രക്തസമ്മര്‍ദ്ദമുളളവരുടെ ശ്രദ്ധയ്ക്ക്; വേനല്‍ക്കാല ഭക്ഷണരീതി

Published On: 7 May 2018 11:30 AM GMT
രക്തസമ്മര്‍ദ്ദമുളളവരുടെ ശ്രദ്ധയ്ക്ക്; വേനല്‍ക്കാല ഭക്ഷണരീതി

രക്തസമ്മര്‍ദ്ദം ഇന്ന് ഇന്ത്യയില്‍ സര്‍വ്വസാധാരണമാണ്. ഇന്ത്യയില്‍ മൂന്നിലൊരാള്‍ക്ക് ഹൈപ്പര്‍ടെന്‍ഷന്‍, ഹൃദ്രോഗം എന്നീ അസുഖങ്ങള്‍ ഉണ്ട്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഒരു നിശബ്ദ കൊലയാളിയാണ്; നാഷണല്‍ സെന്റര്‍ ഫോര്‍ ബയോടെക്നോളജി ഇന്‍ഫര്‍മേഷന്റെ അഭിപ്രായത്തില്‍ കാലാകാലങ്ങളില്‍ നമ്മുടെ രക്തസമ്മര്‍ദ്ദം വ്യത്യാസപ്പെട്ടുകൊണ്ടിരിക്കും. രക്തം ഒഴുകുമ്പോള്‍ ധമനികളിലുണ്ടാക്കുന്ന മര്‍ദ്ദമാണ് രക്തസമ്മര്‍ദം. ഇത്തരത്തിലുള്ള മര്‍ദ്ദമുഖാന്തിരം രക്തകുഴലുകള്‍ നശിക്കാനും അതുവഴി വൃക്ക, ഹൃദയം തുടങ്ങിയ അവയവങ്ങളുടെ പ്രവര്‍ത്തനം തകരാറിലാകാനും ക്രമേണ മറ്റുആരോഗ്യപ്രശ്നങ്ങള്‍ക്ക് വഴിവെയ്ക്കുകയും ചെയ്യുന്നു. രക്തസമ്മര്‍ദ്ദം ശ്രദ്ധിക്കേണ്ട വിഷയമാണ്, പ്രത്യേകിച്ച് വേനല്‍ക്കാലത്ത്. ഈ കാലത്താണ് രക്തസമ്മര്‍ദ്ദത്തില്‍ പലപ്പോഴും വ്യതിയാനം വരുക. വേനല്‍ക്കാലത്തെ രക്തസമ്മര്‍ദ്ദത്തെ എങ്ങനെ അതി ജീവിക്കാം? അതിന് എന്തൊക്കെ ആഹാരമാണ് കഴിക്കേണ്ടത്?

കുരുവില്ലാത്ത പഴങ്ങള്‍
എല്ലാതരത്തിലുള്ള പഴങ്ങളും രക്തസമ്മര്‍ദ്ദമുള്ളവര്‍ക്ക് കഴിക്കാം. പഴങ്ങളില്‍ ധാരാളമുള്ളത് ഹൃദയത്തെ സംരക്ഷിക്കുന്ന പോഷകമൂല്യമുള്ള സത്തുകളാണ്. ആന്റിഓക്സിഡന്റുകളുടെ കലവറകൂടിയാണ് പഴങ്ങള്‍. ഭക്ഷണത്തില്‍ ധാരാളം പഴങ്ങള്‍ ഉള്‍പ്പെടുത്തുന്നത് രക്തസമ്മര്‍ദ്ദം കുറയാനിടിവരുത്തുമെന്ന് അക്കാദമി ഓഫ് ന്യൂട്രീഷ്യന്‍ ആന്റ് ഡയറ്റിക്സ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. അതോടെപ്പം ആഹാരക്രത്തില്‍ ബ്ലൂബെറി, സ്ട്രോബറി എന്നിവ ഉള്‍പ്പെടുത്തുന്നതും നല്ലതാണ്.

