സി.ടി.സ്‌കാന്‍ ബ്രെയ്ന്‍ ട്യൂമറിനു കാരണമാകുന്നതായി പഠനം

Published On: 22 July 2018 7:00 AM GMT
സി.ടി.സ്‌കാന്‍ ബ്രെയ്ന്‍ ട്യൂമറിനു കാരണമാകുന്നതായി പഠനം

പരിക്കുകളുമായി ആശുപത്രിയിലെത്തിയാല്‍ പൊതുവെ ഡോക്ടര്‍മ്മാര്‍ ആവശ്യപ്പെടാറുള്ളത് സി.ടി.സകാന്‍ എടുക്കാനല്ലെ? പക്ഷെ ഈ സി.ടി സ്‌കാന്‍ ശരീരത്തെ ദോഷകരമായി ബാധിക്കുന്നതായി കണ്ടത്തല്‍. സി.ടി സ്‌കാനുകള്‍ പുറത്തു വിടുന്ന റേഡിയേഷന്‍ ബ്രെയ്ന്‍ ട്യൂമറിനു കാരണമാകുന്നതായാണ് പുതിയ പഠനത്തില്‍ പറയുന്നത്. ഇത് കൂടുതലായും കുട്ടികളെയും യുവാക്കളെയും ബാധിക്കുന്നതായും കണ്ടെത്തലില്‍ പറയുന്നു.

ലുക്കീമിയ, ബ്രെയിന്‍ ട്യൂമര്‍ എന്നീ രോഗങ്ങളുടെ പ്രധാന കാരണമായി പറയുന്നത് റേഡിയേഷനാണ്. കുട്ടികളില്‍ കൂടുതലായി കാണുന്ന ഈ രോഗങ്ങള്‍ക്ക് സി.ടി സ്‌കാന്‍ ഒരു കാരണമാകുന്നു.

ഒന്നും ഒന്നില്‍ കൂടുതല്‍ സ്‌കാനുകള്‍ ശരീരത്തില്‍ നടത്തിയ കുട്ടികളില്‍ നടത്തിയ പഠനത്തിലാണ് ഇത് കണ്ടെത്തിയിരിക്കുന്നത്.

Top Stories
Share it
Top