പപ്പായയുടെ ആരോഗ്യ ഗുണങ്ങള്‍

Published On: 18 Jun 2018 6:15 AM GMT
പപ്പായയുടെ ആരോഗ്യ ഗുണങ്ങള്‍

ഏറെ ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ പഴവര്‍ഗ്ഗമാണ് പപ്പായ. നാട്ടിലും വീട്ടിലും സുലഭമായി ലഭിക്കുന്ന ഈ പഴത്തെ വേണ്ടരീതിയില്‍ ഉപയോഗിക്കുന്നില്ലെന്നാണ് വസ്തുത. പപ്പായയില്‍ അടങ്ങിയിരിക്കുന്ന പപ്പെയ്ന്‍ എന്ന എന്‍സൈം ദഹനം വര്‍ധിപ്പിക്കുന്നു. പ്രോട്ടീനെ ദഹിപ്പിക്കാന്‍ പപ്പെയ്നും അതിലടങ്ങിയ മറ്റൊരു എന്‍സൈമായ കൈമോപപ്പെയ്നും കഴിവുളളതായി ഗവേഷകര്‍ പറയുന്നു. പപ്പായയില്‍ അടങ്ങിയിരിക്കുന്ന കാര്‍പെയ്ന്‍ എന്ന എന്‍സൈം ഹൃദയാരോഗ്യത്തിനു ഗുണപ്രദം.

പ്രായമായവര്‍ പപ്പായ കഴിക്കുന്നത് ഏറെ ഗുണപ്രദം. ദഹനം മെച്ചപ്പെടുത്തുന്നു. മലബന്ധം തടയുന്നു. ആമാശയം, കുടല്‍ എന്നിവയുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. ആമാശയത്തിലെ വിര എന്നിവയെ നശിപ്പിക്കാന്‍ പപ്പായ ഉത്തമം.കുടലില്‍ അണുബാധ ഉണ്ടാകുന്നതു തടയുന്നു.കാന്‍സര്‍ തടയുന്നതിനു പപ്പായ ഗുണപ്രദം. പപ്പായയിലെ നാരുകള്‍ കുടലിലെ കാന്‍സര്‍ തടയുന്നതായി പഠനങ്ങള്‍ പറയുന്നു.

കൂടാതെ അതിലടങ്ങിയ ഫോളേറ്റുകള്‍, വിറ്റാമിന്‍ സി, ബീറ്റാ കരോട്ടിന്‍, വിറ്റാമിന്‍ ഇ, പൊട്ടാസ്യം എന്നിവയും കുടലിലെ കാന്‍സര്‍ തടയാന്‍ സഹായകം.പ്രതിരോധശക്തി മെച്ചപ്പെടുത്താന്‍ പപ്പായ ഗുണകരം. ഇടയ്ക്കിടെ പനി, ചുമ എന്നിവ ഉണ്ടാകുന്നതു തടയുന്നു. സന്ധിവാതം, ഓസ്റ്റിയോ പൊറോസിസ് (ഒരു എല്ലുരോഗം)എന്നിവ മൂലമുണ്ടാകുന്ന നീരും വേദനയും ശമിപ്പിക്കുന്നതിനും പപ്പായ ഫലപ്രദം.

Top Stories
Share it
Top