ദിവസേന ഇഞ്ചി കഴിച്ചാല്‍??

Published On: 25 July 2018 4:15 AM GMT
ദിവസേന ഇഞ്ചി കഴിച്ചാല്‍??

പരമ്പരാഗത വൈദ്യത്തില്‍ ഏറെ പ്രാധാന്യമുള്ള ഒന്നാണ് ഇഞ്ചി. എന്നാല്‍ ആധുനിക ശാസ്ത്രവും ഇഞ്ചിയുടെ പ്രാധാന്യത്തെയും അതിന്റെ ആരോഗ്യ ഗുണത്തെയും തള്ളിപ്പറയുന്നില്ല. ദിവസേന ഇഞ്ചി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ നല്ല ആരോഗ്യം കൈവരിക്കുമെന്നാണ് ശാസ്ത്രത്തിന്റെ കണ്ടെത്തല്‍.

കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാന്‍ ഇഞ്ചിയ്ക്ക് സാധിക്കുന്നു.ഉയര്‍ന്ന കൊളസ്‌ട്രോളുള്ള 85 ആളുകളില്‍ 45 ദിവസം നടത്തിയ ഗവേഷണത്തില്‍ കണ്ടെത്താന്‍ സാധിച്ചത് അദ്ഭുതകരമായ മാറ്റമാണെന്ന് ഒരു പഠനം വ്യക്തമാക്കുന്നു.

മൂന്ന് ഗ്രാം ഇഞ്ചി പൊടി ദിവസേന അവര്‍ക്ക് നല്‍കിയതിലൂടെ കൊളസ്‌ട്രോളിന്റെ അളവില്‍ നല്ല മാറ്റമാണ് കാണാന്‍ സാധിച്ചത്. ഇത് ഹൃദയ സംബന്ധമായ അസുഖത്തെയും ഹൈപ്പര്‍ ടെന്‍ഷന്‍ എന്നിവയെയും ഇല്ലാതാക്കാന്‍ സാധിക്കുന്നു.

അലര്‍ജി, ഇന്‍ഫെക്ഷന്‍, ചുമ, ജലദോഷം എന്നിവയ്ക്കും ഇഞ്ചി ഫലപ്രദമാണ്. ഛര്‍ദ്ദി, അമിത ഭാരം എന്നിവ കുറയ്ക്കാനും ഇഞ്ചിക്ക് സാധിക്കുന്നു. ദിവസേന ഇഞ്ചി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതോടെ നിസ്സാരവും എന്നാല്‍ അല്ലാത്തതുമായ നിരവധി രോഗങ്ങളെയാണ് അകറ്റി നിര്‍ത്താന്‍ സാധിക്കുന്നത്.

Top Stories
Share it
Top