ലൈംഗീക താല്‍പര്യത്തില്‍ തടി കൂടിയ പുരുഷന്മാര്‍ മുന്നിലെന്ന് പഠനം

ഭാരം കുടിയ പുരുഷന്മാര്‍ക്ക് സന്തോഷകരവും സംതൃപ്തവുമായ ബന്ധങ്ങള്‍ നിലനിര്‍ത്താന്‍ കഴിയുന്നുണ്ടെന്നും ഗവേഷകർ പറയുന്നു.

ലൈംഗീക താല്‍പര്യത്തില്‍ തടി കൂടിയ പുരുഷന്മാര്‍ മുന്നിലെന്ന് പഠനം

ശരീര ഭാരം കൂടിയവരെ പൊണ്ണത്തടിയന്മാരെന്ന് വിളിച്ച് അവര്‍ എല്ലാ കാര്യത്തിലും കണക്കാണെന്ന് പരിഹസിച്ച് പറയാന്‍ വരട്ടെ; എന്നാല്‍ അവര്‍ അങ്ങനെയല്ലെന്ന് പഠനം. മെലിഞ്ഞ പുരുഷന്മാരേക്കാള്‍ ലൈംഗീക താല്‍പര്യം കൂടുതല്‍ തടി കൂടിയവര്‍ക്കാണെന്ന് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നു. ലണ്ടന്‍ സര്‍വകലാശാലയിലെയും ആംഗ്‌ളിയ റസ്‌കിന്‍ സര്‍വകലാശാലയിലെയും ഗവേഷകര്‍ നടത്തിയ ഈ പഠനം പ്‌ളോസ് വണ്‍ എന്ന ജേര്‍ണലാണ് പ്രസിദ്ധീകരിച്ചത്.

5000 ബ്രിട്ടീഷ് പുരുഷന്മാരില്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം തെളിഞ്ഞത്. തടികൂടിയവര്‍ അത് കുറയ്ക്കുന്നതിനു വേണ്ടി താല്‍പര്യം കാണിക്കുന്നില്ലെന്നും ശാരീരിക ബന്ധങ്ങള്‍ അവര്‍ക്ക് ആസ്വദിക്കാന്‍ കഴിയുന്നുണ്ടെന്നും അതിലൂടെ ബന്ധങ്ങള്‍ നിലനിര്‍ത്താന്‍ കഴിയുന്നുണ്ടെന്നും പഠനത്തെ നയിച്ച ലീ സ്മിത്ത് പറഞ്ഞു. ഭാരം കുടിയ പുരുഷന്മാര്‍ക്ക് സന്തോഷകരവും സംതൃപ്തവുമായ ബന്ധങ്ങള്‍ നിലനിര്‍ത്താന്‍ കഴിയുന്നുണ്ടെന്നും ഗവേഷകർ പറയുന്നു.

അതേസമയം അവര്‍ ലൈംഗീക ബന്ധത്തിനുവേണ്ടി കൂടുതല്‍ സമയം ചിലവിടുന്നുണ്ടെന്നും സമിത്ത് കൂട്ടിച്ചേര്‍ത്തു. ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിന് ഏറ്റവും ആത്മവിശ്വാസം കൂടുതലും ഇവര്‍ക്കു തന്നെയെന്നാണ് പഠനം പറയുന്നു. മുന്‍ ആഴ്ചകളേക്കാള്‍ തടികൂടിയ സ്ത്രീകള്‍ 16 ശതമാനം കൂടുതല്‍ ലൈംഗീക താല്‍പര്യം കാണിച്ചുവെന്ന് പഠനത്തില്‍ പറയുന്നു.

Next Story
Read More >>