ചായ അല്പം ചൂടാറട്ടെ; ചൂടേറിയ ചായകുടിക്കുന്നത് അന്നനാള കാന്‍സറിനു കാരണമാവുമെന്നു പഠനം

60 ഡിഗ്രി സെൽഷ്യസിനു മുകളിൽ ചൂടുചൂടുള്ള ചായ 700 മില്ലിയിൽ കൂടുതൽ കുടിക്കുന്നവർക്കാണ് അന്നനാളത്തിലെ അർബുദത്തിന് സാദ്ധ്യത

ചായ അല്പം ചൂടാറട്ടെ; ചൂടേറിയ  ചായകുടിക്കുന്നത് അന്നനാള കാന്‍സറിനു കാരണമാവുമെന്നു പഠനം

ആവിപാറുന്ന ചൂടുള്ള ചായയിൽ നിന്നും ദിനം തുടങ്ങുന്നവരാണ് ഭൂരിഭാഗം ആളുകളും എന്നാൽ ആ ചൂടുള്ള ചായ അന്നനാളത്തിലെ കാൻസറിന് കാരണമാവുമെന്ന് പഠനം പറയുന്നു. 60 ഡിഗ്രി സെൽഷ്യസിനു മുകളിൽ ചൂടുചൂടുള്ള ചായ 700 മില്ലിയിൽ കൂടുതൽ കുടിക്കുന്നവർക്കാണ് അന്നനാളത്തിലെ അർബുദത്തിന് സാദ്ധ്യത.ഇവരിൽ 90 ശതമാനം ആളുകളിൽ അസുഖത്തിന് സാദ്ധ്യതയുണ്ടെന്നും അമേരിക്കൻ കാൻസർ സൊസൈറ്റിയുടെ പഠനത്തിൽ പറയുന്നു. ഇറാനിലെ വടക്കുകിഴക്കൻ പ്രവിശ്യയിൽ 50000 ത്തലധികം ആളുകളെയാണ് പഠനത്തിൽ ഉൾപ്പെടുത്തിയത്. ഇതിൽ ഭൂരിഭാഗം ആളുകളും ചൂടുള്ള പാനീയങ്ങൾ ഇഷ്ടപ്പെടുന്നു എന്നാൽ ഇവ ഉപയോഗിക്കുന്നത് അസുഖത്തിന് കാരണമാവുമെന്നും അതിനാൽ ചായ തണുക്കുന്നതുവരെ കാത്തിരിക്കുന്നതാണ് നല്ലതെന്നും പഠനത്തിന് നേതൃത്വം നൽകിയ ഡോക്ടർ ഫർഹാദ് ഇസ്ലാമി പറയുന്നു.

ലോകത്ത് ഏറ്റവും കൂടുതൽ പേർക്ക് പിടിപെടുന്ന അർബുദങ്ങളിൽ എട്ടാം സ്ഥാനത്താണ് അന്നനാള അർബുദം. പ്രതിവർഷം ഏകദേശം 400000 പേരാണ് ഇതുകാരണം മരണപ്പെടുന്നതെന്ന് അന്താരാഷ്ട്ര അർബുദ ഗവേഷണ ഏജൻസിയുടെ റിപ്പോർട്ടിൽ പറയുന്നു.

Read More >>