മധുരം മാമ്പഴം രുചിയും ഗുണവുമേറെ; അറിയാം മാമ്പഴത്തിന്റെ ഗുണങ്ങള്‍

ഇത് വേനല്‍ക്കാലമാണ്. നാട്ടിലും പറമ്പിലും മാമ്പഴം സുലഭമായി ലഭിക്കുന്ന മാമ്പഴത്തിന് ഒട്ടും പഞ്ഞമല്ലാത്ത മാമ്പഴക്കാലം. വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമേ...

മധുരം മാമ്പഴം രുചിയും ഗുണവുമേറെ; അറിയാം മാമ്പഴത്തിന്റെ ഗുണങ്ങള്‍

ഇത് വേനല്‍ക്കാലമാണ്. നാട്ടിലും പറമ്പിലും മാമ്പഴം സുലഭമായി ലഭിക്കുന്ന മാമ്പഴത്തിന് ഒട്ടും പഞ്ഞമല്ലാത്ത മാമ്പഴക്കാലം. വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമേ കിട്ടുവെങ്കിലും ഇതിന്റെ ഗുണഫലങ്ങള്‍ ഏറെയാണ്.

അറിയാം മാമ്പഴത്തിന്റെ ഗുണങ്ങള്‍,

കാന്‍സറിനെ പ്രതിരോധിക്കുന്നു: ആന്റി ഓക്സിഡന്റ് ഏറെ കാണുന്ന മാമ്പഴം നല്ലൊരു കാന്‍സര്‍ പ്രതിരോധിയാണ്. ക്വര്‍സെറ്റിന്‍, ഐസോക്വര്‍സെറ്റിന്‍, അസ്ട്രാജലിന്‍, ഫിസെറ്റിന്‍, ഗാലിഗ് ആസിഡ് എന്നിവ ഉള്‍പ്പെടെ ധാരാളം എന്‍സൈമുകള്‍ മാമ്പഴത്തില്‍ അടങ്ങിയിരിക്കുന്നു.

കൊളസ്ട്രോള്‍ കുറയ്ക്കുന്നു: മാമ്പഴത്തില്‍ അടങ്ങിയിരിക്കുന്ന ഫൈബര്‍, പ്രോട്ടീന്‍, വിറ്റാമിന്‍ സി എന്നിവ കൊളസ്ട്രോള്‍ ലെവല്‍ കുറയ്ക്കാന്‍ സാധിക്കുന്നു.

കണ്ണിനെ സംരംക്ഷിക്കുന്നു: നിത്യേന വേണ്ട വിറ്റാമിന്‍ എ യുടെ 25 ശതമാനം ഒരു കപ്പ് മാമ്പഴത്തില്‍ നിന്ന് ലഭിക്കുന്നു. ഇത് കണ്ണിന്റെ കാഴ്ചയ്ക്ക് അത്യുത്തമമാണ്.

പ്രമേഹത്തെ നിയന്ത്രിക്കുന്നു: രക്തത്തിലെ ഇന്‍സുലിന്റെ അളവിനെ നിയന്ത്രിക്കാന്‍ മാമ്പഴത്തിന് സാധിക്കുന്നു. പ്രമേഹം നിയന്ത്രിക്കാന്‍ മാവില തിളപ്പിച്ച വെള്ളം കുടിക്കുന്നത് പണ്ടുമുതലേ പഴമക്കാര്‍ ശീലിക്കാറുള്ളതാണ്.

ദഹന ശക്തി വര്‍ധിപ്പിക്കുന്നു: മാമ്പഴത്തില്‍ അടങ്ങിയിരിക്കുന്ന ഫൈബര്‍ ദഹനത്തെ സഹായിക്കുന്നു. മാമ്പഴത്തില്‍ അടങ്ങിയിരിക്കുന്ന് നാരുകള്‍ ദഹന പ്രക്രിയയെ വന്‍തോതില്‍ സഹായിക്കുന്നു.

വിളര്‍ച്ച തടയുന്നു: ഇരുമ്പ് സത്ത് ഏറെയുള്ളതിനാല്‍ മാമ്പഴം വിളര്‍ച്ചയെ തടയാന്‍ സഹായിക്കുന്നു.

Story by
Read More >>