ചുവന്നമുളക് പ്രേമികള്‍ സൂക്ഷിക്കുക 

Published On: 10 April 2018 11:30 AM GMT
ചുവന്നമുളക് പ്രേമികള്‍ സൂക്ഷിക്കുക 

എരിവുള്ള ചുവന്നമുളക് ചൂടോടെ കഴിക്കുന്നത് ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്ന് ആരോഗ്യ വിദഗ്ദര്‍. ലോകത്തിലെ ഏറ്റവും എരിവുള്ള ചുവന്നമുളകായ 'കരോലീന റീപ്പര്‍' കഴിച്ച യുഎസ് പൗരനായ 34 കാരന് ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്ന ശക്തമായ തലവേദയും കഴുത്തു വേദനയും (തണ്ടര്‍ ക്ലാപ് തലവേദന) അനുഭവപെട്ടു. തണ്ടര്‍ ക്ലാപ് തലവേദന'' അടിയന്തിരമായി ചികിത്സ തേടേണ്ട ഒന്നാണ്.

മഷ്തിസ്‌ക രക്തപ്രവാഹം, തലച്ചോറില്‍ രക്തം കട്ടപിടിക്കല്‍ പോലുള്ള ജീവനു ഭീഷണിയാകുന്ന അവസ്ഥയ്ക്ക് വരെ ഇതു കാരണമാകാം. ഹോട്ട് പെപ്പര്‍ തീറ്റമത്സരത്തില്‍ പങ്കെടുത്തതിനു ശേഷമാണ് ഇയാള്‍ക്ക് തണ്ടര്‍ ക്ലാപ് തലവേദന അനുഭവപെട്ടത്. തലവേദനക്കു കാരണമാകുന്ന സ്ട്രോക്കു പോലുള്ള അപകടകരമായതുമായ മറ്റുകാരണങ്ങളോ ഇയാളില്‍ കണ്ടത്തിയില്ല.

രക്ത സമ്മര്‍ദവും സാധാരണഗതിയിലായിരുന്നു. തലച്ചോറിലേക്ക് രക്തം കൊണ്ടു പോകുന്ന നാല് ധമനികള്‍ ചുരുങ്ങിയതായി സങ്കോചിച്ചതായി സിടി ആന്‍ജിയോഗ്രാഫിയില്‍ കണ്ടത്തി. അഞ്ച് ആഴ്ചകള്‍ക്ക് ശേഷമാണ് ധമനികള്‍ സാധാരണ ഗതിയിലെത്തിയത്. റിവേഴ്സബില്‍ സെറബ്രല്‍ വാസോകോസ്ട്രികഷന്‍ സിന്‍ഡ്രമാണ് (ആര്‍സിവിസി) ഇദ്ദേഹം അനുഭവിച്ചത്.

തലച്ചോറിലേക്ക് രക്തം കൊണ്ടു പോകുന്ന രക്തകുഴലുകള്‍ താത്കാലികമായി ചുരുങ്ങുന്നതാണിത്. ചിലപ്പോള്‍ സ്ടോക്കിന് വരെ ഇതു കാരണമാകാം. ചില്ലി പെപ്പറിനു എരിവു നല്‍കുന്ന കാപ്സൈസിന് രക്തകുഴലുകള്‍ സങ്കോചിപ്പിക്കാന്‍ കഴിയുമെന്ന് അമേരിക്കയിലെ ഹെന്‍ട്രി ഫോര്‍ഡ് ഹെല്‍ത്ത് സിസ്റ്റം ആശുപത്രിയിലെ ഡോ. കുളോതുഗന്‍ ഗുണശേഖരന്‍ പറയുന്നു.

കാപ്സൈസിന്‍ മൂലം ഹൃദയാഘാതമുണ്ടായ രണ്ട് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപെട്ടിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഭാരം കുറക്കാന്‍ വേണ്ടി കെയനെ പെപ്പര്‍ ഗുളിക കഴിച്ച ഒരാള്‍ക്കും വേദനസംഹാരിയായി കാപ്സൈസിന്‍ പാച്ച് ഉപയോഗിച്ച ആള്‍ക്കുമാണ് ഹൃദയാഘാതമുണ്ടായത്. ചുവന്ന എരിവുള്ള മുളകിന്റെ അനന്തര ഫലങ്ങള്‍ മുളകു പ്രേമികള്‍ മനസിലാക്കണമെന്നും എന്തെങ്കിലും രോഗലക്ഷണങ്ങള്‍ കണ്ടാല്‍ വൈദ്യസഹായം തേടണമെന്നും അദ്ദേഹം പറഞ്ഞു.

ഹോട്ട് പെപ്പര്‍ കഴിച്ച ആളില്‍ അദ്യമായി ആര്‍സിവിസി കണ്ടെത്തുന്നത് ഹാവാര്‍ഡ് മെഡിക്കല്‍ സ്‌കൂള്‍ ആന്റ് മസാച്ചുസെറ്റ് ജനറല്‍ ആശുപത്രിയിലെ ഡോ. അനീഷ് സിംഗാളാണ്. തണ്ടര്‍ ക്ലാപ് തലവേദനകള്‍ മൈഗ്രൈനായി തെറ്റിദ്ധരിക്കരുതെന്നും മൈഗ്രൈന്‍ മരുന്നുകള്‍ ആര്‍സിവിസി മൂര്‍ച്ഛിക്കുന്നതിനു കാരണമാകുമെന്നും അനീഷ് സിംഗാള്‍ പറയുന്നു. ആര്‍സിവിസി ഗുരുതരമായ അസ്ഥയിലേക്ക് പോകാമെന്നും എന്നാല്‍ 90 ശതമാനം രോഗികളിലും വലിയ പ്രശ്നങ്ങള്‍ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറയുന്നു.

പ്രോട്ടീന്‍ പൗഡറുകള്‍ പോലെയുള്ള ഏനര്‍ജി സപ്ലിമെന്റുകള്‍ ആര്‍സിവിസിന് കാരണമാകുമെന്ന് ക്ലീവ്ലന്റ് ക്ലിനിക് ലെര്‍ണര്‍ കോളജ് ഓഫ് മെഡിസിനിലെ ഡോ. റൂല എ ഹജി അലി പറയുന്നു. തന്റെ ആര്‍സിവിസി രോഗികളില്‍ കൂടുതലും ഇത്തരം സപ്ലിമെന്റുകള്‍ ഉപയോഗിക്കുന്ന പുരുഷന്മാരാണെന്ന് ഇവര്‍ പറയുന്നു.

Top Stories
Share it
Top