സൂക്ഷിക്കുക; അമിതഭാരത്തെക്കാള്‍ അപകടമാണ് കുടവയര്‍

Published On: 21 April 2018 9:15 AM GMT
സൂക്ഷിക്കുക; അമിതഭാരത്തെക്കാള്‍ അപകടമാണ് കുടവയര്‍

റോഞ്ചസ്റ്റര്‍: അമിതഭാരത്തെക്കാള്‍ അപകടകാരിയാണ് വയറില്‍ കൊഴുപ്പ് അടിഞ്ഞുകൂടി രൂപപ്പെടുന്ന കുടവയറെന്ന് പഠനറിപ്പോര്‍ട്ട്. ഇത് ഹൃദയത്തെ ദോഷകരമായി ബാധിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. റോഞ്ചസ്റ്ററിലെ മായോക്ളിനിക്കിലെ ഡോ ജോസ് മെഡിന ഇഞ്ചോസയാണ് പഠനം നടത്തിയത്. കുടവയറുമായി ബന്ധപ്പെട്ട് മുന്‍പ് നടന്ന പഠനങ്ങളില്‍ കുടവയര്‍ ശ്വാസകോസത്തിന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്നും കാന്‍സറിന് സാധ്യത വര്‍ദ്ധിപ്പിക്കുമെന്നും തെളിഞ്ഞിരുന്നു. പൊക്കത്തിന് ആനുപാതികമായ തൂക്കം കണക്കാക്കുന്ന ബോഡി മാസ് ഇന്‍ഡ്ക്സ് (ബി.എം.ഐ) ന്റെ അടിസ്ഥാനത്തിലാണ് പ്രായപൂര്‍ത്തിയായവരെ തൂക്കം കുറവ്, ശരാശരി തൂക്കം, അമിത ഭാരം, പൊണ്ണത്തടി എന്നിങ്ങനെ വേര്‍തിരിക്കുന്നത്.

അധികമുളള കൊഴുപ്പ് ശരീരത്തിന്റെ മധ്യഭാഗത്തായി അടിഞ്ഞുകൂടുന്നതാണ് കേന്ദ്രീകൃത പൊണ്ണത്തടി. കൊഴുപ്പിന്റെ അസാധാരണമായ വികേന്ദ്രീകരണവും ഇതിന് കാരണമാണ്. സാധാരണ തൂക്കവും കേന്ദ്രീകൃത പൊണ്ണത്തടിയുമുള്ളവര്‍ക്കാണ് സാധാരണ തൂക്കവും കൊഴുപ്പിന്റെ അംശവുമുള്ളവരെക്കാള്‍ ഹൃദയസംബന്ധമായ രോഗങ്ങള്‍ ഉണ്ടാവാന്‍ സാധ്യത കൂടുതലെന്നാണ് പഠനത്തിന്റെ അനുമാനം. 1997 മുതല്‍ 2000 വരെ നടത്തിയ പഠനത്തില്‍ ഒംമ്സ്റ്റഡ് പ്രദേശത്തെ 45 വയസിന് മുകളിലുള്ള 1692 പേരെയാണ് പഠനത്തിന് വിധേയരാക്കിയത്. പഠനത്തില്‍ പങ്കെടുത്തവര്‍ക്ക് ക്ളിനിക്കല്‍ പരിശോധനകള്‍ നടത്തുകയും, തൂക്കം, പൊക്കം, ഇടുപ്പിന്റെ അളവ് എന്നിവ അളക്കുകയും ചെയ്തു.

ശരീരത്തിന്റെ വെയ്സറ്റിന്റെ അളവിനെ ഇടുപ്പിന്റെ അളവുമായി ഹരണം ചെയ്യുമ്പോള്‍ ലഭിക്കുന്നതാണ് കേന്ദ്രീകൃത പൊണ്ണത്തടി. പുരുഷന്മാര്‍ക്ക് ഇത് .90 ന് മുകളിലും, സ്ത്രീകള്‍ക്ക് .85 ന് മുകളിലും ആയിരിക്കണം. തുടര്‍ന്ന് 2000 മുതല്‍ 2016 വരെ പഠനത്തിന് വിധേയരാക്കിയവര്‍ നേരിടുന്ന ഹൃദയസംബന്ധമായ രോഗങ്ങള്‍ നിരീക്ഷിച്ചു. ഇതിനായി റോഞ്ചസ്റ്റര്‍ എപിഡെമോളജി പ്രൊജക്ടിലെ വിവരങ്ങള്‍ ഉപയോഗിച്ചു. സാധാരണ ബി.എം.ഐ യും കേന്ദ്രീകൃത പൊണ്ണത്തടിയുമുള്ള വ്യക്തികള്‍ക്ക് അസാധാരണ ബി.എം.ഐ ഉള്ളവരാണെങ്കിലും കേന്ദ്രീകൃത പൊണ്ണത്തടിയില്ലാത്ത വ്യക്തികളെക്കാള്‍ ഹൃദയസംബന്ധമായ രോഗങ്ങള്‍ കുറവാണെന്ന് പഠനത്തിലൂടെ കണ്ടെത്തി. ഇത്തരക്കാര്‍ ഉദാസീനമായ ജീവിതശൈലി പിന്തുടരുന്നവരും കാര്‍ബോഹൈഡ്രേറ്റ്സ് അടങ്ങിയ ഭക്ഷണം അമിതമായി കഴിക്കുന്നവരുമാകാമെന്ന് മെഡിന ഇഞ്ചോസ അഭിപ്രായപ്പെട്ടു.


Top Stories
Share it
Top