മഴക്കാലമടുത്തു; കരുതിയിരിക്കാം ഡെങ്കിപനിയെ

മഴക്കാലമടുത്തു. ഇത്തവണയും പകര്‍ച്ചപനിയും പകര്‍ച്ചവ്യാധിയും വില്ലനാകുമെന്ന കാര്യത്തില്‍ സംശയമില്ല. ഇതിനെ കുറിച്ച് പരിഭ്രാന്തരാകുന്നതിന് പുറമെ...

മഴക്കാലമടുത്തു; കരുതിയിരിക്കാം ഡെങ്കിപനിയെ

മഴക്കാലമടുത്തു. ഇത്തവണയും പകര്‍ച്ചപനിയും പകര്‍ച്ചവ്യാധിയും വില്ലനാകുമെന്ന കാര്യത്തില്‍ സംശയമില്ല. ഇതിനെ കുറിച്ച് പരിഭ്രാന്തരാകുന്നതിന് പുറമെ വരാതിരിക്കാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിക്കാമെന്ന് ചിന്തിക്കുന്നതാണ നല്ലത്. മിക്കവാറും പനിയും പകര്‍ച്ചവ്യാധിയും മൂര്‍ധന്യാവസ്ഥയിലെത്തുമ്പോഴായിരിക്കും ഇതിനെ കുറിച്ച് നമ്മള്‍ ബോധവാന്‍മാരാകുന്നത്.

ഈഡിസ് കൊതുകുകള്‍ പരത്തുന്ന വൈറസാണ് ഡെങ്കിപനിക്ക് കാരണം. ഇത്തരം കൊതുക് ഒരാളില്‍ കടിക്കുന്നതിലൂടെ രോഗം പിടിപടരുന്നു. വൈറസ് ബാധ ഏറ്റ് അഞ്ച് പത്ത് ദിവസത്തിനുള്ളില്‍ തന്നെ രോഗലക്ഷണങ്ങള്‍ കണ്ടുവരുന്നു. കടുത്ത പനി, തലവേദന,ഛര്‍ദ്ദി, ക്ഷീണം എന്നിവയാണ് പ്രധാനമായുള്ള രേഗലക്ഷണങ്ങള്‍. പനി വന്നാല്‍ ഒരിക്കലും സ്വയം ചികിത്സ നടത്തരുത്.

ഡെങ്കിപനി വന്നവര്‍ക്ക് പൂര്‍ണമായ വിശ്രമമാണ് ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്നത്. കൂടാതെ ധാരാളം വെള്ളം കുടിക്കുന്നതും ഉചിതമായ കാര്യമാണ്. പകല്‍ സമയത്താണ് ഈഡിസ് കൊതുകുകള്‍ വിഹരിക്കുന്നത്, അതുകൊണ്ടുതന്നെ പകല്‍ നേരത്ത് കൊതുകുകടി ഏല്‍ക്കാതെ ശ്രദ്ധക്കണം. കൊതികിലൂടെ മാത്രമേ ഡെങ്കി പകരുകയുള്ളൂ, അതുകൊണ്ട് തന്നെ കൊതുക് നശീകരണമാണ് ഇതിനെ തുരത്താനുള്ള ഏക പോംവഴി. വെള്ളം കെട്ടിക്കിടക്കുന്നിടത്തെല്ലാം ഈ കൊതുക് വളരാനുള്ള സാധ്യത കൂടുതലാണ്.

അതിനാല്‍ അത്തരം സാഹചര്യങ്ങള്‍ ഇല്ലാതാക്കണം. വീടിനുള്ളിലും പുറത്തും വെള്ളം കെട്ടിനില്‍ക്കുന്നില്ലെന്ന് ഉറപ്പ് വരുത്തണം. ഏത് തരം പനിയായാലും ആദ്യം തന്നെ വൈദ്യസഹായം ഉറപ്പുവരുത്തണം. വീടിനുള്ളിലും പരിസരത്തും ശുചീകരണം നടത്തി കൊതുകിന് വളരാനുള്ള സാഹചര്യങ്ങള്‍ ഇല്ലെന്ന് ഓരോരുത്തരും ഉറപ്പുവരുകത്തിയാല്‍ ഒരു പരിധി വരെ ഇത്തരം പകര്‍ച്ചവ്യാധികള്‍ തടയാന്‍ നമുക്ക് സാധിക്കും. മഴക്കാലം വന്നതിനുശേഷം ശുചീകരണ പ്രവൃത്തികള്‍ നടത്തുന്നവാരണ് മിക്ക ആളുകളും. ഇതിനു പകരം, മഴക്കാലം തുടങ്ങുന്നതിന് മുമ്പേ ശുചീകരണ പ്രവൃത്തികള്‍ ആരംഭിച്ച് പകര്‍ച്ചവ്യാധികളെയും മാരക അസുഖങ്ങളെയും തടയാനാണ് ഓരോരുത്തരും ശ്രദ്ധക്കേണ്ടത്.

Story by
Read More >>