ഗര്‍ഭച്ഛിദ്രത്തിനായി ഐറിഷ് വനിതകള്‍ യാത്ര ചെയ്യുന്നത് മൈലുകള്‍

ഡബ്ലിന്‍:ഗര്‍ഭച്ഛിദ്രം ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കില്ല. പക്ഷെ ചില അടിയന്തരഘട്ടങ്ങളില്‍ അത് അനുവദനീയവുമാണ്. പൊതുവെ മിക്ക രാജ്യങ്ങളും...

ഗര്‍ഭച്ഛിദ്രത്തിനായി ഐറിഷ് വനിതകള്‍ യാത്ര ചെയ്യുന്നത് മൈലുകള്‍

ഡബ്ലിന്‍:ഗര്‍ഭച്ഛിദ്രം ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കില്ല. പക്ഷെ ചില അടിയന്തരഘട്ടങ്ങളില്‍ അത് അനുവദനീയവുമാണ്. പൊതുവെ മിക്ക രാജ്യങ്ങളും പിന്‍തുടരുന്നൊരു രീതിയാണിത്. എന്നാല്‍ അയര്‍ലന്‍ഡിലെ ഗര്‍ഭച്ഛിദ്ര നിയമങ്ങള്‍ വളരെ വ്യത്യസ്തമാണ്. ഒരു സാഹചര്യത്തിലും അവിടെ ഗര്‍ഭച്ഛിദ്രം അനുവദിക്കില്ല. അയര്‍ലന്‍ഡ് ഭരണഘടനയിലെ എട്ടാം ഭേദഗതി പറയുന്നത് ഗര്‍ഭാവസ്ഥയിലുള്ള ഭ്രൂണത്തിന് അമ്മയുടെ ജീവനോളം തന്നെ പ്രധാന്യം ഉണ്ടെന്നാണ്. അതിനാല്‍ തന്നെ പീഡനത്തില്‍ ഗര്‍ഭിണിയായലും, ഗര്‍ഭാവസ്ഥയില്‍ മറ്റ് പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് വ്യക്തമായാലും അവിടെ ഗര്‍ഭച്ഛിദ്രം അനുവദിക്കില്ല. ഇത്തരം സാഹചര്യങ്ങളില്‍ അവര്‍ക്ക് മുന്നില്ലുള്ള ഏകവഴി മൈലുകള്‍ കടന്ന് യു.കെയിലെ വനിത ആശുപത്രികളെ സമീപിക്കുകയെന്നതാണ്.

