ഗര്‍ഭകാലത്തെ സൗന്ദര്യ സംരക്ഷണം 

ഗര്‍ഭകാലത്ത് സ്ത്രീകളുടെ ചര്‍മ്മത്തിനു കൂടുതല്‍ തിളക്കമുണ്ടാകുമെന്ന് നാം കേട്ടിരിക്കും. എന്നാല്‍, എല്ലാ ഗര്‍ഭിണികള്‍ക്കും ഇതുണ്ടാകണമെന്നുമില്ല. പുരുഷ...

ഗര്‍ഭകാലത്തെ സൗന്ദര്യ സംരക്ഷണം 

ഗര്‍ഭകാലത്ത് സ്ത്രീകളുടെ ചര്‍മ്മത്തിനു കൂടുതല്‍ തിളക്കമുണ്ടാകുമെന്ന് നാം കേട്ടിരിക്കും. എന്നാല്‍, എല്ലാ ഗര്‍ഭിണികള്‍ക്കും ഇതുണ്ടാകണമെന്നുമില്ല. പുരുഷ ഹോര്‍മോണുകളുടെ (ആന്‍ഡ്രോജെനിക്) നില ഉയരുകയും ചര്‍മ്മം കൂടുതല്‍ എണ്ണ ഉത്പാദിപ്പിക്കുകയും ചെയ്യുന്നതുമൂലമാണ് ചര്‍മ്മത്തിനു തിളക്കം വര്‍ദ്ധിക്കുന്നത്.

അമിതമായി എണ്ണ ഉത്പാദിപ്പിക്കപ്പെടുന്നതു മൂലം ചര്‍മ്മത്തിലെ ചെറു സുഷിരങ്ങള്‍ അടയുകയും അത് പിന്നീട് മുഖക്കുരു ഉണ്ടാകുന്നതിനു കാരണമാവുകയും ചെയ്യുന്നു. ചില സ്ത്രീകള്‍ക്ക് ആദ്യ ട്രൈമസ്റ്ററില്‍ മാത്രമായിരിക്കും ഈ പ്രശ്‌നമുണ്ടാവുക. എന്നാല്‍, ചിലര്‍ക്ക് ഗര്‍ഭകാലം മുഴുവന്‍ ഈ പ്രശ്‌നത്തെ അഭിമുഖീകരിക്കേണ്ടിവരുന്നു.

ഗര്‍ഭിണിയായിരിക്കുന്ന അവസരത്തില്‍, നിങ്ങള്‍ മരുന്നുകള്‍ കഴിക്കുന്നതു മാത്രമല്ല ശ്രദ്ധിക്കേണ്ടത്, ചര്‍മ്മത്തില്‍ പുരട്ടുന്നതുമായ വസ്തുക്കളെക്കുറിച്ചും കരുതലുണ്ടായിരിക്കണം. മുഖക്കുരുവിനെ നേരിടുന്നത് അത്ര എളുപ്പമുള്ള ഒരു കാര്യമായിരിക്കില്ല. ഗര്‍ഭാവസ്ഥയില്‍ മുഖക്കുരുവിനെ നേരിടുന്നതിനു സഹായകമാവുന്ന ചില പരിഹാരങ്ങളെക്കുറിച്ചാണ് ഇനി പറയുന്നത്;

ബേക്കിംഗ് സോഡ

ചര്‍മ്മത്തിലെ എണ്ണമയം ഇല്ലാതാക്കാന്‍ സഹായിക്കുമെന്നതിനാല്‍, ബേക്കിംഗ് സോഡ ഗര്‍ഭകാലത്തെ മുഖക്കുരുവിന് നല്ലൊരു പരിഹാരമാകുന്നു. ഓരോ ടേബിള്‍സ്പൂണ്‍ ബേക്കിംഗ് സോഡയും വെള്ളവും ചേര്‍ത്ത് മിശ്രിതമാക്കുകഇത് ഓരോ മുഖക്കുരുവിലും അല്പാല്‍പ്പമായി പുരട്ടുക. മുഖം മുഴുവന്‍ പടര്‍ത്തരുത്.
ഉണങ്ങിയ ശേഷം കഴുകിക്കളയാം.

ആപ്പിള്‍ സൈഡര്‍ വിനഗര്‍
ആല്‍ഫ ഹൈഡ്രോക്‌സി ആസിഡുകളും സ്വാഭാവിക എന്‍സൈമുകളും കൊണ്ട് സമ്പുഷ്ടമായ ആപ്പിള്‍ സൈഡര്‍ വിനഗര്‍ മികച്ച ഒരു സ്വാഭാവിക ടോണര്‍ ആയി പ്രവര്‍ത്തിക്കുന്നു.ഒരു ഭാഗം ആപ്പിള്‍ സൈഡര്‍ വിനഗര്‍ മൂന്ന് ഭാഗം ഡിസ്റ്റില്‍ഡ് വാട്ടറുമായി കൂട്ടിയോജിപ്പിക്കുക ഈ ലായനിയില്‍ ഒരു കോട്ടണ്‍ ബോള്‍ മുക്കുകകോട്ടണ്‍ ബോള്‍ ഉപയോഗിച്ച് ഇത് ചര്‍മ്മത്തില്‍ പുരട്ടുക. എണ്ണമയം വലിച്ചെടുക്കപ്പെടും.

തേന്‍
തേന്‍ ചര്‍മ്മത്തെ സുഖപ്പെടുത്തുകയും ജലീകരിക്കുകയും ചെയ്യും. ആന്റിബാക്ടീരിയല്‍ ഗുണങ്ങളുള്ള തേന്‍ ഒരു സ്വാഭാവിക ഔഷധമാണ്.ഇളം ചൂടുള്ള വെള്ളത്തില്‍ മുഖം കഴുകുകമുഖക്കുരു ബാധിച്ച ഭാഗങ്ങളില്‍ തേന്‍ പുരട്ടുക അരമണിക്കൂറിനു ശേഷം കഴുകിക്കളയാം.

വെളിച്ചെണ്ണ

വെളിച്ചെണ്ണയ്ക്ക് ഫംഗസിനും ബാക്ടീരിയയ്ക്കും എതിരെ പ്രവര്‍ത്തിക്കുന്നതിനുള്ള കഴിവുണ്ട്. ഇത് ചര്‍മ്മം പെട്ടെന്ന് വലിച്ചെടുക്കുകയും സുഖപ്പെടുത്തുകയും ചെയ്യും.ബാധിക്കപ്പെട്ട ഭാഗത്ത് അല്‍പ്പം ശുദ്ധമായ വെളിച്ചെണ്ണ പുരട്ടുകസാവധാനത്തില്‍ ഇത് ചര്‍മ്മത്തില്‍ തേച്ചുപിടിപ്പിക്കുകവേണമെങ്കില്‍ അല്‍പ്പസമയം കഴിഞ്ഞ് ഇളം ചൂടുവെള്ളത്തില്‍ മുക്കിപ്പിഴിഞ്ഞ ടവ്വല്‍ ഉപയോഗിച്ച് എണ്ണ തുടച്ചു നീക്കാം

Story by
Read More >>