സൈക്കിള്‍ റേസിനിടെ വീണ പെണ്‍കുട്ടിക്ക് കൈത്താങ്ങായി ശൈഖ് മുഹമ്മദ്: മനോഹരമായ വീഡിയോ കാണാം

എമിറേറ്റ്‌സ് വിഷന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തത്.

സൈക്കിള്‍ റേസിനിടെ വീണ പെണ്‍കുട്ടിക്ക് കൈത്താങ്ങായി ശൈഖ് മുഹമ്മദ്: മനോഹരമായ വീഡിയോ കാണാം

ദുബൈ: സൈക്കിള്‍ റേസിങിനിടെ താഴെ വീണ മത്സരാര്‍ത്ഥിയെ പിടിച്ചെഴുന്നേല്‍പ്പിച്ച് ദുബൈ ഭരണാധികാരിയും യു.എ.ഇ ഉപപ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. ഇതിന്റെ വീഡിയോ സാമൂഹിക മാദ്ധ്യമങ്ങളില്‍ വൈറലാണ്.

അല്‍ വത്ബ സൈക്ലിങ് ടീം അംഗമാണ് റേസിങിനിടെ വീണു പോയത്. കീശയിലിരുന്ന ടവ്വല്‍ എടുത്ത് പെണ്‍കുട്ടിയുടെ മുഖത്തു നിന്ന് ശൈഖ് മുഹമ്മദ് എന്തോ തുടച്ചു കളയുന്നതും കാണാം.

2018 മാര്‍ച്ചില്‍ യു.എ.ഇയിലെ മരുഭൂമിയില്‍ കുടുങ്ങിയ ഒരു യൂറോപ്യന്‍ കുടുംബത്തെ ശൈഖ് മുഹമ്മദ് ഇത്തരത്തില്‍ സഹായിച്ചിരുന്നു. ഇതിന്റെ ചിത്രങ്ങള്‍ സാമൂഹിക മാദ്ധ്യമങ്ങളില്‍ വൈറലാകുകയും ചെയ്തിരുന്നു.

Next Story
Read More >>