നിങ്ങള്‍ പ്രമേഹരോഗിയാണോ? ഇതാ അഞ്ച് ലക്ഷണങ്ങള്‍

പ്രമേഹം ഇന്ന് മലയാളിയുടെ ജീവിതത്തിലെ ഏറ്റവും വലിയ വില്ലനായി മാറികൊണ്ടിരിക്കുകയാണ്. കാലത്തിനനുസരിച്ച് ആഹാരത്തില്‍ വന്ന മാറ്റങ്ങളാണ് മലയാളിയുടെ...

നിങ്ങള്‍ പ്രമേഹരോഗിയാണോ? ഇതാ അഞ്ച് ലക്ഷണങ്ങള്‍

പ്രമേഹം ഇന്ന് മലയാളിയുടെ ജീവിതത്തിലെ ഏറ്റവും വലിയ വില്ലനായി മാറികൊണ്ടിരിക്കുകയാണ്. കാലത്തിനനുസരിച്ച് ആഹാരത്തില്‍ വന്ന മാറ്റങ്ങളാണ് മലയാളിയുടെ ശരീരത്തിലേക്ക് പ്രമേഹത്തെ വിളിച്ചു വരുത്തുന്നത്.

രക്തത്തില്‍ ഗ്ലുക്കോസിന്റെ അളവ് ക്രമാതീതമായി കൂടുന്നതാണ് പ്രമേഹമായി കണക്കാക്കുന്നത്. അതേസമയം പ്രമേഹ രോഗത്തെക്കുറിച്ചോ ലക്ഷണങ്ങെളെക്കുറിച്ചോ നമ്മള്‍ ബോധവാന്മാരല്ല. ഡോക്ടറെ കാണുന്നതിനു മുമ്പെ പ്രമേഹമുണ്ടോ എന്ന് നമുക്ക് തന്നെ കണ്ടെത്താം. അഞ്ച് പ്രധാന ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ നിങ്ങളും ഒരു പ്രമേഹരോഗിയാണ്.

ശരീരത്തില്‍ അമിതമായ നീര്

ജോലി കഴിഞ്ഞ് വീട്ടിലെത്തുന്ന നമുക്ക് ക്ഷീണവും ശരീരത്തില്‍ നീരുള്ളതായും അനുഭവപ്പടാറുണ്ട്. എന്നാലത് ജോലിയുടെ ക്ഷീണമാണെന്നു കരുതി നമ്മളത് കാര്യമാക്കാറില്ല. എന്നാല്‍ ഇത് പ്രമേഹത്തിന്റെ ലക്ഷണങ്ങളിലൊന്നാണ്. കോശത്തിലേക്ക് ശരിയായ രീതിയില്‍ രക്തപ്രവാഹം നടക്കാത്തതാണ് ശരീരത്തില്‍ നീരനുഭവപ്പെടുന്നത്.

അമിതമായ മുടി കൊഴിച്ചില്‍

അമിതമായ രീതിയില്‍ മുടി കൊഴിച്ചിലും പ്രമേഹത്തിന്റെ കാരണമാകാം. ഇങ്ങനെയുള്ളവര്‍ രക്ത പരിശോധനക്ക് വിധേയരാവണം. ശരീരത്തിലെ പഞ്ചസാരയിലുണ്ടാവുന്ന മാറ്റമായിരിക്കാം ചിലപ്പോള്‍ മുടി കൊഴിച്ചിലിനു കാരണം. രക്തപരിശോധനയിലൂടെ പ്രമേഹമാണോ എന്ന് കണ്ടെത്താനാകും.

തൊലിയിലുണ്ടാകുന്ന പുതിയ പാടുകള്‍

ശരീരത്തില്‍ പുതുതായി രൂപപ്പെടുന്ന ചുവന്നതോ, തവിട്ടു നിറത്തിലോ, മഞ്ഞയോ പാടുകളും പ്രമേഹത്തിന്റെ മറ്റൊരു ലക്ഷണമാണ്. ഇത്തരം ഘട്ടത്തില്‍ ശരീരത്തില്‍ ചൊറിച്ചിലും കറയും അനുഭവപ്പെടുന്നതായി ത്വക്ക്രോഗവിദഗ്ദര്‍ പറയുന്നു. ഇതും പ്രമേഹത്തിന്റെ ലക്ഷണമായി കാണുന്നു.

അമിതമായ ദാഹം

രക്തത്തില്‍ ഗ്ലുക്കോസിന്റെ അളവ് കൂടിയാല്‍ ദാഹം കൂടുതലായിരിക്കും.കൂടുതല്‍ വെള്ളം കുടിക്കുന്നത് നല്ലതാണെന്നു പൊതുവെ പറയാറുണ്ട്. എന്നാല്‍ അമിതമായ വെള്ളം കുടിയും പ്രമേഹത്തിന്റെ പ്രധാന ലക്ഷണങ്ങളിലൊന്നാണ്.

ഇടക്കിടെയുള്ള മൂത്ര ശങ്ക

ഇടക്കിടെയുള്ള മൂത്ര ശങ്കയുണ്ടോ എങ്കില്‍ ഉറപ്പായും ഡോക്ടറുടെ പരിശോധക്ക് വിധേയരാവണം. അമിതമായ ദാഹവും അതുവഴിയുള്ള മൂത്ര ശങ്കയും പ്രമേഹ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങളിലൊന്നാണ്.ഈ അവസരങ്ങളില്‍ മൂത്രത്തിന്റെ നിറവും മണവും പരിശോധിക്കുന്നത് നല്ലതാണ്

Story by
Read More >>