കടുത്ത മാലിന്യ നിയന്ത്രണവുമായി മെഡി: കോളേജ്‌

Published On: 6 July 2018 5:15 AM GMT
കടുത്ത മാലിന്യ നിയന്ത്രണവുമായി മെഡി: കോളേജ്‌

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഇനി പൊതിച്ചോറുകളും പ്ലാസ്റ്റിക്കുമായി ആരും കയറേണ്ട. രോഗികള്‍ക്ക് കൂട്ടിരിക്കുന്നവര്‍ക്കും സന്ദര്‍ശകര്‍ക്കും നിയന്ത്രണം എര്‍പ്പെടുത്തി നിയമം കര്‍ശനമാക്കാനാണ് അധികൃതരുടെ തീരുമാനം.
പൊതിച്ചോറും പ്ലാസ്റ്റിക് കവറും ഇളനീര്‍ തൊണ്ടുമായി വരുന്നവരെ സെക്യൂരിറ്റി ജീവനക്കാര്‍ അകത്തേയ്ക്ക് കടത്തില്ല.

വാര്‍ഡിലെ രോഗികളുടെ കൂടെ ഒന്നിലധികം ആളുകള്‍ കൂട്ടിരിക്കുന്നതും അവസാനിപ്പിച്ചു. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ രോഗികള്‍ ഭക്ഷണം കഴിച്ചതിന് ശേഷം അവശേഷിക്കുന്ന പ്ലാസ്റ്റിക് കവറും ചോറുപൊതിഞ്ഞ പേപ്പറുകളും വലിയ മാലിന്യമായി മാറിയിരുന്നു. ഇതിനു പുറമേ രോഗികള്‍ക്ക് കൂട്ടിരിക്കുന്നവരുടെ എണ്ണകൂടുതല്‍ പലപ്പോഴും ഡോക്ടര്‍മാർക്ക് തടസമായി . ഇതോടെയാണ് പുതിയ രണ്ട് തീരുമാനങ്ങള്‍ കൈകൊള്ളാന്‍ അധികൃതര്‍ തീരുമാനിച്ചത്.

പുതിയ നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ ബാനര്‍ ആശുപത്രിയുടെ പ്രധാന കവാടത്തില്‍ തൂക്കിയിട്ടുണ്ട്. പുതിയ തീരുമാനപ്രകാരം രോഗികള്‍ക്ക് കൂട്ടിരിക്കാനെത്തിയ ഒരാള്‍ ഒഴികെയുള്ളവര്‍ ആശുപത്രിയ്ക്ക് പുറത്തിരിക്കണം. ഇവര്‍ക്ക് ഇരിക്കാനായി പ്രത്യേക ഷെഡ് ഒരുക്കാനും തീരുമാനിച്ചിട്ടുണ്ട്. ആശുപത്രിയിലെ സന്ദര്‍ശന സമയത്തിലും മാറ്റം വരിത്തിയിട്ടുണ്ട്. രാവിലെ ആറ് മുതല്‍ ഏഴ് വരെയും വൈകുന്നേരം നാല് മുതല്‍ ആറ് വരെയുമാണ് പുതിയ സന്ദര്‍ശന സമയം. നേരത്തെ ഇത് രാവിലെ ആറ് മുതല്‍ എട്ട് വരെയും വൈകുന്നേരം നാല് മുതല്‍ ഏഴ് വരെയുമായിരുന്നു.

Top Stories
Share it
Top