മക്കള്‍ക്ക് ഫോണ്‍ കൊടുക്കുന്നവര്‍ അറിയുക;അവരുടെ ആരോഗ്യം അപകടത്തിലാണ്

ന്യൂഡൽഹി:മക്കളുടെ പൊണ്ണത്തടിയെ കുറിച്ച് ആശങ്കയുള്ളവർ ഫോൺ അല്പം ഒന്നു മാറ്റിവെച്ചേക്കു; ദിവസേന അഞ്ചു മണിക്കൂറോ അതിൽ കൂടുതലോ സ്മാർട്ട്‌ഫോൺ ഉപയോഗിക്കുന്ന...

മക്കള്‍ക്ക് ഫോണ്‍ കൊടുക്കുന്നവര്‍ അറിയുക;അവരുടെ ആരോഗ്യം അപകടത്തിലാണ്

ന്യൂഡൽഹി:മക്കളുടെ പൊണ്ണത്തടിയെ കുറിച്ച് ആശങ്കയുള്ളവർ ഫോൺ അല്പം ഒന്നു മാറ്റിവെച്ചേക്കു; ദിവസേന അഞ്ചു മണിക്കൂറോ അതിൽ കൂടുതലോ സ്മാർട്ട്‌ഫോൺ ഉപയോഗിക്കുന്ന വിദ്യാർത്ഥികളിൽ അമിതവണ്ണ സാദ്ധ്യത കൂടുതലാണെന്ന് പഠനം. ഇത് ഹൃദയാഘാതത്തിനു വഴിവെക്കുമെന്നും ഗവേഷകർ പറയുന്നു. കൊളംബിയയിലെ 19 വയസ്സിനും 20നും ഇടയിൽ പ്രായമുള്ള 700പെൺകുട്ടികളേയും 360 ആൺകുട്ടികളെയുമാണ് ഗവേഷണത്തിൽ ഉൾപ്പെടുത്തിയത്.

അഞ്ചു മണിക്കൂറോ അതിൽ കൂടുതലോ സമയം സ്മാർട്ട് ഫോണിൽ ചെലവഴിക്കുന്നവർക്ക് പൊണ്ണത്തടിയുണ്ടാവാനുള്ള സാദ്ധ്യത 43 ശതമാനം കൂടുതലാണ്. ഗവേഷണത്തിൽ പങ്കെടുത്ത ഭൂരിഭാഗം വിദ്യാർത്ഥികളും പഞ്ചസാര അടങ്ങിയ ശീതപാനീയങ്ങളും ഫാസ്റ്റ് ഫുഡും കഴിക്കുന്നവരാണ് ഇവർ വ്യായാമങ്ങൾ ചെയ്യുന്നതും പരിമിതമാണ്. പഠനത്തിൽ പങ്കെടുത്ത 23 ശതമാനം കുട്ടികളും അമിതവണ്ണമുള്ളവരാണ്. ഇവർ ഭൂരിഭാഗം സമയവും ഫോണിൽ ചെലവഴിക്കുന്നുണ്ട്.

വ്യായാമം ചെയ്യാത്തതിനാൽ വിദ്യാർത്ഥികളിൽ ശാരീരിക അസ്വസ്ഥകൾ കൂടുതലാണെന്നും ഇത്തരക്കാരിൽ ഹൃദ്രോഗം, ഡയബെറ്റിക്‌സ്, അകാലമരണസാദ്ധ്യതകൾ കൂടുതലാണ്.

വിദ്യാർത്ഥികൾക്ക് വിവിധ ആവശ്യങ്ങൾക്ക് സ്മാർട്ട് ഫോണുകൾ ഉപകാരപ്രദമാണെങ്കിലും ഇതുണ്ടാക്കുന്ന ശാരീക പ്രശ്‌നങ്ങളെക്കുറിച്ച് വിദ്യാർത്ഥികളും മാതാപിതാക്കളും അറിയേണ്ടതുണ്ടെന്നും യുണിവേഴ്‌സിറ്റി ഓഫ് കൊളംബിയയിലെ ഗവേഷകരുടെ പഠന റിപ്പോർട്ടിൽ പറയുന്നു.

Read More >>