പ്രോട്ടീന്‍ പൊടികള്‍ ശരീരത്തിന് സുരക്ഷിതമാണോ; അഞ്ച് പ്രശ്നങ്ങള്‍  

Published On: 12 May 2018 3:15 PM GMT
പ്രോട്ടീന്‍ പൊടികള്‍ ശരീരത്തിന് സുരക്ഷിതമാണോ; അഞ്ച് പ്രശ്നങ്ങള്‍  

എല്ലാവരും പ്രോട്ടീന്‍ പൊടികള്‍ സുരക്ഷിതമായി കാണുമ്പോള്‍ അതിന്റെ പാര്‍ശ്വഫലങ്ങളെ കുറിച്ച് ആരും ചിന്തിക്കുന്നില്ല എന്നതാണ് വാസ്തവം. കായികാഭ്യാസത്തിലും ബോഡി ബില്‍ഡിങ്ങിലും താല്‍പര്യമുള്ളവര്‍ എറെ ഉപയോഗിക്കുന്നതാണ് ഇത്തരം പൊടികള്‍. ശരീര ശക്തിക്കും കായബലത്തിനും കൂടുതലായി നിര്‍ദ്ദേശിക്കുന്ന പ്രോട്ടീന്‍ പൊടികള്‍ മൂലമുണ്ടാകുന്ന പരിണിതഫലങ്ങള്‍ ആര്‍ക്കും അറിയില്ല. പ്രയോജനത്തെക്കാളേറെ ശരീരത്തിന് പ്രശ്നങ്ങളുണ്ടാക്കുന്നവയാണ് ഇവ.

പ്രോട്ടീന്‍ പൊടികള്‍ വരുത്തിവെക്കുന്ന അഞ്ച് പ്രശ്നങ്ങള്‍

1. മുഖക്കുരുവിന് കാരണമാകുന്നു

വയറ് സംബന്ധമായ അസുഖങ്ങള്‍ ദഹനപ്രക്രിയയില്‍ പ്രശ്നങ്ങളുണ്ടാക്കുന്നു. പ്രോട്ടീന്‍ പൊടികള്‍ ശരീരത്തിലെ സീബം ഹോര്‍മോണുകള്‍ വര്‍ദ്ധിപ്പിക്കുയും അത്മൂലം മുഖക്കുരു വരാന്‍ കാരണമാവുകയും ചെയ്യുന്നു.

2. അസന്തുലിതമായ പോഷകഘടന

പ്രകൃതിദത്ത പോഷക ശ്രോതസ്സുകളായ ഇറച്ചി, പാല്‍,മുട്ട എന്നിവയെ അപേക്ഷിച്ച് മാര്‍ക്കറ്റില്‍ നിന്ന് വാങ്ങുന്ന പൊടികളിലൂടെ നമ്മുടെ പോഷകഘടന അസന്തുലിതമാവുന്നു.

3. ഉദരസംബന്ധ രോഗങ്ങള്‍ക്ക് കാരണമാവുന്നു

പ്രോട്ടീന്‍ പൊടികളുടെ അമിത ഉപയോഗം മൂലം വയര്‍ എരിച്ചില്‍ പോലെയുള്ള അസ്വസ്ഥതകള്‍ ഉണ്ടാവുന്നു.

4. വിഷമയമുള്ള പ്രോട്ടീന്‍ പൊടികള്‍

ബോഡി ബില്‍ഡേര്‍സിനായി നിര്‍ദ്ദേശിക്കുന്നത് പ്രസിദ്ധമായ കമ്പനികളുടെ ഉത്പന്നങ്ങളെയാണ്. എന്നാല്‍ ചില കമ്പനികള്‍ അതിമാരകമായ വിഷവസ്തുക്കള്‍ ഉപയോഗിച്ചാണ് ഉത്പാദനം ചെയ്യുന്നത്. ലീഡ്,കാഡ്മിയം,അര്‍സെനിക്, മെര്‍ക്കുറി തുടങ്ങിയ വിഷ പദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. ഇത് തലവേദന, തളര്‍ച്ച, മലബന്ധം, പേശിവേദന എന്നവയ്ക്ക് കാരണമാവുന്നു.

5. ഇന്‍സുലിന്‍ തോത് വര്‍ദ്ധിപ്പിക്കുന്നു

പ്രോട്ടീന്‍ ലായനികളുടെ അളവ് മൂലം ശരീരത്തിനാവശ്യമുള്ളതിലും അധികം ഇന്‍സുലിന്‍ ഉത്പാദിപ്പിക്കുന്നു.


Top Stories
Share it
Top