എല്‍ഐസി കാന്‍സര്‍ പോളിസി: 58.5 ശതമാനം അംഗങ്ങളും നാല് സംസ്ഥാനങ്ങില്‍ നിന്ന് 

ന്യൂഡല്‍ഹി: എല്‍ഐസി കാന്‍സര്‍ പോളിസിയില്‍ ചേര്‍ന്ന 50 ശതമാനത്തിലധികം പേര്‍ കേരളം, തമിഴ്നാട്, ഗുജറാത്ത്, മഹാരാഷ്ട്ര എന്നീ നാല് സംസ്ഥാനങ്ങളില്‍ നിന്ന്....

എല്‍ഐസി കാന്‍സര്‍ പോളിസി: 58.5 ശതമാനം അംഗങ്ങളും നാല് സംസ്ഥാനങ്ങില്‍ നിന്ന് 

ന്യൂഡല്‍ഹി: എല്‍ഐസി കാന്‍സര്‍ പോളിസിയില്‍ ചേര്‍ന്ന 50 ശതമാനത്തിലധികം പേര്‍ കേരളം, തമിഴ്നാട്, ഗുജറാത്ത്, മഹാരാഷ്ട്ര എന്നീ നാല് സംസ്ഥാനങ്ങളില്‍ നിന്ന്. അഞ്ച് മാസം മുമ്പാണ് എല്‍ഐസി കാന്‍സര്‍ കവര്‍ പോളിസി ആരംഭിച്ചത്. ഇന്ത്യയിലാകെ 88750 പേര്‍ കാന്‍സര്‍ കവര്‍ പോളിസി എടുത്തപ്പോള്‍ ഇതില്‍ 58.5 ശതമാനം പേര്‍ കേരളം, തമിഴ്നാട്, ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവിടങ്ങളിലാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

ഗുജറാത്ത്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ നിന്ന് 26280 പേരും കേരളം, തമിഴ്നാട് എന്നീ തെക്കന്‍ സംസ്ഥാനങ്ങളില്‍ നിന്ന് 25670 പേരുമാണ് പോളിസിയില്‍ അംഗങ്ങളായത്. കാന്‍സര്‍ കവര്‍ പോളിസിയിലൂടെ 42768 കോടി പ്രീമിയം തുക ലഭിച്ചെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. 28.5 ലക്ഷം കോടിയിലധികം ആസ്തിയുളള എല്‍ഐസി 2017-2018 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ ഒമ്പത് മാസക്കാലയളവില്‍ 20,000 കോടി രൂപയുടെ ലാഭം നേടി.

മുന്‍ വര്‍ഷം ഇത് 19,000 കോടി രൂപയായിരുന്നു. രോഗികളുടെ എണ്ണമാണ് കാന്‍സര്‍ കവര്‍ പോളിസിയുടെ എണ്ണം ഈ സംസ്ഥാനങ്ങളില്‍ വര്‍ധിക്കാന്‍ കാരണമായത്. കേരളം, തമിഴ്നാട്, ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ വികസനത്തിനോടൊപ്പം രോഗങ്ങളും കൂടിവരുന്നെന്ന് ഈ കണക്കുകള്‍ ഓര്‍മ്മപ്പെടുത്തുന്നു. മെഡിക്കല്‍ ജേണല്‍ ലാന്‍സെറ്റ് ഓങ്കോളജിയില്‍ കഴിഞ്ഞ മാസം നടത്തിയ പഠനപ്രകാരം ഇന്ത്യയില്‍ 1.5 ദശലക്ഷം പുതിയ കാന്‍സര്‍ രോഗികളുണ്ടെന്നാണ് കണക്ക്.

അടുത്ത 20 വര്‍ഷത്തിനുള്ളില്‍ ഇത് ഇരട്ടിയാവും. 2017 നവംബര്‍ 14നാണ് എല്‍ഐസി കാന്‍സര്‍ കവര്‍ പോളിസി ആരംഭിക്കുന്നത്. പോളിസിയുടെ മാനദണ്ഡമനുസരിച്ച് 180 ദിവസം കഴിഞ്ഞെങ്കിലെ പദ്ധതിയില്‍ അംഗമാവാന്‍ കഴിയുള്ളൂ. ഇതിനിടയില്‍ കാന്‍സര്‍ രോഗം സ്ഥിരീകരിച്ചാല്‍ പദ്ധതിയില്‍ അംഗമാവാന്‍ കഴിയില്ല. ഐല്‍ഐസിക്ക് പുറമേ കാന്‍സര്‍ ഇന്‍ഷുറന്‍സ് മേഖലയില്‍ നിരവധി സ്വകാര്യ കമ്പനികളും സജീവമാണ്.

ആദിത്യ ബിര്‍ള ഹെല്‍ത്ത് ഇന്‍ഷൂറന്‍സ്, ഐസിഐസിഐ പ്രു ഹാര്‍ട്ട് ആന്‍ഡ് കവര്‍ പ്ലാന്‍, ഫ്യൂച്ചര്‍ ജനറല്‍ ക്യാന്‍സര്‍ പ്ലാന്‍, മാകസ് ലൈഫ് ബിപു ക്രിട്ടിക്കല്‍ ഇല്‍നെസ്, എച്ച്ഡിഎഫ്സി ലൈഫ് കാന്‍സര്‍ കെയര്‍ ഇന്‍ഷൂറന്‍സ്, ഏഗോണ്‍ ലൈഫ് ഐകാന്‍സര്‍ ഇന്‍ഷൂറന്‍സ് പ്ലാന്‍, ഭാരതി ആക്സ് ക്യാന്‍സര്‍ ഇന്‍ഷുറന്‍സ് പ്ലാന്‍ തുടങ്ങിയവയാണ് കാന്‍സര്‍ കവര്‍ ഇന്‍ഷുറന്‍സ് നടത്തുന്ന പ്രധാന സ്വകാര്യ കമ്പനികള്‍.

Story by
Read More >>