ആരോഗ്യം നിലനിര്‍ത്താന്‍ ഇതാ ഏഴു കാര്യങ്ങള്‍

വലിയ തീരുമാനങ്ങളെ തുടര്‍ന്നാണ് ജീവിതത്തില്‍ മറ്റങ്ങളുണ്ടാകുന്നതെന്നാണ് പലരും ചിന്തിക്കുന്നത്. എന്നാല്‍ ആരോഗ്യകാര്യത്തില്‍ ഒരു മാറ്റം ഉണ്ടാക്കാന്‍...

ആരോഗ്യം നിലനിര്‍ത്താന്‍ ഇതാ ഏഴു കാര്യങ്ങള്‍

വലിയ തീരുമാനങ്ങളെ തുടര്‍ന്നാണ് ജീവിതത്തില്‍ മറ്റങ്ങളുണ്ടാകുന്നതെന്നാണ് പലരും ചിന്തിക്കുന്നത്. എന്നാല്‍ ആരോഗ്യകാര്യത്തില്‍ ഒരു മാറ്റം ഉണ്ടാക്കാന്‍
അധികം സമയം വേണമെന്നില്ല. എല്ലാ വലിയ മാറ്റങ്ങളും ഉണ്ടാകുന്നത് ചെറിയ സംഭവങ്ങളിലൂടെയാണ്. ആരോഗ്യം നിലനിര്‍ത്താന്‍ പത്ത് മിനുട്ട് ഉപയോഗിച്ച് ചെയ്യാവുന്ന ഏഴു കാര്യങ്ങളെ പറ്റി എഴുത്തുകാരന്‍ നിക്കോളസ് കോള്‍ എഴുതിയ കുറിപ്പ്.

ഓരോ ദിവസവും ആരംഭിക്കുന്നത് പുതിയ എന്തെങ്കിലും ചെയ്തു കൊണ്ടായിരിക്കുന്നതാണ് ജീവിതത്തില്‍ നല്ലത്. ആരോഗ്യ പൂര്‍ണമായ തുടക്കത്തിന് ദിവസവും രാവിലെ പാചകത്തോടെ തുടങ്ങാം. അറിയാത്ത ഒരു ഭക്ഷണത്തെ പറ്റി രാവിലെ ഇന്റെര്‍നെറ്റിന്റെ സഹായത്തോടെ പാചകം ചെയ്ത് തുടങ്ങുന്നത് ആരോഗ്യത്തിനും നല്ലതാണ്.

ദിവസവും എന്നത് മാസവും വര്‍ഷവുമാകുമ്പോള്‍ രാവിലെ പുതുതായി ഒന്ന് പഠിച്ചു കൊണ്ട് ദിവസം ആരംഭിക്കാം, ഒപ്പം നല്ല ആരോഗ്യകരമായ ഭക്ഷണവും. നിങ്ങള്‍ക്ക് എന്ത് തോനുന്നു എന്നതാണ് ശരീരത്തിലൂടെ പുറത്തു കാണിക്കുന്നത്. ജീവിതത്തില്‍ ശരീരത്തിന് ഏറ്റവും ആവശ്യം ഉറക്കവും ഭക്ഷണവും വിശ്രമവുമാണ്. ഇത്തരം അവസ്ഥയില്‍ ശരീരഭാരം വ്യായാമങ്ങള്‍ ചെയ്യുന്നതാണ് നല്ലത്. ദിവസവും പത്ത് മിനുട്ട് വ്യായാമത്തിന് മാറ്റിവയ്ക്കുകയാണെങ്കില്‍ ആരോഗ്യം സംരക്ഷിക്കാനും ശരീരം ദൃഡമാക്കാനുമാകും. വ്യായാമങ്ങളെ പറ്റി ധാരണയില്ലെങ്കില്‍ ഇന്റര്‍നെറ്റിന്റെ സഹായവും ആകാം. ജീവിതത്തിലെ നിരാശാജനകമായ സന്ദര്‍ഭങ്ങളില്‍ ദേഷ്യം വരുന്നവരാണെങ്കില്‍ ശ്വസന വ്യായാമങ്ങളാണ് ഏറ്റവും നല്ലത്. ഏറ്റവും എളുപ്പമുള്ള വ്യായാമവും ഇതുതന്നെ, ചുമ്മാ ശ്വസിക്കുക. എന്നാല്‍ ഇതിന്റെ ഗുണങ്ങള്‍ അത്ര ചെറുതല്ല. ശ്വസനത്തില്‍ സാവധാനം ശ്രദ്ധകേന്ദ്രീകരിക്കുമ്പോള്‍ മറ്റുള്ളതിനെ പറ്റിയുള്ള ചിന്തകള്‍ ഒഴിവാകുകയും സമാധാനമുള്ള അവസ്ഥയിലെത്തുകയും ചെയ്യും.

ദിവസവും പത്ത് മിനുട്ട് ശ്വസന വ്യയാമം ചെയ്യുമ്പോള്‍ അതിന്റെ ഗുണങ്ങള്‍ എളുപ്പം മനസിലാക്കാനാകും. സൃഷ്ടിപരമായ കഴിവുകളെ എന്നും പുത്തനാക്കി നിര്‍ത്തണം. ദിവസവും പത്ത് മിനുട്ട് താല്‍പ്പര്യമുള്ള പത്ത് ചിന്തകളെ പറ്റി എഴുതുകയും അത് പ്രാവര്‍ത്തികമാക്കാനുള്ള വഴികളെയും പറ്റിയും അങ്ങനെ താല്‍പ്പര്യമുള്ള എന്തിനെ പറ്റിയും എഴുതുക. ദിവസങ്ങള്‍ക്കുള്ളില്‍ കഴിവുകളില്‍ മാറ്റം ഉണ്ടാകും. ആരോഗ്യവുമായി ബന്ധപ്പെടുന്ന മറ്റൊരു കാര്യമാണ് പഞ്ചസാര. ആരോഗ്യത്തെ പഞ്ചസാര ഏറ്റവും മോശമായാണ് ബാധിക്കുന്നത്. കുറേ കാലത്തിനു ശേഷം പഞ്ചസാര കഴിക്കുകയാണെങ്കില്‍ ശരീരത്തിലെ ഇന്‍സുലിന്റെ അളവ് ഉയരും.

ജീവിതത്തില്‍ ആത്മസംഘര്‍ഷം ഉണ്ടാകുന്ന സമയത്ത് മനസില്‍ വരുന്നത് എഴുതി വയ്ക്കുക. അതിന്റെ ഗുണത്തെ പറ്റിയോ വായനയെ പറ്റിയോ ചിന്തിക്കുന്നതിനു പകരം മനസിലുള്ളത് എഴുതി വയ്ക്കുക. പിന്നീട് അത് കാണുമ്പോള്‍ എങ്ങനെയാണ് മുന്നോട്ട് പോകേണ്ടതെന്ന് മനസിലാകും. തകര്‍ന്നിരിക്കുന്ന അവസ്ഥയില്‍ പത്ത് മിനുട്ട് സംഗീതം വായിക്കുകയോ ആസ്വദിക്കുകയോ ചെയ്യുന്നത് പുതിയൊരു തുടക്കത്തിന് സഹായിക്കും. പത്ത് മിനുട്ട് നല്‍കുന്ന പരിശ്രമം അതിനെക്കാള്‍ വലിയ ഫലം അത് നല്‍കും.

Story by
Read More >>