പാഷന്‍ ഫ്രൂട്ട് നിസാരക്കാരനല്ല..

നാട്ടിന്‍ പുറങ്ങളിലെ വീട്ടു മുറ്റത്ത് പടര്‍ന്നു പന്തലിച്ചുണ്ടാകുന്ന പാഷന്‍ ഫ്രൂട്ടില്ലെ. ആളൊരു നിസാരക്കാരനല്ല കെട്ടോ. രക്തത്തിലെ കൗണ്ട് കുറവ്...

പാഷന്‍ ഫ്രൂട്ട് നിസാരക്കാരനല്ല..

നാട്ടിന്‍ പുറങ്ങളിലെ വീട്ടു മുറ്റത്ത് പടര്‍ന്നു പന്തലിച്ചുണ്ടാകുന്ന പാഷന്‍ ഫ്രൂട്ടില്ലെ. ആളൊരു നിസാരക്കാരനല്ല കെട്ടോ. രക്തത്തിലെ കൗണ്ട് കുറവ് പരിഹരിക്കാന്‍ നല്ലതാണെന്നു മലയാളി തിരിച്ചറിഞ്ഞത് നാളുകള്‍ക്കു മുമ്പെയാണ്. നാടൊട്ടുക്കും പനി പടര്‍ന്നപ്പോള്‍ ഏക ആശ്രയം പാഷന്‍ ഫ്രൂട്ടായിരുന്നു.

പുതിയ പഠനങ്ങളില്‍ രക്തത്തിലെ കൗണ്ട് കുറവിനു മാത്രമല്ല പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരമാണ് പാഷന്‍ ഫ്രൂട്ട് എന്ന് കണ്ടെത്തിയിരിക്കുകയാണ്. ജേര്‍ണല്‍ നുട്ട്രീഷ്യന്റെതാണ് പുതിയ കണ്ടെത്തലുകള്‍. പ്രമേഹം, രക്തസമ്മര്‍ദ്ദം, പൊണ്ണത്തടി, എന്നിവക്ക് ഉത്തമ പരിഹാരമാണ് പാഷന്‍ഫ്രൂട്ട്. 2 പഴുത്ത പാഷന്‍ ഫ്രൂട്ടും ഒപ്പം ഒരു പിടി കറിവേപ്പില, 8 കാന്താരിയും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് നന്നായി നുറുക്കി ചമ്മന്തിയാക്കിയാല്‍ ഈ രോഗങ്ങള്‍ക്ക് പരിഹാരമാകും.

ഇവിടെയൊന്നും തീരില്ല പാഷന്‍ഫ്രൂട്ടിന്റെ മഹാത്മ്യം, ഇവയിലെ ഫ്‌ലവനോയ്ഡ് മാനസിക സംഘര്‍ഷത്തെ ലഘൂകരിക്കുമെന്നും പറയപ്പെടുന്നു. ഉറക്കം കിട്ടാത്തവര്‍ക്കും ഇവന്‍ നല്ലതു തന്നെ. വൈറ്റമിന്‍ ബിയുടെ അഭാവം മൂലമുണ്ടാകുന്ന വായ്പുണ്ണിനു പാഷന്‍ഫ്രൂട്ട് പരീക്ഷിക്കാവുന്നതാണ്. വില്ലന്‍ ചുമക്കും ആസ്മരോഗിക്ക് കഫക്കെട്ടിനും വലിവിനും
നല്ലതാണെന്നു ജേര്‍ണല്‍ ന്യുട്ട്രീഷ്യന്റെ കണ്ടെത്തലില്‍ പറയുന്നു.

തെക്കേ അമേരിക്കന്‍ സ്വദേശിയായ പാഷന്‍ ഫ്രൂട്ട്, ഇന്ത്യ, ന്യൂസിലാന്റ് , ഫ്‌ലോറിഡ, ഹവായി, കരീബിയന്‍ ദ്വീപുകള്‍, ബ്രസീല്‍, ഓസ്‌ട്രേലിയ, ഇസ്രയേല്‍, കിഴക്കന്‍ ആഫ്രിക്ക, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളില്‍ കൃഷിചെയ്തുവരുന്നു. വള്ളി നാരങ്ങ, മുസോളിക്കായ്, മുസോളിങ്ങ, സര്‍ബ്ബത്തുംകായ എന്നെല്ലാം ഈ പഴത്തിനു് നാടന്‍ പേരുകളുണ്ട്. ഇപ്പോള്‍ നമ്മുടെ നാടുകളില്‍ സുലഭമാണ് പാഷന്‍ ഫ്രൂട്ട്


Story by
Read More >>