നടുവേദന: ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ 

പ്രായഭേദമന്യേ ഇന്ന് നടുവേദനക്കാരുടെ എണ്ണം ഏറിവരികയാണ്. ഇരിപ്പിന്റെയും നടപ്പിന്റെയും കിടപ്പിന്റെയുമൊക്കെ പ്രത്യേകതകളാകാം പലപ്പോഴും ഇതിനു കാരണം....

നടുവേദന: ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ 

പ്രായഭേദമന്യേ ഇന്ന് നടുവേദനക്കാരുടെ എണ്ണം ഏറിവരികയാണ്. ഇരിപ്പിന്റെയും നടപ്പിന്റെയും കിടപ്പിന്റെയുമൊക്കെ പ്രത്യേകതകളാകാം പലപ്പോഴും ഇതിനു കാരണം. കൂടുതല്‍ സമയം ഒരേ ഇരിപ്പ് ഇരിക്കുന്നതാണ് പലപ്പോഴും ഇത് കുറയാത്തതിന്റെ കാരണം.

നട്ടെല്ല് നിവര്‍ത്തിപ്പിടിച്ച് പറയാവുന്ന കാര്യം ഇതാണ്, ഉറങ്ങുമ്പോള്‍ നട്ടെല്ലിന് ഏല്‍ക്കുന്ന സമ്മര്‍ദ്ദം ഒരു ശതമാനമെന്ന് കരുതുക. നില്‍ക്കുമ്പോള്‍ അത് പത്താണ്. ഇരിക്കുമ്പോള്‍ അത് നാല്പതാണ്. ഇതില്‍ നിന്ന്, നടുവിന് വേദനയും കുത്തിയിരിപ്പും തമ്മിലുള്ള ബന്ധം വ്യക്തം. എപ്പോഴും ഇരുന്ന് ജോലിചെയ്യുന്നവര്‍ അവസാനം 'ഇരുന്നു'' പോകുന്നതിന്റെ കാര്യവും ഇതാണ്.

വളയാത്ത നട്ടെല്ലെന്ന് ആലങ്കാരികമായി പറയാമെങ്കിലും യഥാര്‍ത്ഥത്തില്‍ അങ്ങനെ സംഭവിച്ചാല്‍ നട്ടെല്ല് വെറുമൊരു അലങ്കാരമാവും എന്നതാണ് സത്യം. വഴങ്ങുന്ന, വളയുന്ന നട്ടെല്ല് ചെറുപ്പത്തിന്റെ ലക്ഷണമാണ്. കുട്ടികള്‍ എത്ര അനായാസമാണ് തലകുത്തി മറിയുന്നത്. നട്ടെല്ല് വഴങ്ങാതാകുമ്പോള്‍ പ്രായം ഏറിവരുന്നു എന്നുവേണം മനസിലാക്കാന്‍. നടുവ് വിലങ്ങുമ്പോള്‍ പ്രായം പടികടന്നു വരുന്നതായി പെട്ടെന്ന് ഓര്‍ക്കണം.

ഇരുന്നുള്ള ജോലികള്‍ ഏറി വന്നതോടെ നടുവേദനക്കാരുടെ എണ്ണവും ഏറുകയാണ്. പ്രത്യേകിച്ച് ഐ.ടി മേഖലയിലും മറ്റും ജോലി ചെയ്യുന്ന യുവതീയുവാക്കള്‍ക്കിടയില്‍ ഇത് സാധാരണമായിരിക്കുന്നു. അനങ്ങാതിരുന്ന് ശീലിച്ച് പിന്നീട് പെട്ടെന്ന് അല്പം കടുപ്പത്തിലുള്ള ജോലികള്‍ ചെയ്യുമ്പോഴും ഭാരം ഉയര്‍ത്തുമ്പോഴും മറ്റുമാണ് പെട്ടെന്ന് നടുവിന് വിലക്കം വരുന്നത്. ഒട്ടു മിക്കവരിലും ഒന്നു രണ്ടു ദിവസത്തെ വിശ്രമം കൊണ്ടു മാറാവുന്ന വിഷമതകളേ ഉണ്ടാകാറുള്ളൂ.

പരിണാമത്തിന്റെ വഴിയില്‍, നാലുകാലുകളിലേക്കും സമ്മര്‍ദ്ദം ഏല്‍ക്കും വിധമായിരുന്ന നട്ടെല്ലിന്റെ ഘടന പിന്നീട് രണ്ടുകാലുകളിലേക്ക് മാത്രമായി കേന്ദ്രീകരിച്ചതിന്റെ പ്രശ്‌നങ്ങളാണ് ഇപ്പോഴുള്ളതെന്ന് ചിലര്‍ പറയുന്നു. നടപ്പ് എന്ന പ്രക്രിയയുടെ സങ്കീര്‍ണതയും ഇതിലുണ്ട്. നമ്മുടെ നട്ടെല്ലിന്റെ ഘടനയ്ക്ക് കുത്തിയിരിപ്പ് അത്ര യോജിച്ചതല്ല എന്നു ചുരുക്കം.

Story by
Read More >>