നിങ്ങള്‍ പോണ്‍ വീഡിയോകള്‍ സ്ഥിരമായി കാണുന്നവരാണോ; എങ്കില്‍ അറിഞ്ഞിരിക്കേണ്ട ചില ദൂഷ്യ വശങ്ങള്‍

Published On: 2018-04-10 11:00:00.0
നിങ്ങള്‍ പോണ്‍ വീഡിയോകള്‍ സ്ഥിരമായി കാണുന്നവരാണോ; എങ്കില്‍ അറിഞ്ഞിരിക്കേണ്ട ചില ദൂഷ്യ വശങ്ങള്‍

അശ്ലീല വീഡിയോകളില്‍ ലഹരി കണ്ടെത്തുന്നവരുടെ എണ്ണം ഇന്ത്യയില്‍ വര്‍ധിച്ചു വരികയാണ്. മനശാസ്ത്ര മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഗവേഷകരും വിദഗ്ദരും യുവജനങ്ങള്‍ക്കിടയില്‍ വര്‍ധിച്ചു വരുന്ന ഈ പ്രവണതയില്‍ ആശങ്ക അറിയിച്ചിട്ടുണ്ട്. പല തരത്തിലുള്ള പോണ്‍ ആസ്‌ക്തികള്‍ തിരിച്ചറിഞ്ഞതില്‍ തുടര്‍ച്ചയായി വീഡിയോകള്‍ കാണുന്നത് അടിയന്തിര ചികിത്സ നേടേണ്ട രോഗാവസ്ഥയായി കണക്കാക്കിയിട്ടില്ല. നിലവില്‍ ഔദ്യോഗിക ചികിത്സാ രീതികള്‍ ഇത്തരം ആസക്തികള്‍ പരിഹരിക്കാന്‍ ആവിഷ്‌കരിച്ചിട്ടില്ല.

എന്നാല്‍ ഈ രീതിയിലുള്ള 'സ്വഭാവ ദൂഷ്യങ്ങള്‍' മാനസികവും സാമൂഹികവുമായ പ്രശ്നങ്ങള്‍ക്ക് കാരണമാവുന്നുണ്ട്. പോണ്‍ ആസക്തി ലൈഗിക വിഷയങ്ങളോടുള്ള അമിത താല്‍പര്യമാണ്. ഇത്തരം കാര്യങ്ങളില്‍ കൂടുതല്‍ മുഴുകുന്നുവര്‍ക്ക് ജീവിതത്തില്‍ തിരിച്ചടികള്‍ നേരിടേണ്ടി വരുന്നു. പോണ്‍ വീഡിയോകള്‍ കാണുന്നത് ലൈഗിക ആരോഗ്യം വര്‍ധിപ്പിക്കുമെന്നും ദാമ്പത്യം സുഖകരമാക്കുമെന്നും വാദിക്കുന്നവരുണ്ട്. പങ്കാളിയോടൊപ്പം ഇത്തരം സമയം പോക്കലുകള്‍ ഒരു പക്ഷേ നഷ്ടപ്പെട്ടു പോയ ലൈംഗിക താല്‍പര്യം തിരിച്ചു നല്‍കിയേക്കാം. മനസ്സ് തുറന്ന് ലൈംഗികതയെ കുറിച്ച് സംസാരിക്കാനും പുതിയ പരീക്ഷണങ്ങള്‍ക്കും ഈ രീതികള്‍ സഹായകമാവാറുണ്ട്. ചിലര്‍ക്ക് പോണ്‍ എന്നത് മാനസിക സമ്മര്‍ദ്ദം കുറയ്ക്കാനും തൃഷ്ണ അടക്കാനുമുള്ള ഉപാധിയാണ്.

സുരക്ഷിതമായ സാഹചര്യത്തില്‍ ഇങ്ങനെയുള്ള ശീലങ്ങള്‍ ഒരു പരിധിവരെ സഹായകമാണുതാനും. മുകളില്‍ പറഞ്ഞ ഗുണങ്ങള്‍ ഉണ്ടെങ്കിലും തുടര്‍ച്ചയായോ അമിതമായോ അശ്ലീല വീഡിയോകളുടെ കാണിയാവുന്നത് സ്വഭാവ വൈകല്യം, മാനസികാസ്വാസ്ഥ്യം, സമൂഹത്തില്‍ നിന്നുള്ള ഒറ്റപ്പെടല്‍ എന്നിവയ്ക്കു കാരണമാകുന്നു എന്ന് പഠനങ്ങള്‍ ചൂണ്ടികാണിക്കുന്നു. ഇന്റര്‍നെറ്റ് വേഗത വര്‍ധിച്ചതോടെ അനായാസമായി ആര്‍ക്കും അശ്ലീല വീഡിയോകള്‍ ലഭ്യമാവുന്ന സാഹചര്യമാണുള്ളത്. നിങ്ങളുടെ ഓണ്‍ലൈന്‍ പ്രവര്‍ത്തികള്‍ തികച്ചും സ്വകാര്യമാണു താനും. നിലവില്‍ നൂറു കണക്കിന് അശ്ലീല വെബ്സൈറ്റുകള്‍ ഇത്തരം ആളുകളുടെ പ്രവണതകളെ മുതലെടുത്ത് പണം വാരുന്നു. അശ്ലീലതയില്‍ അതിരുവിട്ട് മുഴുകുന്നതോടെ പങ്കാളികള്‍ക്കിടയിലെ പരസ്പര വിശ്വാസത്തിലും ലൈംഗിക സംതൃപ്തിയിലും ഇടിവു സംഭവിക്കുന്നു. കൂടുതല്‍ സമയം ഏകാന്ത സുഖങ്ങളില്‍ അഭിരമിക്കുമ്പോള്‍ മെല്ലെ ആ വ്യക്തി പങ്കാളിയില്‍ നിന്നകലുന്നു. ചിലപ്പോള്‍ ഇത് ഉത്കണഠകള്‍ക്കും മാനസിക സംഘര്‍ഷങ്ങള്‍ക്കും വഴിവെക്കുന്നു. മറ്റേതൊരു ലഹരിയേയും പോലെ പോണ്‍ ആസക്തിയും വ്യക്തിയെ വീണ്ടും ഉപയോക്താവാകാന്‍ പ്രേരിപ്പിക്കുന്നു. ഒടുവില്‍ അയാള്‍ ആത്മവിശ്വാസം നഷ്ടപ്പെട്ട് പൂര്‍ണ്ണമായും ഒറ്റപ്പെടുന്നു. മദ്യവും പുകവലിയും പോലെ പോണ്‍ ആസക്തിയും ഒറ്റ ദിവസത്തെ പരിശ്രമത്തില്‍ നിര്‍ത്താന്‍ സാധിക്കില്ല. പകരം വെറുതെ കളയുന്ന സമയം സര്‍ഗ്ഗപരമായി ഉപയോഗപ്പെടുത്തുന്നതിലൂടെ ജീവിത വിജയം നേടാനും ദാമ്പത്യ സുഖം കൈവരിക്കാനും കഴിയും.


Top Stories
Share it
Top