മൂത്രാശയ, സ്തനാര്‍ബുദത്തിന് പിന്നിലെ ജീന്‍ കണ്ടെത്തിയതായി പഠനം

Published On: 16 Jun 2018 7:00 AM GMT
മൂത്രാശയ, സ്തനാര്‍ബുദത്തിന് പിന്നിലെ ജീന്‍ കണ്ടെത്തിയതായി പഠനം

സ്ത്രീകളില്‍ സ്തനാര്‍ബുദവും പുരുഷന്മാരില്‍ മൂത്രാശയ കാന്‍സറും വരാന്‍ നാലിരട്ടി സാധ്യതയുള്ളതുമായ ജീന്‍ ഇംഗ്ലണ്ടിലെ ശാസ്ത്രലോകം കണ്ടെത്തി. പുരുഷ പ്രത്യുല്‍പാദന അവയവ ഗ്രന്ഥികളില്‍ മുഴയുണ്ടാകാന്‍ കാരണവും ഇതേ ജീനുകളാണെന്നു മുമ്പ് കണ്ടെത്തിയിരുന്നു.

ഇംഗ്ലണ്ട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കാന്‍സര്‍ റിസര്‍ച് ഇന്‍സ്റ്റിറ്റ്യൂട്ടും റോയല്‍ മാര്‍സന്‍ എന്‍.എച്ച്.എസ് ഫൗണ്ടേഷന്‍ ട്രസ്റ്റും സംയുക്തമായി നടത്തിയ പഠനത്തിലാണ് അര്‍ബുദ ചികിത്സാ രംഗത്ത് വിപ്ലവകരമായ മാറ്റത്തിനു കാരണമാകുന്ന പുതിയ കണ്ടുപിടിത്തം.

ബി.ആര്‍.സി.എ വണ്‍ എന്നു പേരിട്ട ജീനിന്റെ പ്രവര്‍ത്തനം മൂലം 65 വയസ്സെത്തിയ പുരുഷന്മാരില്‍ 11 ശതമാനം മൂത്രാശയ കാന്‍സറിന് സാധ്യത കൂടുതലാണെന്നും പഠനം വെളിപ്പെടുത്തുന്നു.ഇതേ ജീന്‍ സ്തനാര്‍ബുധ സാധ്യത അഞ്ചിരട്ടി വര്‍ധിപ്പിക്കുന്നു. ആരോഗ്യവതികളായ സ്ത്രീകളെക്കാള്‍ മറ്റുള്ളവരില്‍ രോഗസാധ്യത കൂടുതലാണ്.

ഇതുമായി ബന്ധപ്പെട്ട് നിരവധി പേരില്‍ നടത്തിയ പഠനത്തില്‍, ബി.ആര്‍.സി.എ വണ്‍ ജീന്‍ വാഹകരായവരുടെ ആരോഗ്യവും കുടുംബ പശ്ചാത്തലവും ജീവിതചര്യയും രോഗത്തിനു കാരണമാകുന്നുണ്ട്.

Top Stories
Share it
Top