എന്താണ് വിഷാദ രോഗം?

സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (സി.ഡി.സി) റിപ്പോര്‍ട്ട് അനുസരിച്ച് 12 വയസ്സിനു മുകളിലുള്ളവരില്‍ 7.6 ശതമാനം പേര്‍ക്ക് രണ്ടാഴ്ചയില്‍ ഒരിക്കല്‍ വിഷാദം വരുന്നുണ്ട്.

എന്താണ് വിഷാദ രോഗം?

ദുഃഖം, ഉന്‍മേഷക്കുറവ്, താല്പര്യക്കുറവ് ഇവയെല്ലാം നമുക്ക് പരിചിതമാണ്. എന്നാല്‍ ഇവയെല്ലാം നമ്മുടെ ജീവിതത്തെ ബാധിച്ചാലോ, അതാണ് വിഷാദ രോഗം. സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (സി.ഡി.സി) റിപ്പോര്‍ട്ട് അനുസരിച്ച് 12 വയസ്സിനു മുകളിലുള്ളവരില്‍ 7.6 ശതമാനം പേര്‍ക്ക് രണ്ടാഴ്ചയില്‍ ഒരിക്കല്‍ വിഷാദം വരുന്നുണ്ട്.

ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട് അനുസരിച്ച് ലോകത്ത് സാധാരണയായി കണ്ടുവരുന്ന ഒരു അസുഖമാണ് വിഷാദം. ലോകത്ത് ആകെ 350 ദശലക്ഷം പേര്‍ക്ക് വിഷാദരോഗം ഉണ്ടെന്നാണ് കണക്ക്.

രോഗത്തെക്കുറിച്ച് അറിയേണ്ടവ

പുരുഷന്‍മാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് വിഷാദ രോഗം കൂടുതലായി കണ്ടുവരുന്നത്. ചുറ്റുപാടും നടക്കുന്ന കാര്യങ്ങളില്‍ സന്തോഷമില്ലായ്മ, താല്പര്യമില്ലായ്മ എന്നിവയാണ് രോഗത്തിന്റെ പ്രധാന ലക്ഷണം.

ജീവിതത്തില്‍ നഷ്ടങ്ങള്‍ ഉണ്ടാകുമ്പോഴുണ്ടാകുന്ന വിഷമവും നിരാശയും നീണ്ടുനില്‍ക്കുന്നതാണ് വിഷാദരോഗത്തിലേക്ക് കാര്യങ്ങള്‍ ചെന്നെത്തിക്കുന്നത്.

ജനിതകമായും ജീവശാസ്ത്രപരമായും സാമൂഹ്യപരമായുമുള്ള ഘടങ്ങള്‍ രോഗത്തെ സ്വാധീനിക്കുന്നു.

ചികിത്സ

ചികിത്സിച്ചു മാറ്റാന്‍ സാധിക്കുന്ന രോഗമാണ് വിഷാദം. അതിനു പ്രധാനമായും വേണ്ടത് മൂന്നു കാര്യങ്ങളാണ്.

1. കുടുംബാംഗങ്ങളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും സമൂഹത്തില്‍ നിന്നുമുള്ള പിന്തുണയാണ് രോഗിക്കു ഏറ്റവും പ്രധാനമായും ഉണ്ടാവേണ്ടത്.

2. സൈക്കോതെറാപ്പി (ടോക്കിങ് തെറാപ്പി)

3. ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്ന മരുന്നുകള്‍ കൃത്യമായി കഴിക്കുക.

(കടപ്പാട്: മെഡിക്കല്‍ ന്യൂസ് ടുഡേ)

Read More >>