പാസ്‌പോര്‍ട്ട് റാങ്കിങ് ഇന്‍ഡക്‌സായ ഹെന്‍ലി പാസ്‌പോര്‍ട്ട് സൂചികയില്‍ കുതിച്ചു കയറി യു.എ.ഇ. 2009ല്‍ 61-ാം സ്ഥാനത്തുണ്ടായിരുന്ന റാങ്കിങ് ഇപ്പോള്‍ 20-ാം സ്ഥാനത്താണ്. പത്തു വര്‍ഷത്തിനിടെ ലോകത്തെ ഏറ്റവും ശക്തമായ പാസ്‌പോര്‍ട്ടുകളില്‍ ഒന്നായി യു.എ.ഇയുടേത് മാറി. സിംഗപൂര്‍, ജപ്പാന്‍ പാസ്‌പോര്‍ട്ടുകളാണ് സൂചികയില്‍ ഒന്നാമത്.

പാസ്‌പോര്‍ട്ട് ഇന്‍ഡക്‌സിന്റെ പഠനപ്രകാരം ലോകത്തെ ഏറ്റവും കരുത്തുള്ള പാസ്‌പോര്‍ട്ടാണ് യു.എ.ഇയുടേത്. 175 പോയിന്റാണ് രാജ്യത്തിനുള്ളത്. ഫിന്‍ലന്‍ഡ്, ലക്‌സംബര്‍ഗ്, സ്‌പെയിന്‍ രാഷ്ട്രങ്ങളാണ് തൊട്ടുപിറകില്‍. ഡെന്‍മാര്‍ക്, യു.എസ്, ദക്ഷിണ കൊറിയ, ജപ്പാന്‍, ഇറ്റലി, ജര്‍മനി, സ്വിറ്റ്‌സര്‍ലന്‍ഡ് എന്നിവ മൂന്നാമതും.

Read More >>