സ്വയം തിരിച്ചറിയാം സ്തനാര്‍ബുദം

സ്തനാര്‍ബുദം ഇന്ന് സ്ത്രീകളെ ബാധിയ്ക്കുന്ന ഒരു പ്രധാന രോഗമായി മാറിക്കഴിഞ്ഞു. മറ്റെല്ലാ ക്യാന്‍സറുകളെപ്പോലെയും തുടക്കത്തില്‍ കണ്ടെത്തി...

സ്വയം തിരിച്ചറിയാം സ്തനാര്‍ബുദം

സ്തനാര്‍ബുദം ഇന്ന് സ്ത്രീകളെ ബാധിയ്ക്കുന്ന ഒരു പ്രധാന രോഗമായി മാറിക്കഴിഞ്ഞു. മറ്റെല്ലാ ക്യാന്‍സറുകളെപ്പോലെയും തുടക്കത്തില്‍ കണ്ടെത്തി ചികിത്സിയ്ക്കുകയാണെങ്കില്‍ പൂര്‍ണായും സുഖപ്പെടുത്താവുന്ന ഒന്നാണിത്. ഇതുകൊണ്ടു തന്നെ സ്തനാര്‍ബുദ പരിശോധനയ്ക്കും പ്രാധാന്യമേറുന്നു. ആക്സിലറി ലിംഫ് നോഡിനെ ബാധിയ്ക്കുന്ന ഈ അസുഖം വളരെ സാവധാനമാണ് പടരുക.

മാറിടത്തിലെ ഈ ട്യൂമര്‍ 1 സെന്റീമീറ്റര്‍ വലിപ്പത്തിലെത്താന്‍ 6-8 വര്‍ഷം വരെ വേണ്ടി വരും. സ്തനാര്‍ബുദ പരിശോധന മാമോഗ്രഫി എന്നാണ് അറിയപ്പെടുന്നത്. മാമോഗ്രാഫിയല്ലാതെ തന്നെ ഒരോ സ്ത്രീകള്‍ക്കും സ്താനാര്‍ബുദ പരിശോധന തനിയെ നടത്താം. ഇത് സ്ഥിരമായി ചെയ്യുന്നത് സ്തനാര്‍ബുദം തുടക്കത്തില്‍ കണ്ടെത്തുവാന്‍ സഹായിക്കും.

കുളിയ്ക്കുന്ന സമയത്ത് മാറിടത്തിലൂടെ വിരലുകള്‍ അമര്‍ത്തി പരിശോധിയ്ക്കുക. നനഞ്ഞ ചര്‍മത്തില്‍ മുഴകളും തടിപ്പുകളും പെട്ടെന്ന് തിരിച്ചറിയാന്‍ സാധിയ്ക്കും. സ്തനങ്ങളില്‍ എന്തെങ്കിലും തടിപ്പുകളോ മുഴകളോ വേദനയോ ഉണ്ടാവുകയാണെങ്കിലും സ്തനത്തില്‍ നിന്നും ഏതെങ്കിലും വിധത്തിലെ ദ്രാവകം വരികയാണെങ്കിലും ഉടന്‍ തന്നെ ഡോക്ടറെ കണ്ട് പരിശോധനകള്‍ നടത്തുക തന്നെ വേണം.

ഭക്ഷണരീതിയില്‍ ശ്രദ്ധിച്ചാല്‍ ഒരു പരിധിവരെ എല്ലാ രോഗങ്ങളെയും അകറ്റാനാകും.പച്ചനിറത്തിലുള്ള പച്ചക്കറികള്‍ സ്തനാര്‍ബുദം തടയുന്നതിന് നല്ലതാണ്. ഇതില്‍ ഫോളേറ്റ്, വൈറ്റമിന്‍ ബി, ഫൈബര്‍ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ അമിതമായി ഈസ്ട്രജന്‍ ഉല്‍പാദിപ്പിക്കുന്നതു തടയും. ഇതുവഴി ക്യാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ചയും തടയും.

സ്താര്‍ബുദം തടയാന്‍ ചില ഭക്ഷണങ്ങള്‍ പാലുല്‍പന്നങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് സ്താര്‍ബുദ സാധ്യത കുറയ്ക്കും. ഇവയില്‍ കാല്‍സ്യം, അയേണ്‍, മറ്റു ധാതുക്കള്‍ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. മാത്രമല്ല, പാലുല്‍പന്നങ്ങള്‍ സ്തനാര്‍ബുദ സാധ്യത 19 ശതമാനം കുറയ്ക്കുന്നുമുണ്ട്.

Story by
Read More >>