മൂത്രക്കല്ല്: കാരണങ്ങളും പ്രതിവിധികളും

മൂത്രക്കല്ല് ഇന്ന് സാധാരണ കണ്ടുവരുന്ന രോഗമായി മാറിക്കഴിഞ്ഞു. ആരോഗ്യ വിദഗ്ദര്‍ എട്ടു മുതല്‍ പത്ത് വരെ ഗ്ലാസ് വെള്ളം ദിവസം കുടിക്കാന്‍...

മൂത്രക്കല്ല്: കാരണങ്ങളും പ്രതിവിധികളും

മൂത്രക്കല്ല് ഇന്ന് സാധാരണ കണ്ടുവരുന്ന രോഗമായി മാറിക്കഴിഞ്ഞു. ആരോഗ്യ വിദഗ്ദര്‍ എട്ടു മുതല്‍ പത്ത് വരെ ഗ്ലാസ് വെള്ളം ദിവസം കുടിക്കാന്‍ നിര്‍ദ്ദേശിക്കുന്നുണ്ടെങ്കിലും മിക്കപ്പോഴും വെള്ളം കുടിക്കുന്നത് കുറവുള്ളതാണ് ഈ അസുഖത്തിന് പ്രധാന കാരണം.

വൃക്കയില്‍ കാണപ്പെടുന്ന ഖരരൂപത്തിലുള്ള വസ്തുക്കളാണ് മൂത്രക്കല്ല്. ശരിയായ അളവില്‍ വെള്ളം കുടിക്കുന്നതിലൂടെ ഒരു വിധം ചെറിയ കല്ലുകള്‍ മൂത്രത്തിലൂടെ തന്നെ പുറം തള്ളാരുണ്ട്. എന്നാല്‍ അധികമുള്ളവ് ശസ്ത്രക്രിയയിലൂടെയോ മറ്റു മാര്‍ഗ്ഗങ്ങളിലൂടെയോ ആണ് ഇല്ലാതാക്കാനാകുക.

ശാരീരിക പ്രവര്‍ത്തനങ്ങളിലെ വൈകല്യവും ആഹാര രീതിയും ജനിതകഘടകങ്ങളും മൂത്രക്കല്ലിന് കാരണമാകാറുണ്ട്. സാധാരണയായി 20 മുതല്‍ 50 വയസ്സിനിടയിലുള്ളവര്‍ക്കാണ് വൃക്കയിലെ കല്ല് കണ്ടുവരുന്നത്. പ്രധാനമായും നാല് തരത്തിലുള്ള മൂത്രക്കലുകളാണ് ഉള്ളത്, കാത്സ്യം ഓക്‌സലേറ്റ് , കാത്സ്യം ഫോസ്‌ഫേറ്റ്, സിസ്‌റ്റേന്‍, യൂറിക് ആസിഡ് സ്‌റ്റോണ്‍ എന്നിവ. ഭക്ഷണത്തിലെ ക്രമീകരണങ്ങള്‍ കൊണ്ട് ഒരു പരിധി വരെ ഈ അസുഖം വരാതിരിക്കാന്‍ ശ്രദ്ധിക്കാവുന്നതാണ്.

ദിവസവും രണ്ട് മുതല്‍ രണ്ടര ലിറ്റര്‍ വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കണം.ഇത് കല്ല് ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്നു. കല്ലിന്റെ ഭാഗമായുള്ള വേദന വരുമ്പോള്‍ വേദനാസംഹാരികള്‍ ഉപയോഗിക്കുന്നത് പതിവാണ്,അതിനാല്‍ ഇത്തരം ഗുളികകള്‍ ഉപയോഗിക്കുന്നതിന് മുമ്പ് വൃക്കയുടെ പ്രവര്‍ത്തനം ശരിയാണോയെന്ന് ഉറപ്പുവരുത്തണം.

ബീഫ്, മട്ടണ്‍ തുടങ്ങീ മാംസ്യങ്ങള്‍ കഴിവതും ഒഴിവാക്കുക. ഓക്‌സലൈറ്റ് കൂടുതല്‍ അടങ്ങിയ ഭക്ഷണങ്ങളായ കാബേജ്, ചീര, കോളിഫ്‌ളവര്‍, നിലക്കടല, തക്കാളി എന്നിവ പരമാവധി ഒഴിവാക്കുക. കൂടാതെ ഉപ്പിന്റെ അളവ് കൂടാതെ നോക്കണം.

Story by
Read More >>