നിര്‍ജലീകരണം: കാരണങ്ങള്‍

ശരീരത്തില്‍ ജലാംശം കുറയുന്ന അവസ്ഥയാണ് നിര്‍ജലീകരണം. ശരീരത്തിന് അതിന്റെ നിലനില്‍പ്പിന് ദിവസേന കുറഞ്ഞത് 8 ഗ്ലാസ് വെള്ളമെങ്കിലും വേണം. ഈ ആവശ്യം...

നിര്‍ജലീകരണം: കാരണങ്ങള്‍

ശരീരത്തില്‍ ജലാംശം കുറയുന്ന അവസ്ഥയാണ് നിര്‍ജലീകരണം. ശരീരത്തിന് അതിന്റെ നിലനില്‍പ്പിന് ദിവസേന കുറഞ്ഞത് 8 ഗ്ലാസ് വെള്ളമെങ്കിലും വേണം. ഈ ആവശ്യം പ്രവര്‍ത്തനത്തിനും പ്രായത്തിനുമനുസരിച്ച് വര്‍ദ്ധിയ്ക്കാം. അദ്ധ്വാനിയായ ഒരു മനുഷ്യന് ഇരട്ടിയോ മൂന്നിരട്ടിയോ വെള്ളം വേണ്ടി വന്നേക്കാം.

ശരീരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്‌പോള്‍ ജലം നഷ്ടപ്പെടുന്നു. ഈ നഷ്ടം നികത്തുവാനാണ് വെള്ളം കുടിയ്ക്കുന്നത്. കുടിയ്ക്കുന്ന വെള്ളം പകരത്തിനു മതിയാകാതെ വരുമ്പോള്‍ നിര്‍ജലീകരണം അഥവാ ഡീഹൈഡ്രേഷന്‍ സംഭവിയ്ക്കുന്നു.

ഡീഹൈഡ്രേഷന്‍ എങ്ങിനെ സംഭവിയ്ക്കുന്നു?
കുടലിലെ ഭിത്തികളിലുള്ള അണുബാധ, വൃണങ്ങള്‍, മുറിവുകള്‍ തുടങ്ങിയവ മൂലം കൂടുതല്‍ ദ്രാവകം ഉല്‍പ്പാദിപ്പിയ്ക്കപ്പെടുകയും അതിന്റെ ആഗീരണം നടക്കാതിരിയ്ക്കുകയുമാണ് ഒരു കാരണം. മറ്റൊന്ന്, ഛര്‍ദ്ദി, വിശപ്പില്ലായ്മ, ഇവമൂലം വെള്ളം കുടിയ്ക്കുന്നതിലുള്ള കുറവുമാണ്.
ഡീഹൈഡ്രേഷന്റെ ലക്ഷണങ്ങള്‍ എന്തെല്ലാം?
ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ രോഗിയുടെ തൂക്കം കുറഞ്ഞിരിയ്ക്കും. ചിലപ്പോള്‍ 8 മണിക്കൂറുകള്‍ക്കകം ഇതു സംഭവിച്ചിരിയ്ക്കും. ഇത് ഒരു സൂചനയാണ്. ഇങ്ങനെ 10%ത്തോളം തൂക്കം കുറയുന്നതായി കാണപ്പെട്ടാല്‍ പ്രശ്‌നം ഗുരുതരമാണ്. മറ്റു രോഗലക്ഷണങ്ങളില്‍ നിന്നും ഇതു തിരിച്ചറിയാന്‍ പ്രയാസമാണ്. എന്നാല്‍ ദാഹക്കൂടുതല്‍ വായ് വരളുക, ക്ഷീണം, തലയ്ക്കു ഭാരക്കുറവ് , മൂത്രം ഇരുണ്ട നിറത്തിലും കുറഞ്ഞും കാണുക തുടങ്ങിയ ലക്ഷണങ്ങള്‍ കൊണ്ട് ഇത് തിരിച്ചറിയാം. തീര്‍വ്വമായ നിര്‍ജലീകരണം മൂലം ശാരീരികമായ രാസഘടനയില്‍ മാറ്റം വന്ന് വൃക്കകളുടെ പ്രവര്‍ത്തനം നിലയ്ക്കുവാനും മരണം വരെ സംഭവിയ്ക്കാനും ഇടയുണ്ട്.

Story by
Read More >>