കാഴ്ചക്കുറവിന് ഓറഞ്ച് ശീലമാക്കാം

Published On: 2018-07-13 09:00:00.0
കാഴ്ചക്കുറവിന് ഓറഞ്ച് ശീലമാക്കാം

ദിവസവും ഒരു ഓറഞ്ച് കഴിച്ചോളൂ.. കാഴ്ച തകരാര്‍ പരിഹരിക്കാം. സിഡ്‌നിയിലെ വെസ്റ്റ്‌മെഡ് ഇന്‍സിസ്റ്റ്യൂട്ട് ഓഫ് മെഡിക്കല്‍ റിസര്‍ച്ചിലെ ഗവേഷകരാണ് പുതിയ കണ്ടെത്തലുമായി രംഗത്തെത്തിയിരിക്കുന്നത്.

65 വയസില്‍ കൂടുതലുള്ള ആളുകളില്‍ സാധാരണ കണ്ടുവരുന്ന കാഴ്ച തകരാറുകള്‍ക്ക് ദിവസേന ഒരു ഓറഞ്ച് കഴിക്കുന്നതിലൂടെ പരിഹരിക്കപ്പെടുമെന്നാണ് ഗവേഷണത്തിലെ കണ്ടെത്തല്‍. 50 വയസില്‍ കൂടുതലുള്ള 2000ത്തോളം പേരെയാണ് പരീക്ഷണത്തനായി തെരഞ്ഞെടുത്തിരുന്നത്. ഇതിലൂടെ 60ശതമാനം കാഴ്ച തകരാറുകള്‍ പരിഹരിക്കപ്പെടുമെന്ന് കണ്ടെത്തി. ഓറഞ്ചില്‍ അടങ്ങിയിരിക്കുന്ന പോഷകമൂല്യങ്ങളും ഫ്‌ലാവനോയിഡിസും കണ്ണിന് വളരെ ഗുണപ്രദമാകുമെന്ന് ഗവേഷകര്‍ കണ്ടെത്തി.

Top Stories
Share it
Top