പരിമിതികളാല്‍ വീര്‍പ്പുമുട്ടുന്ന കോഴിക്കോട് മെഡി.കോളേജ്

Published On: 17 July 2018 5:45 AM GMT
പരിമിതികളാല്‍ വീര്‍പ്പുമുട്ടുന്ന കോഴിക്കോട് മെഡി.കോളേജ്

കോഴിക്കോട് : കോഴിക്കോട് മെഡിക്കല്‍ കോളേജിലെ മാതൃശിശു സംരക്ഷണ കേന്ദ്രം പരിമിതികളാല്‍ വീര്‍പ്പുമുട്ടുകയാണ്. കേന്ദ്രത്തിന്റെ ഭാഗമായുള്ള അത്യാഹിത വിഭാഗത്തില്‍ മഴയത്ത് കയറി നില്‍ക്കാന്‍ പോലും ഒരു ഇടമില്ലാത്ത അവസ്ഥയാണ്. മതൃശിശു സംരക്ഷണ കേന്ദ്രത്തിലുള്ള രോഗികള്‍ക്കൊപ്പം എത്തുന്നവര്‍ക്ക് കുഞ്ഞുങ്ങളുടെയും അമ്മമാരുടെയും വസ്ത്രങ്ങള്‍ അലക്കി ഉണക്കാന്‍ കഴിയുന്നില്ല. സ്ഥലപരിമിതി മൂലം പരിസരത്ത് നിര്‍ത്തിയിട്ടിരിക്കുന്ന വാഹനങ്ങള്‍ക്കു മുകളിലാണ് വസ്ത്രങ്ങള്‍ അലക്കിയിടുന്നത്. ഇതിനെല്ലാം പുറമേ തുണി മോഷണവും പ്രധാന പ്രശ്നമാണ്. തത്സമയം ഫോട്ടോ എഡിറ്റര്‍ എന്‍.പി. ജയന്‍ പകര്‍ത്തിയ കാഴ്ച്ചകള്‍.

Top Stories
Share it
Top