തൈറോയ്ഡ് എന്ന വില്ലന്‍

മനുഷ്യ ശരീരത്തില്‍ ചയാപചയ പ്രവര്‍ത്തനങ്ങളുടെ തോത് നിയന്ത്രിച്ച് ശരിയായ മാനസിക വളര്‍ച്ചയ്ക്കാവശ്യമായ ഡി3,ഡി4 എന്നീ ഹോര്‍മോണുകള്‍ ഉത്പാദിപ്പിക്കുന്ന...

തൈറോയ്ഡ് എന്ന വില്ലന്‍

മനുഷ്യ ശരീരത്തില്‍ ചയാപചയ പ്രവര്‍ത്തനങ്ങളുടെ തോത് നിയന്ത്രിച്ച് ശരിയായ മാനസിക വളര്‍ച്ചയ്ക്കാവശ്യമായ ഡി3,ഡി4 എന്നീ ഹോര്‍മോണുകള്‍ ഉത്പാദിപ്പിക്കുന്ന ഗ്രന്ഥിയാണ് തൈറോയഡ്. ഈ ഗ്രന്ഥിയെ ബാധിക്കുന്ന രോഗങ്ങള്‍ ശരീരത്തെ മാത്രമല്ല, മാനസിക ആരോഗ്യത്തെകൂടി ബാധിക്കുന്നുണ്ട്.രോഗം മൂലം ഉണ്ടാകുന്ന ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ മാനസിക സമ്മര്‍ദ്ദങ്ങള്‍ക്ക് കാരണമാകും.

തൈറോയ്ഡ് രോഗങ്ങളെ മുമ്പേ കണ്ടെത്തിയാല്‍ ചികിത്സ എളുപ്പമാണ്. താഴെപ്പറയുന്ന ലക്ഷണങ്ങളെ നിസ്സാരമാക്കരുത്.

ക്ഷീണം

രാവിലെ ഉണരുമ്പോഴേ ക്ഷീണം തുടങ്ങുകയായി. രാത്രി എട്ടു പത്തു മണിക്കൂറോളം ഉറങ്ങിയതാണ്. എന്നിട്ടും ദൈനംദിന പ്രവൃത്തികള്‍ ചെയ്യുന്നതിനുള്ള ഉന്മേഷം ചോര്‍ന്നു പോകുന്നു. ഇത് തൈറോയ്ഡ് രോഗങ്ങളുടെ സൂചനയാണ്. തൈറോയ്ഡ് ഹോര്‍മോണുകളുടെ പ്രവര്‍ത്തനം കൂടിയാലും കുറഞ്ഞാലും ക്ഷീണം അനുഭവപ്പെടും. ഹൈപ്പര്‍തൈറോയിഡിസം ഉള്ളവരിലാകട്ടെ രാത്രിയില്‍ ഉറക്കം കിട്ടാതെയും വരാറുണ്ട്. പകല്‍ മുഴുവന്‍ അവര്‍ തളര്‍ന്നു കാണപ്പെടുന്നു. ഹൈപ്പര്‍തൈറോയിഡിസം ഉള്ള ചിലര്‍ പതിവിലേറെ ഉര്‍ജസ്വലരായി കാണപ്പെടാറുമുണ്ട്.

ഭാരവ്യതിയാനങ്ങള്‍

നന്നായി വ്യായാമം ചെയ്യുന്നുണ്ട്. കൊഴുപ്പും കാലറിയും കുറഞ്ഞ ആഹാരമാണ് കഴിക്കുന്നത് എന്നിട്ടും ഭാരം കുറയുന്നതേയില്ല. ഇത് ഹൈപ്പോതൈറോയിഡിസത്തിന്റെ ലക്ഷണമാണ്. തൈറോയ്ഡ് ഹോര്‍മോണുകള്‍ കൂടിയാല്‍ ശരീരഭാരം കുറയും. ഹോര്‍മോണ്‍ കുറഞ്ഞാല്‍ ശരീരഭാരം കൂടും. അതിനാല്‍ ഭാരവ്യതിയാനങ്ങള്‍ ഹൈപ്പോതൈറോയിഡിസത്തിന്റെയും ഹൈപ്പര്‍തൈറോയിഡിസത്തിന്റെയും ലക്ഷണങ്ങളാണ്.

ഉത്കണ്ഠയും വിഷാദവും

മനസ് പെട്ടെന്നു വിഷാദമൂകമാകുന്നു. വല്ലാത്ത ഉത്കണ്ഠയും. മൂഡ്മാറ്റം എന്നു പറഞ്ഞു തള്ളാന്‍ വരട്ടെ. ഡിപ്രഷനു പിന്നില്‍ ഹൈപ്പോതൈറോയിഡിസമാകാം. ഉത്കണ്ഠയ്ക്കു കാരണമാകുന്നത് ഹൈപ്പര്‍തൈറോയിഡിസവും. തൈറോയ്ഡ് പ്രശ്നം മൂലമുള്ള വിഷാദത്തിന് ആന്റിഡിപ്രസീവുകള്‍ കൊണ്ടു പ്രയോജനമുണ്ടാകില്ല.

കൊളസ്ട്രോള്‍

ആഹാരത്തിലും വ്യായാമത്തിലും ശ്രദ്ധിക്കുന്നു. കോളസ്ട്രോള്‍ കുറയ്ക്കുന്ന മരുന്നും കഴിക്കുന്നുണ്ട്. എന്നിട്ടും കൊളസ്ട്രോള്‍ ലെവല്‍ ഉയരുന്നു. സൂക്ഷിക്കുക. ഇത് ഹൈപ്പോതൈറോയിഡിസമാകാം. കൊളസ്ട്രോള്‍ ലെവല്‍ കുറയുന്നുണ്ടെങ്കില്‍ അത് ഹൈപ്പര്‍തൈറോയിഡിസത്തിന്റെ ലക്ഷണമാകാം. ഹൈപ്പോതൈറോയിഡിസത്തില്‍ ചീത്ത കൊളസ്ട്രോളായ എല്‍ഡിഎല്ലും ട്രൈഗ്ലിസറൈഡുകളും ഉയരുകയും നല്ല കൊളസ്ട്രോളായ എച്ച്ഡിഎല്‍ കുറയുകയും ചെയ്യും. ചിലരില്‍ ട്രൈഗ്ലിസറൈഡ് വളരെ ഉയര്‍ന്ന അളവില്‍ കാണപ്പെടാറുണ്ട്. കുടുംബപാരമ്പര്യത്തില്‍ കോളസ്ട്രോള്‍ ഇല്ലാതിരിക്കെ ചെറുപ്രായത്തില്‍ കൊളസ്ട്രോള്‍ വര്‍ധന കണ്ടാല്‍ തൈറോയ്ഡ് ഹോര്‍മോണ്‍ പരിശോധന ചെയ്യണം.

Story by
Read More >>