മാതളനാരങ്ങയിലൂടെ ഹെപ്പറ്റൈറ്റിസ് എ ; വ്യദ്ധ മരിച്ചു

Published On: 6 Jun 2018 9:00 AM GMT
മാതളനാരങ്ങയിലൂടെ ഹെപ്പറ്റൈറ്റിസ് എ ;  വ്യദ്ധ മരിച്ചു

മെല്‍ബണ്‍: മാതളനാരങ്ങയിലൂടെ ഹെപ്പറ്റൈറ്റിസ് എ പിടിപെട്ട് ഓസ്‌ട്രേലിയയില്‍ അറുപത്തിനാലുകാരി ( 64) മരിച്ചു. അപൂര്‍വതരം കേസാണ് റിപ്പോര്‍ട്ട് ചെയ്തതെന്ന് ഓസ്‌ട്രേലിയന്‍ ആരോഗ്യവകുപ്പ് പറഞ്ഞു.

ഹെപ്പറ്റൈറ്റിസ് എ രോഗം ഇരുപത്തിനാലെണ്ണം (24) എണ്ണം ദേശീയതലത്തില്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ഓസ്‌ട്രേലിയന്‍ ഉടമസ്ഥതയിലുള്ള ക്രിയേറ്റീവ് ഗോര്‍മെറ്റ് ഉല്‍പ്പന്നത്തിനെതിരെ നേരത്തെ പ്രാദേശിക ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് കര്‍ശന പരിശോധനയാണ് പാക്കറ്റ് പഴവര്‍ഗ്ഗങ്ങളില്‍ നടത്തുന്നത്.

ഏകദേശം 2000 പാക്കറ്റ് ഈജിപ്ഷ്യന്‍ നിര്‍മ്മിത മാതളനാരങ്ങയാണ് രാജ്യത്ത് വിറ്റഴിച്ചിട്ടുള്ളത്. അതേസമയം, പ്രാദേശികമായി കൃഷി ചെയ്ത ഉല്‍പ്പന്നങ്ങളെ ഇത് ബാധിക്കില്ലെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ഇതുവരെ ഒരു മരണം മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതെന്ന് ഓസ്‌ട്രേലിയ ചീഫ് മെഡിക്കല്‍ ഓഫീസര്‍ പ്രൊഫ.പാഡി ഫിലിപ് പറഞ്ഞു.

വൈറസ് ശരീരത്തില്‍ പ്രവേശിച്ചാല്‍ 15 മുതല്‍ 50 ദിവസത്തിനുള്ളില്‍ രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങും. കടുത്ത പനി, ഛര്‍ദ്ദി, ശരീരത്തില്‍ മഞ്ഞനിറം എന്നിവയാണ് രോഗലക്ഷണങ്ങള്‍. കഴിഞ്ഞ വര്‍ഷം ബെറി പഴങ്ങളില്‍കൂടി ഹെപ്പറ്റൈറ്റിസ് രോഗം രാജ്യത്ത് പൊട്ടിപ്പുറപ്പെട്ടിരുന്നു.

Top Stories
Share it
Top