ഉറക്കമില്ലെന്നോ, പങ്കാളിയുടെ ഗന്ധമുള്ള ടി-ഷർട്ട് മതി പരിഹരിക്കാൻ

പ്രിയപ്പെട്ട പങ്കാളിയുടെ ഗന്ധം നിങ്ങളുടെ ഉറക്കത്തെ സുഖമുള്ളതാക്കുമെന്നും പഠനം

ഉറക്കമില്ലെന്നോ, പങ്കാളിയുടെ ഗന്ധമുള്ള ടി-ഷർട്ട് മതി പരിഹരിക്കാൻ

പങ്കാളിയുടെ ഗന്ധത്തിന് നിങ്ങളുടെ ഉറക്കം മെച്ചപ്പെടുത്താനാവുമെന്ന് പഠനം. ഒരു ആരോഗ്യ മാഗസിനിലാണ് ഇക്കാര്യം പറയുന്നത്. സുഗന്ധം തലച്ചോറിനെ ഉന്മേഷപ്രദമാക്കുന്നതാണ് നല്ല ഉറക്കത്തിനു കാരണം.

പങ്കാളിയുടെ ഗന്ധം നിങ്ങളുടെ ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുമെന്ന് ഈ പഠനത്തില്‍ സൂചിപ്പിക്കുന്നു. പലപ്പോഴും ഇത്തരം സുഗന്ധത്തെ കുറിച്ച് വ്യക്തമായ ധാരണകൾ ഉണ്ടാവാറില്ലെന്നും എന്നാൽ പ്രിയപ്പെട്ട പങ്കാളിയുടെ ഗന്ധം നിങ്ങളുടെ ഉറക്കത്തെ സുഖമുള്ളതാക്കുമെന്നും കാനഡയിലെ ബ്രിട്ടീഷ് കൊളംബിയ സർവകലാശാലയിൽ നിന്നുള്ള ഗവേഷകൻ ഫ്രാൻസെസ് ചെൻ പറഞ്ഞു.

ഒരു റൊമാന്റിക് പങ്കാളിയുടെ സുഗന്ധം നിങ്ങളുടെ ഉറക്കത്തിന്റെ കാര്യക്ഷമത മെച്ചപ്പെടുത്തും. പ്രണയബന്ധങ്ങളും അടുത്ത ശാരീരിക സമ്പർക്കവും ഒരു നല്ല രാത്രി ഉറക്കത്തെ സഹായിക്കുന്നതുൾപ്പെടെ നിരവധി ശാരീരികവും മാനസികവുമായ ഗുണങ്ങൾ നൽകുമെന്ന് മുമ്പത്തെ ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.

പങ്കാളിയുടെ ഗന്ധമുള്ള വസ്ത്രം കൂടെയുണ്ടെങ്കില്‍ ഉറക്കം തനിയെ വന്നുകൊള്ളുമെന്ന് പഠനത്തില്‍ പറയുന്നു.


Next Story
Read More >>