ഈ അര്‍ബുദ രോഗികളില്‍  ആത്മഹത്യ പ്രവണത മൂന്ന് മടങ്ങ് കൂടുതല്‍

ന്യൂഡല്‍ഹി: അര്‍ബുദ രോഗികളിലെ ആത്മഹത്യാ പ്രവണത മറ്റുള്ളവരില്‍ നിന്നും മൂന്ന് മടങ്ങ് കൂടുതല്‍. ആളുകളില്‍ ഒരുലക്ഷം പേരില്‍ പത്ത് പേര്‍ ആത്മഹത്യ...

ഈ അര്‍ബുദ രോഗികളില്‍  ആത്മഹത്യ പ്രവണത മൂന്ന് മടങ്ങ് കൂടുതല്‍

ന്യൂഡല്‍ഹി: അര്‍ബുദ രോഗികളിലെ ആത്മഹത്യാ പ്രവണത മറ്റുള്ളവരില്‍ നിന്നും മൂന്ന് മടങ്ങ് കൂടുതല്‍. ആളുകളില്‍ ഒരുലക്ഷം പേരില്‍ പത്ത് പേര്‍ ആത്മഹത്യ ചെയ്യുമ്പോള്‍ അര്‍ബുദ രോഗികളില്‍ 30 പേര്‍ ആത്മഹത്യ ചെയ്യുന്നു. കിഡ്‌നി, മൂത്രസഞ്ചി, മൂത്രപിണ്ഡ അര്‍ബുദ ബാധിതരിലെ ആത്മഹത്യ കൂടുന്നതായും ഇന്ത്യയിലെ ശാസ്ത്രജഞര്‍. രോഗികള്‍ക്കിടയില്‍ ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം വന്‍ തോതില്‍ വര്‍ധിച്ചു. രോഗം കൊണ്ട് കഷ്ടത അനുഭവിക്കുന്നവരും ചികിത്സയിലുള്ളവരുമായ 5 മുതല്‍ 25 ശതമാനം വരെ രോഗികള്‍ വിഷാദരോഗത്തിനും അടിമപ്പെടുന്നു. ഇവരില്‍ ഓര്‍മ്മ സംബന്ധമായ പ്രശ്‌നം വരികയും അത് ആത്മഹത്യക്ക് വഴിവെക്കുകയും ചെയ്യുന്നു. വിഷാദം ബാധിച്ച അര്‍ബുദരോഗികള്‍ക്ക് മതിയായ ചികിത്സ ലഭിക്കാത്തതായി ബ്രിട്ടനില്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരുന്നു. ബെര്‍മിങ്ഹാം സര്‍വകലാശാല നടത്തിയ പുതിയ പഠനത്തിന് നേതൃത്വം നല്‍കിയ പ്രശാന്ത് പട്ടേല്‍ മുന്‍ രേഖകളും ഇംഗ്ലണ്ടിലെ വെയ്ല്‍സ് ആശുപത്രി യിലെ 2001--2011 കാലഘട്ടത്തിലെ കണക്കുകളും ഉള്‍പ്പെടുത്തിയാണ് ഗവേഷണം നടത്തിയത്.
മൂത്രസഞ്ചിയില്‍ അര്‍ബുദം ബാധിച്ചവരിലാണ് ആത്മഹത്യ പ്രവണത കൂടുതല്‍. ആത്മഹത്യക്ക് ശ്രമിക്കുന്നവരില്‍ മിക്കരും അതില്‍ മരിക്കുന്നുവെന്ന് ലണ്ടന്‍ സെന്റ് ജോര്‍ജ് ആശുപത്രിയിലെ മെഹ്‌റാന്‍ അഫ്ഷര്‍ പറഞ്ഞു. അര്‍ബുദ രോഗികള്‍ കൂടിവരുന്ന സാഹചര്യത്തില്‍ അവരുടെ മനോവികാരം കൂടി മനസ്സിലാക്കി ആശുപത്രി അധികൃതര്‍ പ്രത്യേക കരുതല്‍ രോഗികള്‍ക്ക് നല്‍കണമെന്ന് അദ്ദേഹം പറഞ്ഞു. 493234 പുരുഷന്‍മാരും 487094 സ്ത്രീകളും ഉള്‍പ്പടെ 980761 പേരെയാണ് പഠനത്തിന്റെ അവസാന വിശകലനത്തില്‍ ഉള്‍പ്പെടുത്തിയത്.
162 പേര്‍ ആത്മഹത്യക്ക് ശ്രമിക്കുകയും 1222 പേര്‍ മരിച്ചതായും ഇതില്‍ കണ്ടെത്തി. 100000 മൂത്രാശയ അര്‍ബുദ രോഗികളില്‍ 36 പേരും ആത്മഹത്യ ചെയ്തു. വൃക്ക അര്‍ബുദ രോഗികളില്‍ 48 പേരും, മൂത്ര സഞ്ചി അര്‍ബുദ ബാധിതരില്‍ 52 പേരും ആത്മഹത്യ ചെയ്തതായാണ് കണക്കുകള്‍. വൃക്ക അര്‍ബുദം നിര്‍ണ്ണയിച്ചവര്‍ ശരാശരി 175 ദിവസങ്ങള്‍ക്ക് ശേഷം ആത്മഹത്യക്ക് ശ്രമിക്കുന്നു. മൂത്രാശയ അര്‍ബുദം സ്ഥിരികരിച്ചവര്‍ ശരാശരി 1037 ദിവസങ്ങള്‍ക്കുശേഷവും മൂത്രാശയ പിണ്ഡ അര്‍ബുദം കണ്ടെത്തിയവര്‍ ശരാശരി 846 ദിവസത്തിനും ശേഷവും ആത്മഹത്യക്ക് ശ്രമിക്കുന്നതായാണ് കണ്ടെത്തിയത്.

Story by
Read More >>