കട്ടിയുള്ള പാല്‍
കട്ടികൂടിയ പാല് എന്നത് കാല്‍സ്യത്തിന്റെയും വിറ്റാമിന്‍ ഡിയുടെയും മിശ്രിതമാണ്. ഇവരണ്ടിന്റെയും പ്രവര്‍ത്തനത്തിലൂടെ പ്രകൃത്യാതന്നെ രക്തസമ്മര്‍ദ്ദത്തിന്‍ വലിയതോതില്‍ കുറവുണ്ടാകും. ദിവസവും ഒരു ഗ്ലാസ് പാല്‍കുടിക്കുന്നതുവഴി രക്തസമ്മര്‍ദ്ദം മൂന്നില്‍ ഒന്നായി കുറയുമെന്ന് യു കെയിലെ നാഷണല്‍ ഹെല്‍ത്ത് സര്‍വീസ് പറയുന്നു. അതുകൊണ്ട് ദിവസവും ഒരു ഗ്ലാസ് പാല്‍കുടിക്കുന്നത് ശീലമാക്കൂ.

കട്ടിതൈര്
ആഴ്ചയില്‍ അഞ്ചോ അതിലധികമോ കട്ടിതൈര് കഴിക്കുന്ന സ്ത്രീകള്‍ക്ക് മറ്റുസ്ത്രീകളെ അപേക്ഷിച്ച് ഉയര്‍ന്ന രക്തസമ്മര്‍ദം ഉണ്ടാകാനുള്ള സാധ്യത കുറവാണെന്ന് അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്റെ പഠനത്തില്‍ വ്യക്തമാക്കുന്നു. അതിനാല്‍ നിത്യവും കട്ടിതൈര് കഴിക്കൂ ആരോഗ്യകരമായ ജീവിതം ആസ്വദിക്കൂ.

തണ്ണിമത്തന്‍
രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നതില്‍ തണ്ണിമത്തന്റെ കഴിവ് അത്രപ്രസിദ്ധമല്ലെങ്കിലും സത്യമതാണ്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുള്ളവരില്‍ കാണുന്ന അമിതഭാരവും മാനസിക പിരിമുറുക്കവും തണ്ണിമത്തന്‍ കവിക്കുന്നതിലൂടെ ഗണ്യമായി കുറയുമെന്ന് അമേര്ക്കന്‍ ജേര്‍ണല്‍ ഓഫ് ഹൈപ്പര്‍ ടെന്‍ഷന്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നു.

വാഴപ്പഴം
പൊട്ടാസ്യത്താല്‍ സമ്പുഷ്ടമാണ് വാഴപ്പഴം. ഇത് നമ്മുടെ ദൈനംദിന ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ വളരെ എളുപ്പവുമാണ്. ഒരു വാഴപ്പഴത്തില്‍ ഒരു ശതമാനം കാല്‍സ്യം, എട്ട് ശതമാനം മഗ്‌നീഷ്യം, 12 ശതമാനം പൊട്ടാസ്യം എന്നിവയാണ് അടങ്ങിയിട്ടുള്ളത്. നിത്യവും വാഴപ്പഴം കഴിക്കുന്നതിലൂടെ ഇത്രയും മൂലകങ്ങള്‍ ദിനേന നമുക്ക് ലഭിക്കുന്നു.

കിവി
കിവിപഴം സ്വാഭാവികമായും രക്തസമ്മര്‍ദ്ദം കുറയ്ക്കുന്ന പഴമാണെന്ന് അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. മൂന്ന് കിവി പഴം നിത്യവും കഴിക്കുന്നതിലൂടെ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കുറയ്ക്കാം. നിങ്ങളുടെ ഭക്ഷണക്രമത്തില്‍ ഇനി കിവി സാലഡും ഉല്‍പ്പെടുത്തൂ ജീവിതം ആയാസകരമാക്കൂ.

Top Stories
Share it
Top