രോഗത്തെ ചെറുക്കാന്‍ ഗ്രീന്‍ടീ ശീലമാക്കാം

മാറി വരുന്ന ജീവിതശൈലിയും ഭക്ഷണരീതിയും രോഗങ്ങളെ വിളിച്ചുവരുത്തുന്നതില്‍ ഒട്ടും പിന്നിലല്ല. അതുകൊണ്ടുതന്നെ ആരോഗ്യകരമായ ഒരു ഭക്ഷണരീതി നമ്മള്‍...

രോഗത്തെ ചെറുക്കാന്‍ ഗ്രീന്‍ടീ ശീലമാക്കാം

മാറി വരുന്ന ജീവിതശൈലിയും ഭക്ഷണരീതിയും രോഗങ്ങളെ വിളിച്ചുവരുത്തുന്നതില്‍ ഒട്ടും പിന്നിലല്ല. അതുകൊണ്ടുതന്നെ ആരോഗ്യകരമായ ഒരു ഭക്ഷണരീതി നമ്മള്‍ പിന്തുടരേണ്ടത് അത്യാവശ്യമാണ്. കണ്ണില്‍ കാണുന്നതും കിട്ടുന്നതും വാരിവലിച്ച് കഴിക്കാതെ നമ്മുടെ ശരീരത്തിന് ഗുണം ചെയ്യുന്നവയ്ക്ക് വേണം പ്രാധാന്യം നല്‍കാന്‍. അത്തരത്തിലൊന്നാണ് ഗ്രീന്‍ ടീ.

ഇപ്പോള്‍ ഗ്രീന്‍ ടീയുടെ ഉപയോഗം ലോകത്താകമാനം പ്രചാരം നേടിക്കൊണ്ടിരിക്കുകയാണ്. ഗ്രീന്‍ടീയ്ക്കു വളരെ ഗുണങ്ങളുള്ളതായി നിരവധി പരീക്ഷണങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്.ഗ്രീന്‍ ടി രക്തപ്രവാഹവും താഴ്ന്ന കൊളസ്‌ട്രോളും മെച്ചപ്പെടുത്തുന്നതിന് ഏറെ സഹായിക്കുന്നു .

ഇവ ചീത്ത കൊളസ്‌ട്രോളായ എല്‍ .ഡി .എല്‍ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്ക്കാനും സഹായിക്കുന്നു . ഗ്രീന്‍ടീയില്‍ അടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡന്റുകള്‍ ആണ് ഇവയുടെ ഗുണത്തിന് അടിസ്ഥാനം. ആന്റി ഓക്‌സിഡന്റുകള്‍ പ്രായമാകുന്നതിനെ തടയുന്നു. വിറ്റാമിന്‍ എ, ബി1, ബി2, ബി3, സി, ഇ എന്നിവയും അടങ്ങിയിരിക്കുന്നു എന്നതാണ് ഗ്രീന്‍ ടീയുടെ മറ്റൊരു ഗുണം.

ഇവ ഹൃദയാഘാതം, സ്‌ട്രോക്ക് എന്നിവയ്ക്കുളള സാധ്യത കുറയ്ക്കുന്നു എന്നതാണ് . ആരോഗ്യമുള്ള കോശങ്ങള്‍ക്കു കേടുപാടു വരുത്താതെ കാന്‍സര്‍ കോശങ്ങളെ മാത്രം നശിപ്പിക്കാനുളള ശേഷി ഇവയ്ക്കുണ്ട്. കുടല്‍, പാന്‍ക്രിയാസ്, സ്തനം, പ്രോസ്‌ട്രേറ്റ് എന്നിവിടങ്ങളിലെ കാന്‍സര്‍ സാധ്യത കുറയ്ക്കുന്നു പതിവായി ഗ്രീന്‍ ടീ കുടിക്കുന്നത് യുവത്വം നിലനിര്‍ത്താനും സഹായിക്കുന്നു .

ഗ്രീന്‍ ടീ ശരീരത്തിനു കൂടുതല്‍ ഊര്‍ജം നല്കുന്നു. ക്ഷീണം അകറ്റുന്നു. രക്തസഞ്ചാരം വര്‍ധിപ്പിക്കുന്നു. ശ്വാസത്തിലെ ദുര്‍ഗന്ധം, അതിസാരം, ദഹനക്കേട്, പനി, ചുമ തുടങ്ങിയവയെ തടയുന്നു. ഫംഗല്‍ രോഗങ്ങളില്‍ നിന്നു സംരക്ഷണം നല്കുന്നു.ഗ്രീന്‍ടീ ഒരിക്കലും പഞ്ചസാര ചേര്‍ത്തു ഉപയോഗിക്കരുത്. തേന്‍ ചേര്‍ത്തു കഴിക്കുന്നതാണ് ഉത്തമം. ഗ്രീന്‍ ടീ ശീലമാക്കൂ ആരോഗ്യം കാത്തു രക്ഷിക്കൂ


Story by
Read More >>