ജീവിതശൈലി രോഗത്തെ അകറ്റാന്‍ അവൊക്കാഡോ

വെണ്ണപോലെ മൃദുലമാണ് അമേരിക്കിയില്‍ നിന്നെത്തിയ വെണ്ണപ്പഴം അഥവാ അവോക്കാഡോ.ജീവിത ശൈലീ രോഗങ്ങളെ തടയാന്‍ ആവശ്യമായ എല്ലാ പോഷകങ്ങളും ഈ അമൂല്യ പഴത്തില്‍...

ജീവിതശൈലി രോഗത്തെ അകറ്റാന്‍ അവൊക്കാഡോ

വെണ്ണപോലെ മൃദുലമാണ് അമേരിക്കിയില്‍ നിന്നെത്തിയ വെണ്ണപ്പഴം അഥവാ അവോക്കാഡോ.ജീവിത ശൈലീ രോഗങ്ങളെ തടയാന്‍ ആവശ്യമായ എല്ലാ പോഷകങ്ങളും ഈ അമൂല്യ പഴത്തില്‍ അടങ്ങിയിരിക്കുന്നു. ഇന്ന് കേരളത്തിലും അവൊക്കാഡോ സുലഭമാണ്. വയനാട്, ഇടുക്കി പോലുള്ള മലയോര പ്രദേശങ്ങളില്‍ ഈ വെണ്ണപ്പഴം കൃഷി ചെയ്യുന്നുണ്ട്.

ഏറെ പോഷകസമ്പന്നമാണ് വെണ്ണപ്പഴം. ഇരുപതോളം വ്യത്യസ്തങ്ങളായ ജീവകങ്ങളും ധാതുക്കളും വെണ്ണപ്പഴത്തില്‍ അടങ്ങിയിരിക്കുന്നു. പൂരിത കൊഴുപ്പ് താരതമ്യേന കുറവായ ഇതില്‍ കൊളസ്‌ട്രോള്‍, സോഡിയം എന്നിവ തീരെയില്ല. പൊട്ടാസ്യം ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ ഇത് ഹൃദയാഘാതത്തിനും വൃക്കകളുടെ തകരാറിനും കാരണമായേക്കാവുന്ന രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ ഏറെ സഹായകരമാണ്.

കൂടാതെ ധാരാളം നാരുകള്‍ അടങ്ങിയതിനാല്‍ ശരീര ഭാരം കുറയ്ക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കുറയ്ക്കാനും സഹായിക്കുന്നു. ആരോഗ്യത്തെ മാത്രമല്ല, മറിച്ച് സൗന്ദര്യത്തെ വര്‍ധിപ്പിക്കാനും ശേഷിയുള്ള വെണ്ണപ്പഴം സൗന്ദര്യവര്‍ധക വസ്തുക്കളുടെ നിര്‍മ്മാണത്തിനും ഉപയോഗിച്ചു വരുന്നു. ഇങ്ങനെ ഏറെ പോഷക സമ്പുഷ്ടമായ ഈ വരുത്തന്‍ പഴത്തെ ദിവസം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ ആരോഗ്യത്തിന് വേണ്ട നിരവധി പോഷകങ്ങളാണ് ലഭിക്കുന്നത്.


Story by
Read More >>