നഖങ്ങള്‍ സംരക്ഷിക്കാം

Published On: 7 July 2018 6:45 AM GMT
നഖങ്ങള്‍ സംരക്ഷിക്കാം

വൃത്തിയുള്ള നഖങ്ങള്‍ ആരോഗ്യത്തെ സൂചിപ്പിക്കുന്നു. വൃത്തിഹീനമായ നഖത്തിലൂടെ നമ്മുടെ ഭക്ഷണത്തില്‍ കലരുന്നതിലൂടെ രോഗങ്ങള്‍ വിളിച്ചുവരുത്താറുണ്ട്. എപ്പോഴും നഖങ്ങള്‍ വെട്ടി അഴുക്ക് കടക്കാതെ അഴകോടെ സൂക്ഷിക്കുന്നതാണ് അനുയോജ്യം. ഇന്ന് മിക്ക ബ്യൂട്ടിപാര്‍ലറുകളിലും നഖ പരിചരണത്തിനായി പ്രത്യേകം വിഭാഗം തന്നെയുണ്ട്.

നഖങ്ങളില്‍ ഈര്‍പ്പം നിലനിര്‍ത്തുന്നത് സ്വാഭാവികത നഷ്ടപ്പെടാന്‍ കാരണമാകുന്നു. തുടര്‍ച്ചയായി വെളളവുമായി സമ്പര്‍ക്കത്തില്‍ വരുന്നത് നഖം പൊട്ടാനും നഖത്തിന്റെ ആവരണമായ ക്യൂട്ടിക്കിളിന് ക്ഷതമേല്‍പിച്ച് അണുബാധ ഉണ്ടാകാനും കാരണമാകാം. നഖങ്ങള്‍ കഴുകി വൃത്തിയാക്കി ഈര്‍പ്പം തുടച്ചെടുക്കണം.
നിത്യേന നഖങ്ങളില്‍ എണ്ണ തേയ്ക്കണം. ഇത് നഖത്തിന് പുറമെയുള്ള ആവരണത്തെ സംരക്ഷിക്കും.

നഖത്തിലെ കുഴികള്‍, നഖത്തിന്റെ ഇലാസ്തികത നഷ്ടപ്പെട്ട് പെട്ടന്ന് പൊട്ടിപോകുന്ന അവസ്ഥകള്‍ എന്നിവ പരിഹരിക്കാന്‍ കുറുന്തോട്ടി പൊടിച്ചത് പാല്‍ ചേര്‍
നഖത്തിന്റെ വശങ്ങളിലുണ്ടാകുന്ന അണുബാധ പരിഹരിക്കാന്‍ ത്രിഫല (കടുക്ക, നെല്ലിക്ക, താന്നിക്ക) ഇട്ട് തിളപ്പിച്ച് വെള്ളത്തില്‍ പൊന്‍കാരം ലയിപ്പിച്ച് ചേര്‍ത്ത ലായിനി പുരട്ടുന്നത് നല്ലതാണ്.

ഇരട്ടിമധുരം ഇട്ട് തിളപ്പിച്ച വെള്ളവും ഇതേരീതിയില്‍ ഉപയോഗിച്ചാല്‍ നഖത്തിന്റെ വശങ്ങളിലുണ്ടാകുന്ന അണുബാധ പരിഹരിക്കാനാകും.
നഖത്തിന് കുറുകെ വര വന്ന് നഖ വളര്‍ച്ച മുരടിക്കുന്ന അവസ്ഥയില്‍ അതിന് കാരണമാകുന്ന അസുഖത്തിന്റെ ചികിത്സയോടൊപ്പം കുറുന്തോട്ടി തേക്കുന്നത് നഖത്തിന്റെ ആരോഗ്യം പെട്ടന്ന് വീണ്ടെടുക്കാന്‍ സഹായിക്കും.

നഖം വൃത്തിയായി വെട്ടി പരിപാലിക്കണം. നഖം കൂടുതലായി വളര്‍ന്ന മുറിക്കാന്‍ ബുദ്ധിമുട്ട് ഉണ്ടാകുന്ന അവസ്ഥയില്‍ വെളിച്ചെണ്ണയോ, നെയ്യോ തേച്ച് ചെറുചൂടുവെള്ളത്തില്‍ നഖങ്ങള്‍ കുറച്ച് സമയം മുക്കി വെച്ചാല്‍ അനായായമായി നഖം മുറിക്കാന്‍ സാധിക്കും. ഡിറ്റര്‍ജന്റുകളും മറ്റു രാസവസ്തുക്കളും കൂടുതല്‍ തട്ടുന്നതു മൂലം നഖത്തില്‍ പല മാറ്റങ്ങളുമുണ്ടാകാം. ഇത് പരിഹരിക്കാന്‍ നാല്‍പാമരത്തിന്റെ തൊലി അരച്ച് ചേര്‍ത്തുണ്ടാക്കിയ നെയ്യ് തേയ്ക്കുന്നത് വളരെ ഫലപ്രദമാണ്.


Top Stories
Share it
Top