കൈകഴുകാം നല്ല ആരോഗ്യത്തിനായി

Published On: 5 May 2018 5:15 AM GMT
കൈകഴുകാം നല്ല ആരോഗ്യത്തിനായി

ന്യൂഡല്‍ഹി: നല്ല ആരോഗ്യത്തിനും ശുചിത്വത്തിനുമായി വൃത്തിയോടെ കൈകഴുകല്‍ അത്യാവശ്യമാണ്. ഇതിനെ പ്രോത്സാഹിപ്പിക്കാന്‍ ലോകാരോഗ്യ സംഘടന ഒരു ദിനം തന്നെ ആചരിക്കുന്നുണ്ട്. ഏറ്റവുമധികം രോഗാണുക്കള്‍ ശരീരത്തില്‍ പ്രവേശിക്കുന്നത് കൈകകളിലൂടെ ആയതുകൊണ്ട് തന്നെ കുട്ടികളും മുതിര്‍ന്നവരും കൈകഴുകലിന്റെ പ്രാധാന്യം മനസിലാക്കേണ്ടതും അത്യാവശ്യം തന്നെ.

ശരീരത്തില്‍ പ്രവേശിക്കുന്ന കീടാണുക്കളെ തടയാന്‍ കൈ ശുചിത്വം അത്യാവശ്യമാണ്. ആഗോളതലത്തില്‍ ഓരോ വര്‍ഷവും മൂന്നുകോടി രോഗികളിലാണ് അണുബാധയുണ്ടാകുന്നത്. അവരില്‍ തന്നെ പലരും താഴ്ന്നതും ഇടത്തരം വരുമാനമുള്ള രാജ്യങ്ങളില്‍ നിന്നുള്ളവരുമാണ്. ആരോഗ്യപരിപാലന സൗകര്യങ്ങളില്‍ മെച്ചപ്പെട്ട ശുചിത്വം, രോഗികളുടെയും ആരോഗ്യപ്രവര്‍ത്തകരുടെയും ഉത്തരവാദിത്വം എന്നിവ അത്യാവശ്യമാണെന്ന് പശ്ചിമേഷ്യയിലെ ലോകാരോഗ്യ സംഘടനാ റീജിണല്‍ ഡയറക്ടര്‍ ഡോ. പൂനം കേത്രപാല്‍ സിങ് പറഞ്ഞു.

വ്യത്തിയോടെ കൈകഴുകാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ് താഴെ

1. ഒരു രോഗിയുമായി ഇടപഴകുമ്പോള്‍ സോപ്പുപയോഗിച്ചോ ആല്‍ക്കഹോള്‍ അടങ്ങിയ ഉല്‍പ്പന്നമുപയോഗിച്ചോ 20-30 സെക്കന്റ് കൂടുമ്പോള്‍ കൈകഴുകണമെന്നാണ് ലോകാരോഗ്യ സംഘടന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നല്‍കിയിട്ടുള്ള നിര്‍ദേശം.

2. അണുബാധ തടയുന്നതിനും ആരോഗ്യപരമായ നേട്ടം കൈവരിക്കുന്നതിനും ലോകാരോഗ്യ സംഘടന നിര്‍ദ്ദേശിക്കുന്ന മാനദണ്ഡങ്ങള്‍ നടപ്പിലാക്കണം. ആശുപത്രി ജീവനക്കാര്‍, അഡ്മിനിസ്ട്രേറ്റര്‍മാര്‍, ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവര്‍ ഇതിനായി മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കണം.

3. എല്ലാ ആരോഗ്യ സംവിധാനങ്ങളും മുമ്പോട്ടു വയ്ക്കുന്ന അണുബാധ നിയന്ത്രണ നയങ്ങള്‍ പാലിക്കണം.

4. 2017ലെ ലോകാരോഗ്യ അസംബ്ലിയുടെ പ്രമേയങ്ങള്‍ പ്രാദേശിക ആരോഗ്യമന്ത്രാലയങ്ങള്‍ നടപ്പിലാക്കണം. പ്രശ്നം പരിഹരിക്കുന്നതിന് രാജ്യത്തുടനീളം മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കൊണ്ടുവരികയും അവ വേണ്ട രീതിയില്‍ നടപ്പില്‍ വരുത്തുകയും വേണം.

5. കൈ ശുചിത്വത്തിന്റെ മൂല്യവും പ്രാധാന്യവും മനസിലാക്കി നയങ്ങള്‍ വികസിപ്പിക്കുന്നതോടൊപ്പം അവ നടപ്പിലാക്കുകയും വേണം.

Top Stories
Share it
Top