ശസ്ത്രക്രിയകൾ പരാജയം: എയിംസിൽ ആൾത്തിരക്ക്

ഒരുവര്‍ഷം ഇന്ത്യയില്‍ ഏകദേശം 1.2 ലക്ഷം കാല്‍മുട്ട് മാറ്റിവെക്കല്‍ ശസ്ത്രക്രിയയും, 70,000ത്തോളം ഇടുപ്പ് മാറ്റിവെക്കല്‍ ശസ്ത്രക്രിയയും നടക്കുന്നുണ്ട്. എന്നാല്‍ കൂടുതല്‍ രോഗികള്‍ക്കും മാസങ്ങള്‍ക്കുള്ളില്‍ തന്നെ പുനപരിശോധനയ്ക്ക് വിധേയരാവേണ്ടി വരുന്നു.

ശസ്ത്രക്രിയകൾ പരാജയം: എയിംസിൽ ആൾത്തിരക്ക്

രാജ്യത്തെ ചെറുപട്ടണങ്ങൾ, നഗരങ്ങൾ എന്നിവയിലെ ആശുപത്രികളിൽ നിന്നും അസ്ഥി സംബന്ധമായ ശസ്ത്രക്രിയക്ക് വിധേയരാവുന്ന കൂടുതൽ പേർക്കും പുനപരിശോധ വേണ്ടിവരുന്നതായി റിപ്പോർട്ട്. ഇത്തരത്തിൽ ആള്‍ ഇന്ത്യ ഇന്‍സ്റ്റിട്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ (എ.ഐ.ഐ.എം.എസ്) അസ്ഥി രോഗ വിദഗ്ധരിലൊരാളായ ഡോക്ടര്‍ സി.എസ് യാദവിനെ കാണാനെത്തുന്ന ​രോ​ഗികളുടെ എണ്ണം കൂടന്നതായി അധികൃതര്‍ പറയുന്നു.

പുനപരിശോധനാ ശസ്ത്രക്രിയക്ക് വേണ്ടി എത്തുന്നവരില്‍ കൂടുതല്‍ പേരും ഇടുപ്പ് മാറ്റിവെക്കല്‍ ശസ്ത്രക്രിയകള്‍ക്ക് വിധേയവരാണ്. നഗരങ്ങളിലെ വലിയ കോര്‍പ്പറേറ്റ് ആശുപത്രികളിലും മറ്റ് ക്ലിനിക്കുകളിലും ലക്ഷങ്ങള്‍ ചെലവുവരുന്നതാണ് ഇത്തരം ശസ്ത്രക്രിയകളെന്നും അധികൃതർ അറിയിച്ചു.

ഒരുവര്‍ഷം ഇന്ത്യയില്‍ ഏകദേശം 1.2 ലക്ഷം കാല്‍മുട്ട് മാറ്റിവെക്കല്‍ ശസ്ത്രക്രിയയും, 70,000ത്തോളം ഇടുപ്പ് മാറ്റിവെക്കല്‍ ശസ്ത്രക്രിയയും നടക്കുന്നുണ്ട്. എന്നാല്‍ കൂടുതല്‍ രോഗികള്‍ക്കും മാസങ്ങള്‍ക്കുള്ളില്‍ തന്നെ പുനപരിശോധനയ്ക്ക് വിധേയരാവേണ്ടി വരുന്നു. 80 ശതമാനം രോഗികള്‍ക്കും സംഭവിച്ചത് ശസ്ത്രക്രിയയിലെ അപാകതയാണ്. ഡോ.സി.എസ് യാദവ് പറഞ്ഞു. 1,500 കാല്‍ക്കുഴ, ഇടുപ്പ് ശസ്ത്രക്രിയായണ് എ.ഐ.ഐ.എം.എസ് നടത്തുന്നത്. ഇതില്‍ 20 ശതമാനം രോഗികളും പുനപരിശോധനയ്ക്ക് വിധേയരാവുന്നവരാണ്.

കൂടുതല്‍ കേസുകളും റിപ്പോര്‍ട്ട് ചെയ്യുന്നത് ചെറിയ നഗരങ്ങളില്‍ നിന്നാണ്. ആരാണ് പ്രതിയെന്നു ചോദിച്ചാല്‍, ഒരുപാട് കാരണങ്ങള്‍ ചൂണ്ടിക്കാണിക്കേണ്ടിവരും. വ്യവസായ, വിപണി ശക്തികള്‍, വിദഗ്ദരല്ലാത്ത ഡോക്ടര്‍മാര്‍, ഗുണനിവാരം കുറഞ്ഞ ഉപകരണങ്ങള്‍, ആശുപത്രികളിലെ അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയെല്ലാം ഇതിന് കാരണമാണ്. ഡേ. സി.എസ് യാദവ് കൂട്ടിച്ചേര്‍ത്തു.

2008 മുതല്‍ക്കാണ് ഇത്തരത്തില്‍ പുനപരിശോധനയ്ക്ക് വരുന്ന രോഗികള്‍ക്ക് മാത്രമായി ഡോക്ടര്‍ യാദവ് സമയം മാറ്റിവെച്ചത്. തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിലാണ് ഇത്തരം രോഗികളെ പരിശോധിക്കുന്നത്. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ ഇവരുടെ ശസ്ത്രക്രിയയും നടക്കുന്നു.