മെയ് 25 അയര്‍ലന്‍ഡ് ജനതയിക്ക് ഏറെ പ്രധാനപ്പെട്ട ദിവസമാണ്. അന്ന് ഭരണഘടനയിലെ എട്ടാം ഭേദഗതിയെ കുറിച്ച് പൊതുജനാഭിപ്രായമറിയാന്‍ വോട്ടിങ്ങ് നടക്കുകയാണ്. 'യെസ് ' എന്ന വോട്ടുകള്‍ 12 ആഴ്ച വരെ ഗര്‍ഭച്ഛിദ്രം അനുവദിക്കാമെന്നുള്ള തീരുമാനത്തിലേക്ക് അയര്‍ലന്‍ഡിനെ നയിക്കും. 'നോ' വോട്ടുകള്‍ ഇപ്പോള്‍ ഉള്ള രീതി തുടരാമെന്ന തീരുമാനത്തിലെത്തിക്കും. ഗര്‍ഭച്ഛിദ്രത്തെ എതിര്‍ക്കുന്ന ആക്ടിവിസ്റ്റുകള്‍ പറയുന്നത് ഇപ്പോള്‍ ഉള്ള നിയമങ്ങള്‍ നിരവധി ജീവന്‍ രക്ഷിക്കാന്‍ കാരണമാകുമെന്നാണ്. ഗര്‍ഭാവസ്ഥയില്‍ കുഞ്ഞുങ്ങള്‍ക്കുണ്ടാകുന്ന ചില പ്രശ്‌നങ്ങള്‍ അവരുടെ തുടര്‍ന്നുള്ള ജീവിതത്തെയും ബാധിക്കുന്നു. അത്തരം സാഹചര്യങ്ങള്‍ ആദ്യഘട്ടത്തില്‍ തിരിച്ചറിഞ്ഞാല്‍ ഗര്‍ഭച്ഛിദ്രം മാത്രമാണ് വഴി. അത്തരത്തിലുള്ള ചില സംഭവങ്ങളിലൊന്നാണ് ജൂലി ഒ ഡോനലിന്റെത്. ഗര്‍ഭാവസ്ഥയിലുള്ള പരിശോധനയില്‍ ഭ്രുണത്തിന് ആരോഗ്യ പ്രശനം ഉണ്ടെന്ന് അവര്‍ മനസ്സിലാക്കി. ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചത് രണ്ട് മാര്‍ഗ്ഗമാണ്. ഒന്ന് ഗര്‍ഭവുമായി മുന്നോട്ട് പോകുക പക്ഷെ പ്രസവത്തില്‍ കുഞ്ഞ് മരിക്കാനാണ് കുടുതല്‍ സാധ്യത, മറ്റൊന്ന് യു.കെയില്‍ പോയി ഗര്‍ഭച്ഛിദ്രം നടത്തുകയെന്നതാണ്. വളരെ ആലോചിച്ച് അവര്‍ രണ്ടാമത്തേത് തിരഞ്ഞെടുത്തു. ഇത്തരത്തില്‍ നിരവധി സംഭവങ്ങള്‍ അവിടെ നടക്കുന്നു. അതിനാല്‍ തന്നെ പുതിയൊരു മറ്റത്തില്‍ പ്രതീക്ഷയര്‍പ്പിച്ച് നില്‍ക്കുകയാണവര്‍.

നിരവധി സ്ത്രീകള്‍ അവരുടെ താല്‍പര്യത്തിനനുസരിച്ച് ഇംഗ്ലണ്ടില്‍ പോയി ഭ്രൂണഹത്യ നടത്താറുണ്ടെന്ന് ആന്റി അബോര്‍ഷന്‍ സംഘത്തിന്റെ വക്താവ് ആനി മുറെ പറയുന്നു. അടുത്തിടെ ഡോക്ടറിന്റെ സഹായത്തോടെ ഗര്‍ഭച്ഛിദ്രത്തിനു മുതിര്‍ന്ന യുവതിക്കും ഡോക്ടര്‍ക്കും ലഭിച്ച ശിക്ഷ 14 വര്‍ഷം തടവാണ്. അതിനാലാണ് ഐറിഷ് വനിതകള്‍ ഗര്‍ഭച്ഛിദ്രത്തിനായി ലിവര്‍പൂള്‍, മാഞ്ചസ്റ്റര്‍ എന്നീ നഗരങ്ങളെ സമീപിക്കുന്നത്. ദിവസേന ഒമ്പതോളം സ്ത്രീകള്‍ ഗര്‍ഭച്ഛിദ്രത്തിനായി ആയര്‍ലന്‍ഡില്‍ നിന്നും യു.കെയിലേക്ക് യാത്ര ചെയ്യുന്നുവെന്നാണ് ശരാശരി കണക്ക്. ബ്രിട്ടീഷ് ഗര്‍ഭകാല ഉപദേശക സേവകരുടെ മാര്‍ക്കറ്റിങ്ങ് ഡയറക്ടറായ ഡൊണാക് സ്‌റ്റെന്‍സണ്‍ പറുന്നത് ഐറിഷ് വനികള്‍ക്കായി അവര്‍ ചെയ്യുന്നത് ഒരു സേവന പ്രവര്‍ത്തനമാണെന്നാണ്.

Story by
Read More >>